സ്ഫടികശില്പം [അപ്പൂസ്] 2167

“ഈ ഗുളിക ഭക്ഷണം കഴിഞ്ഞിട്ട് കൊടുക്കാനുള്ളതാ.. കടിക്കാൻ പറ്റാത്തോണ്ട് വല്ല ജ്യൂസൊ കഞ്ഞിവെള്ളോ കൊടുത്താലും മതി….”

“കഞ്ഞി വെള്ളം മതി.. അവനല്ലേലും കഞ്ഞി വെള്ളം ഭയങ്കര ഇഷ്ടാ അല്ല്യോടാ കഞ്ഞി…. വെള്ളേ….”

ആ അവസാനം പറഞ്ഞ കഞ്ഞി അല്പം നീട്ടി പിടിച്ചാണ് ഞാൻ ചോദിച്ചത്..

“എനിക്കും തോന്നി.. നിന്റെ കൂട്ടുകാർക്കൊക്കെ കഞ്ഞിയോട് ഭയങ്കര താല്പര്യം കാണുംന്നു.. അതോണ്ടല്ലേ നിന്നോട് കൂട്ട്…”

ആ നഴ്സിന്റെ ഭാഗ്യം അതും പറഞ്ഞു പുറത്തു പോയത്.. അല്ലാരുന്നേ!!!!

ആ കൊച്ചു കണ്ണിൽ നിന്ന് മറയുന്നത് വരേ  അളവെടുത്തു ഞാനും… എതിർവശത്തു തിരിഞ്ഞു കിടന്നുകൊണ്ടും  തല  നൂറ്റി എൺപത് ഡിഗ്രി തിരിച്ചു നുമ്മ നന്പനും… അത് ഊഹിച്ചാകും  കക്ഷി ഒന്നു പിന്തിരിഞ്ഞു നോക്കിയാണ് പോയതും..

അവന്റെ ബെഡിന്റെ ഇടയിൽ നിന്ന് അവന്റെ തന്നെ പേഴ്സ് അടിച്ചു മാറ്റി സ്റ്റീൽ പാത്രവുമെടുത്തു  ഞാൻ തിരിഞ്ഞു..

“എന്തിനാടാ കഞ്ഞിവെള്ളം വാങ്ങാൻ പേഴ്സ്??”

“നിനക്കല്ലേ  കഞ്ഞിവെള്ളം ഗർഭം… എനിക്ക് പൊറോട്ടയും ബീഫുമാണ്  ഗർഭം…”

വലിയ വിശപ്പ് ഇല്ലാത്തത് കൊണ്ടു വളരെ ലൈറ്റ് ആയി കഴിക്കാൻ  മൂന്നു പൊറോട്ടയും ബീഫ് ഫ്രൈയും എനിക്കും കഞ്ഞിവെള്ളം അവനുമായി വാങ്ങി..

അപ്പോളാണ് ചീഞ്ഞു തുടങ്ങിയ പൈനാപ്പിൾ ഈച്ചക്ക് പോലും വേണ്ടാതെ ഒരു കുപ്പിയിൽ വേസ്റ്റ് ബോക്സിലേക്ക് ഉള്ള പുനപ്രതിഷ്ഠയും കാത്തു കിടക്കുന്നത് കണ്ണിൽ പെട്ടത്…

“ചേട്ടാ ഒരു പൈനാപ്പിൽ ജ്യൂസ് പാഴ്സൽ കൂടി തന്നേക്ക്…”

കാല് മടക്കി ടോയ്‌ലെറ്റിൽ ഇരിക്കാൻ  ബുദ്ധിമുട്ടുള്ള ചങ്കിനു കൊടുക്കാൻ ഇതിലും നല്ല  ഫുഡ് വേറെ ഇല്ല ബ്രോസ്…

തിരിച്ചു റൂമിലെത്തി പൊറോട്ടയും ബീഫ് ഫ്രൈയും  തുറന്ന് ഒരു മിനിറ്റ് വച്ചു കഴിഞ്ഞാണ് കഞ്ഞിവെള്ളം ചെക്കന് കൊടുക്കുന്നേ…

ബീഫ് ഫ്രൈ യുടെ മണം കാരണം തൊള്ളയെക്കാൾ വലുതായിട്ടുണ്ട് അവൻറെ മൂക്ക്…

“കൊരങ്ങന് വേണാ??”

ഒരുനിമിഷത്തേക്ക് കിലുക്കത്തിലെ രേവതി എന്നിൽ ആവേശിച്ച് ഒരു കഷ്ണം പൊറോട്ടയിൽ  രണ്ടു കഷ്ണം ബീഫ് ഫ്രൈ കൂടി  ചേർത്ത്  നീട്ടി.. രണ്ടു പല്ല് പോയ വേദനയിലും ആശാനൊന്ന് വായ് തുറന്നു…

പക്ഷെ രണ്ടു പല്ല് പോയി കിടക്കുന്ന  ചങ്കിനു ബീഫും പൊറോട്ടയും കൊടുക്കാൻ മാത്രം ദുഷ്ടനല്ലല്ലോ ഞാൻ..

ആ തുറന്ന വായിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുന്നതിനൊപ്പം ആന കയറിയ കരിമ്പിൻ തോട്ടം പോലെയായി  എന്റെ  ബീഫും പൊറോട്ടയും..

അതിൽ നോക്കി കൊതി ഇറക്കി കൊണ്ടിരുന്ന നൻപന് ആ പൈനാപ്പിൽ  ജ്യൂസ് കൂടി വായ്ക്കരി ഇട്ടു കൊടുത്തു ഹാപ്പിയാക്കി  ഞാനൊന്ന് കറങ്ങാൻ ഇറങ്ങി..

കൈ കഴുകാനാ….അല്ലാതെ ആ തരുണീ മണീനെ കാണാനൊന്നും അല്ലാട്ടോ…

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്?

    സ്നേഹം മാത്രം???

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ ??♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️?

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം?♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    ?

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    തിലകന്റെ അച്ഛന്റെ കഥയാണോ….?

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.