അച്ഛൻ പട്ടാളത്തീന്ന് റിട്ടയർ ആയി വന്നിട്ട് പതിനഞ്ചു വർഷായിട്ടും ഇന്നും ആർമിയിലാണെന്നാണ് വിചാരം.. നാട്ടുകാരും അമ്മയും ചേച്ചിയും ഞാനും ഒക്കെ പാക്കിസ്താൻകാരും.. പിന്നെ എന്നെ സറണ്ടർ ചെയ്ത പാകിസ്ഥാൻകാരൻ ആയി കാണുന്നത്കൊണ്ട് വെടിയില്ല… പുച്ഛം കലർന്ന ഒരു ചിരി മാത്രം കിട്ടും ആണ്ടിനും സങ്കരാന്തിക്കും.
അമ്മ എല്ലാ വീട്ടിലെയും പോലെ… കരച്ചിൽ ആണ് മെയിൻ ആയുധം…
പിന്നെ ചേച്ചി നന്ദിത… ഞങ്ങ ടോം ആൻഡ് ജെറി പോലെ ആണ്.. എപ്പോ കണ്ടാലും പരസ്പരം കടിച്ചു കീറാൻ നടക്കും.. എന്നാലോ കാണാതെ ഇരിക്കാനും പറ്റില്ല.. കല്യാണം ഉറപ്പിച്ചിട്ടുണ്ട് കക്ഷിയുടെ..
ഇനി കാര്യത്തിലേക്ക് വരാം
രണ്ടു പെഗ്ഗ്ടിച്ചു വർഷകുട്ടീടെ വിളീം കാത്തു കിടന്നു ഞാനങ് ഉറങ്ങിപ്പോയി…. കക്ഷിയാണേൽ അമ്മയുടെ അസുഖം കൂടിയത് കൊണ്ട് അല്പം ബിസി ആണ്..
ഏറെ കഴിഞ്ഞു അവളുടെ കാൾ വന്ന അതേ ടൈമി ചേച്ചിയുടെ എൻട്രി… ഭാവി ഭർത്താവിനെ വിളിക്കാൻ വൈഫൈ വേണമത്രേ..
എന്റെ കരയുന്ന ഫോണും അതിൽ കാണുന്ന വർഷകുട്ടി എന്ന പേരും ആളെ അല്പം സംശയത്തോടെ എങ്കിലും ആ കാൾ അറ്റൻഡ് ചെയ്യിപ്പിച്ചു…
ആളാരാണെന്ന് കൺഫേം ചെയ്തു ചേച്ചി എന്നെ വിളിച്ചു ചേച്ചി ഫോൺ തന്നു…
നന്ദിതെച്ചി ഉള്ളോണ്ട് തന്നെ കുറഞ്ഞില്ലേൽ അമ്മയെ നാളെ ഹോസ്പിറ്റലിൽ കൊണ്ടുപോണം എന്നു പറഞ്ഞു അധികം സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു…
അപ്പോളേക്കും നന്ദിതെച്ചി എന്റെ അരികിൽ കിടന്നു കഴിഞ്ഞു…
“ഡാ എന്താ നിങ്ങ തമ്മീന്നു??”
“അത് ഞങ്ങ വെറുതെ…”
“എന്നെ വിളിക്കാതെ ഈ നേരത്ത് നിന്നെ വിളിക്കണത് നിങ്ങ ഫ്രണ്ട്സ് ആയോണ്ടാന്ന് പറയാൻ നിക്കല്ലേ…”
“അല്ലേച്ചീ.. ഞങ്ങ…”
“ഞങ്ങൾടെ എടേൽ ഏറ്റോം ഹാപ്പി ആയി തോന്നാറു അവളാടാ… പക്ഷെ ഒക്കെ അഭിനയാ… ഏറ്റോം കരയണതു അവളാ.. നിയായിട്ട് അതിനെ ഇനീം കരയിക്കല്ലേ…”
“ഇല്ലേച്ചീ… ഞാൻ സീരിയസാ…”
“എന്ത് സീരിയസാന്ന്?? അച്ഛനോട് പറയാനുള്ള ധൈര്യം ഉണ്ടാ നിനക്ക്??? അന്നട്ടാ കല്യാണം…”
“ഞാങ്കെട്ടും ചേച്ചീ… അച്ഛൻ സമ്മതിച്ചില്ലേലും ഞാനും കെട്ടും അവളെ…”
അങ്ങനെ പറഞ്ഞെങ്കിലും അതെങ്ങനെ എന്ന് എനിക്കറിയില്ല.. അച്ഛനെ എനിക്ക് പേടി തന്നെയാണ്.. എനിക്ക് മാത്രമല്ല എല്ലാർക്കും.. ചേച്ചിയുടെ ഉള്ളിലുണ്ടായിരുന്ന ചെറിയ ഇഷ്ടം അച്ഛനോട് പറയാൻ പോലും ചേച്ചിക്ക് ധൈര്യം വന്നിട്ടില്ല.. അത്കൊണ്ട് അച്ഛൻ പറഞ്ഞയാളെ കെട്ടാൻ പോവാണ് കക്ഷി..
“മ്മ്.. എനിക്കറിയാം ഇഷ്ടപ്പെട്ടട്ടു വേണ്ടാന്ന് വയ്ക്കാനുള്ള പാട്… അത് വിട്… നിനക്ക് അറിയോ അവള്ടെ അമ്മേടെ അസുഖേന്താന്ന്??”
“മ്മ് മാനസികാരോഗം..”
“അതേ.. ഭ്രാന്ത്… എന്താ ഉറപ്പ് അവള്ക്ക് ഇത് വരില്യാന്ന്?? എന്റെ മോന്റെ ലൈഫ് അവൾക്ക് വേണ്ടി കളയണോടാ??”
“എന്റെയേച്ചീ കല്യാണം കഴിഞ്ഞട്ടു എനിക്കെന്തേലും പറ്റി തളർന്നു കെട്ന്നാ പെണ്ണ് നോക്കണ്ടേ?? അത് പോലെ ഞാൻ തിരിച്ചും… അത്രേം കരുതിയാ മതി…”
“മ്മ് എന്തായാലും വേഷമിക്കാണ്ട് രുന്നാ മതി അവളും നീയും..”
❤️❤️❤️
My dear pravasi….
ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
ഇഷ്ടായി ഒരുപാട്?
സ്നേഹം മാത്രം???
Ente ponno super!!! Kidiloski!!!!
J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???
ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???
മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…
പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.
സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️
പ്രിയപ്പെട്ട പ്രവാസി,
വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!
കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!
മ്യാൻ,
താങ്ക്സ് ആദ്യം തന്നെ ??♥️♥️
പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ് നടത്തിയത്… സോ… ആ സെന്റി കഥ ഈസ് no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??
മാമ…..എവിടെ അടുത്ത കഥ….
ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?
ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️
Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി
പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
അരുൺ R♥️
Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️
My Dear Pravasi…
nothing to say about this type of creation’s … Otherwise I’m not a person to say!
a big thanks ♥️
Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ
Dear പ്രവാസി ബ്രോ
കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …
പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …
കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…
അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്
വിത്❤️
കണ്ണൻ
നന്ദിയുണ്ട്♥️?
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.
ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
ഒരുപാടു സ്നേഹം?♥️
വിഷ്ണു
പൊളിച്ചു അടുക്കി
?
ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
സ്നേപൂര്വ്വം ആരാധകൻ ❤️
തിലകന്റെ അച്ഛന്റെ കഥയാണോ….?
ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ് ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.
എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി