സ്ഫടികശില്പം [അപ്പൂസ്] 2167

ചേച്ചി എണീറ്റുപോയി… ഫോണെടുത്തപ്പോൾ ഇനി വിളിക്കണ്ടാട്ടോ എന്ന മെസേജ് അയച്ചു നുമ്മ പെണ്ണു പറഞ്ഞോണ്ട് എന്തൊക്കെയോ ആലോചിച്ചു ഞാൻ കിടന്നുറങ്ങി പോയി…

പിറ്റേന്ന് നേരം വെളുക്കുമ്പോളും ഒറ്റ മെസെജ്ഉം വന്നിട്ടില്ല പെണ്ണിന്റെ… വിളിച്ചപ്പോ ഫോൺ ഓഫ്‌…

ടെൻഷൻ ആയപ്പോൾ നേരെ ബൈക്കും എടുത്തിറങ്ങി…

അവളുടെ വീട്ടിലേക്ക് എത്തുമ്പോൾ ഒരാൾകൂട്ടം… മുറ്റത്ത് നിൽക്കുന്ന മാരുതി ഓംനി ആംബുലൻസ്..

പരിഭ്രമിച്ചു അകത്തേക്ക് കയറാൻ നോക്കുമ്പോൾ  ഏതാനും പേര് ചേർന്നു ബലമായി പിടിച്ചുകൊണ്ടു വരുന്നുണ്ട് പാറിപടർന്ന വസ്ത്രങ്ങളും അഴിഞ്ഞുലഞ്ഞ മുടിയുമായി കുതറാൻ ശ്രമിക്കുന്ന അമ്മയെ… പിറകിൽ കരഞ്ഞുതളർന്ന കണ്ണുകളുമായി വർഷയും…

വർഷയുടെ അച്ഛൻ മരിച്ച ഷോക്കിലാണ് അമ്മ ആദ്യം അബ് നോർമൽ ആവുന്നത്.. പിന്നെ എല്ലാ വർഷവും ആ സമയത്ത് അതൊരു സ്ഥിരം കാര്യമായി.. ഇപ്പോളും രണ്ടു ദിവസം കഴിഞ്ഞാൽ പത്താം വാർഷികമാണ് അച്ഛൻ മരിച്ചതിന്റെ…

അപ്പോളേക്കും അവളുടെ അമ്മയെ നാലുപേർ ചേർന്നു പിടിച്ചു എന്നെ കടന്നു കൊണ്ടുപോയി വണ്ടിയിൽ കയറ്റി.. പിറകെ വന്ന വർഷ എന്നെ കണ്ടു നിന്നു വിതുമ്പി…

ആ കരച്ചിൽ കണ്ടു നിൽക്കാനാവാതെ ഞാനവളെ എന്റെ നെഞ്ചോട് ചേർത്തു…

“ഫോണമ്മ എറിഞ്ഞു പൊട്ടിച്ചുടാ….. അതാ വിളിക്കാമ്പറ്റാഞ്ഞേ…”

സങ്കടമെല്ലാം കണ്ണീരായി എന്റെ നെഞ്ചിലൂടെ ഒഴുക്കി എന്റെ നെഞ്ചിന്റെ ചൂടിൽ അഭയം തേടിയ വർഷയോ എന്റെ ഒരു ചേർത്തു പിടിക്കലിൽ അവൾക്ക് കിട്ടുന്ന ആശ്വാസം മാത്രം നോക്കിയ ഞാനോ നാട്ടുകാരുടെ കഴുകൻ കണ്ണുകളെ ശ്രദ്ധിച്ചില്ല…

അന്ന് സന്ധ്യ വരെ ഞാനവിടെ നിന്നു  അവൾക്കൊരു ആശ്രയമായി.

ഏറെ വൈകിട്ട് വീട്ടിൽ ചെന്നു കേറുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് അമ്മ വരവേറ്റത്… മോൻ പെഴച്ചു പോയ കാര്യം എനിക്ക് മുൻപേ ഇവിടെ എത്തിയിട്ടുണ്ട്..

പിന്നെ ക്‌ളീഷേ കരച്ചിൽ ഉപദേശം… എല്ലാം… എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാനും സ്റ്റേൺ ആയി നിന്നു….

എന്തൊക്കെ ആയാലും നുമ്മ പട്ടാളക്കാരൻ ഡാഡി ഒന്നും മിണ്ടിയില്ല… മുറ്റത്തിനപ്പുറത്തു കുലച്ചു നിൽക്കുന്ന വാഴ നോക്കി ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന മട്ടിലിരുപ്പുണ്ട് കക്ഷി.

ആ ദിവസവും കടന്നു പോയി..

പിറ്റേന്ന് ആകെ ശോകമൂകമായിരുന്നു… വർഷ അമ്മയ്ക്കടുത്തേക്ക് ഹോസ്പിറ്റലിൽ പോവുന്നത് കൊണ്ടു കാണാനൊത്തില്ല… ആളുടെ കയ്യിൽ ഫോണുമില്ല…

ഒച്ചിനെ പോലെ ഇഴയുന്ന നിമിഷങ്ങൾ നോക്കി വെരുകിനെപോലെ ഞാൻ നടന്നു…

പിറ്റേന്ന്  രാവിലെ എന്തായാലും അവിടെ പോകുമെന്നുറപ്പിച്ചാണ് കിടന്നത്…അന്നവളുടെ അച്ഛൻ മരിച്ച പത്താം വാർഷികം കൂടെയാണ്..

എപ്പോളോ ഉറങ്ങിപ്പോയി.. വിളിക്കുന്നത് ചേച്ചിയാണ്…

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്?

    സ്നേഹം മാത്രം???

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ ??♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️?

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം?♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    ?

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    തിലകന്റെ അച്ഛന്റെ കഥയാണോ….?

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.