“ഡാ നീ ഇന്നങ്ങോട്ട് പോണുണ്ടൊ??”
ഒറ്റ നിമിഷം കൊണ്ടു ചാടി എണീറ്റു കുളിക്കാനോടി..
“ഞാനും ഉണ്ട്രാ കൂടെ… വേം റെഡി ആയി വായോ..”
പിറകീന്ന് ചേച്ചി പറഞ്ഞത് എന്താണെന്ന് കൂടി ശ്രദ്ധിച്ചില്ല..
പക്ഷെ കുളി കഴിഞ്ഞു വരുമ്പോളേക്കും അവളും റെഡി… അതും ഒരു പഴയ ചാരകളർ ചുരിദാർ.. മരിച്ച വീട്ടീ പോണ പോലെ…. ഇതൊക്കെ ഇവളിടോ?? ആ… ആർക്കറിയാം…
സിറ്റ് ഔട്ടിൽ പേപ്പർ വായിച്ചിരിക്കുന്ന അച്ഛനെ ഒന്ന് നോക്കി മിറ്റത്തേക്ക് ഇറങ്ങി…
“നിർമലെ….”
അച്ഛന്റെ ശബ്ദം… കാലങ്ങളായി കാണും ആളെന്റെ പേര് വിളിച്ചിട്ട്… ഞാൻ കരുതീത് പേര് മറന്നുപോയിക്കാണും എന്നാ… സ്വന്തം മോന്റെ പേരെങ്ങനാ മറ്റൊരാളോട് ചോദിക്കാ..
“ബോഡി എപ്പളാ കൊണ്ട്വര്വാ??”
“ബോഡിയോ??”
ഞാൻ കണ്ണുമിഴിച്ചു..
“വർഷേടെ അമ്മ മരിച്ചുടാ… അറ്റാക്ക് ആയിരുന്നു… ഇന്ന് വെളുപ്പിന്..”
പിറകിൽ നിന്ന് അപ്പോളാണ് ചേച്ചി കാര്യം പറയുന്നത്…
എന്റെ മുഖഭാവം കൊണ്ടാവണം അച്ഛൻ കക്ഷിയുടെ കാറിന്റെ ചാവി നീട്ടിയത്…
“കാറീ പോയാ മതി… ഞാൻ വരണില്യാ… എനിക്ക് വയ്യ ചാവ് കാണാൻ…”
കാറിന്റെ ഡോർ തുറക്കുമ്പോൾ അച്ഛന്റെ വിളി വീണ്ടും..
“ഡാ..”
മറുപടി പറയാതെ തിരിഞ്ഞു നോക്കി…
“നിന്റെ കുട്ടിക്കളി കളഞ്ഞു ഇന്യെലും വല്ല ജോലിക്കും പോവാൻ നോക്കാങ്കി… നീ പോയി ആ കുട്ടീനെ കൂട്ട്യോണ്ട് പോരേ… സരസൂന് (എന്റെ അമ്മയാണ് ഈ പറഞ്ഞ സരസു) കാര്യം പറഞ്ഞാ മനസിലാവാത്ത പ്രായല്ലാലോ.. പക്ഷെ നീ കാരണം ആ പെങ്കൊച്ചിന്റെ കൂടി കണ്ണീർ വീഴരുത്ട്ടോ ഈ വീട്ടീ…”
വർഷേടെ അമ്മ മരിച്ച വിഷമത്തിനിന്റെ ഇടയിലും ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു..
കാറിന്റെ ഡോർ തുറന്നു അകത്തു കയറിയ ഞാൻ വീണ്ടും തുറന്നു അച്ഛനടുത്തേക്ക് ഓടി വീണ്ടും സിറ്റ് ഔട്ടിലേക്ക് കയറാൻ തിരിഞ്ഞ ആളെ പിറകിലൂടെ കെട്ടിപിടിച്ചു…
“അച്ഛാ…”
“പോയി വാടാ… നിന്റെ ചേച്ചീടെ ഇഷ്ടം പറയാൻ കാണിക്കാത്ത ധൈര്യം ഇപ്പൊ കാണിക്ക്.. അതിനി പറഞ്ഞട്ട് കാര്യല്ല്യല്ലോ… നീ പോയി അവളെ കൊണ്ടാടാ.. ബാക്കി നമക്ക് നോക്കാന്നെ…”
അരമണിക്കൂർ ഡ്രൈവ് ഉണ്ടായിരുന്നു അങ്ങോട്ട്.. ചെന്നെത്തുമ്പോൾ കുറച്ച് വണ്ടികൾ ഉള്ളത്കൊണ്ട് അല്പം അകലെ പാർക്ക് ചെയ്താണ് നടന്നത്…
അകലെ നിന്നെ കാണാം അന്നവളുടെ അമ്മയെ കൊണ്ട്പോയ അതേ ആംബുലൻസ്… അപ്പോൾ അമ്മയെ കൊണ്ടുവന്നു കഴിഞ്ഞു..
മുറ്റത്ത് ചെന്ന് ചെരിപ്പൂരുന്നതിനിടെ അകത്തേക്ക് ഒന്നെത്തി നോക്കി..
അമ്മയെ കിടത്തുന്നത് പ്രതീക്ഷിച്ച എനിക്ക് വിശ്വസിക്കാനായില്ല…
അന്നത്തെ പോലെ നാലാള് ചേർന്നു ബലമായി പിടിച്ചുകൊണ്ടു വരുന്നുണ്ട്
വർഷയെ!!!!
❤️❤️❤️
My dear pravasi….
ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
ഇഷ്ടായി ഒരുപാട്?
സ്നേഹം മാത്രം???
Ente ponno super!!! Kidiloski!!!!
J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???
ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???
മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…
പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.
സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️
പ്രിയപ്പെട്ട പ്രവാസി,
വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!
കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!
മ്യാൻ,
താങ്ക്സ് ആദ്യം തന്നെ ??♥️♥️
പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ് നടത്തിയത്… സോ… ആ സെന്റി കഥ ഈസ് no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??
മാമ…..എവിടെ അടുത്ത കഥ….
ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?
ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️
Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി
പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
അരുൺ R♥️
Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️
My Dear Pravasi…
nothing to say about this type of creation’s … Otherwise I’m not a person to say!
a big thanks ♥️
Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ
Dear പ്രവാസി ബ്രോ
കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …
പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …
കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…
അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്
വിത്❤️
കണ്ണൻ
നന്ദിയുണ്ട്♥️?
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.
ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
ഒരുപാടു സ്നേഹം?♥️
വിഷ്ണു
പൊളിച്ചു അടുക്കി
?
ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
സ്നേപൂര്വ്വം ആരാധകൻ ❤️
തിലകന്റെ അച്ഛന്റെ കഥയാണോ….?
ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ് ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.
എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി