“ദേ… ദിങ്ങനെ… ദീ രൂപത്തീ മാത്രം.. അല്ലാണ്ട്… രാത്രി കൂവാൻ വന്നാലുണ്ടല്ലോ…”
“ഏയ് ഇല്യാന്നെ.. എനിക്കീ ചക്കരകുട്ടീടെ സ്നേഹം മാത്രം മതി…”
“കുളിക്കുമ്പോ മതി ചെക്കാ സോപ്പ്..”
ഛെ…. അതും ഏറ്റില്ല…
“ഒരു മണിക്കൂർ കഴിഞ്ഞാ ഡ്യൂട്ടി തീരും എന്റെ…”
അതിന്റെ അർത്ഥം മനസിലാവാതിരിക്കാൻ ഞാനൊരു പോങ്ങനല്ലല്ലോ.
“ന്നാ ഞാമ്പോട്ടേ?? പണിണ്ട് “”
ഞാൻ പൊറത്ത്ണ്ടാവും… ജോലി കഴിഞ്ഞു ഒരുമിച്ച് പോവാട്ടോ “”
“മ്മ്… ”
ഒരു മണിക്കൂർ സമയം വെറുതെ പുറത്തിറങ്ങി നടന്നപ്പോൾ എതിരെ വരുന്ന കളറുകളെ ചുമ്മാ നോക്കി… സർജിക്കൽ ബ്ലേഡ് മനസ്സിൽ വന്നു ബൾബ് കത്തിച്ചപ്പോ കൂടുതൽ നോക്കി നിന്നില്ല…
അപ്പോളാണ് ഒരു ഗിഫ്റ്റ് ഷോപ് കാണുന്നത്.. കയറി നോക്കി.. പരസ്പരം ചുണ്ടമർത്തി നിൽക്കുന്ന കൊച്ചു സ്ഫടിക ശില്പത്തിൽ കണ്ണുടക്കിയപ്പോൾ അതങ്ങ് വാങ്ങി…
വൈകിട്ട് ബൈക്കിന് പിറകിൽ കയറി തോളിൽ കൈ വച്ചിരുന്ന വർഷകുട്ടിയുടെ കൈ പിടിച്ചാ വിരൽത്തുമ്പിൽ ചുംബിച്ച ശേഷമതൊരു ഗിഫ്റ്റായി നൽകി…
അതോടെ ഞാനും സിംഗിൾ എന്ന സ്റ്റാറ്റസ് മാറ്റി… അന്ന് വൈകിട്ട് തന്നെ മൊബൈൽ നമ്പർ കൈമാറിയതോടെ അവളുടെ രാവുകൾ സിനിമയിലെ പാട്ട് സത്യമായി..
എന്നും നിദ്രാവിഹീനങ്ങളല്ലോ അവളുടെ രാവുകൾ…
രാത്രി കൂവാൻ വരണ്ട എന്ന് പറഞ്ഞെങ്കിലും പിന്നെയെന്നും ഞാൻ കൂവികൊണ്ടിരുന്നു. നുമ്മ കൂവൽ കേക്കാൻ കാത്തവളും നിന്നു..
ഞാൻ വായ്‌നോക്കിയ പിള്ളേരുടെ അനാട്ടമി അവൾക്ക് മനപാടമായപ്പോൾ അവളെ ബസിൽ ജാക്കി വച്ചയാളെ സൂചി വച്ചു കുത്തിയത് മുതലെല്ലാം എനിക്കും പറഞ്ഞു തന്നു…
പിന്നെ ഹോസ്പിറ്റലിൽ ആരെയും അടുപ്പിക്കാതെ ഞാൻ മാത്രമായി രാഹുലിന് കൂട്ട്…
പാവം ചെക്കനൊന്ന് കക്കൂസിൽ പോകണമെങ്കിൽ കൂടി നുമ്മ വർഷകൊച്ചു ഫ്രീ ആവണം എന്നായി.. എന്നാലോ നുമ്മ പെണ്ണിന് അടുത്ത പണി വരുന്നത് വരെ പുറത്തു നിന്ന് പൂട്ടിയ ടോയ്‌ലറ്റിൽ മണിക്കൂറോളം ഇരിക്കേണ്ടി വന്ന ഹതഭാഗ്യനും അവനായി..
പിന്നെ എന്തായാലും ചെക്കന് പൈനാപ്പിൽ ജ്യൂസ് കുടിക്കേണ്ടി വന്നില്ല… ചെക്കനെ കക്കൂസി കൊണ്ടോവാൻ ആർക്കാ ടൈം??
ഡിസ്ചാർജ് ചെയ്യാറായപ്പോൾ ചെക്കന്റെ കൈയുടെയോ കാലിന്റെയോ വിരലൊന്നു ഒടിച്ചാലോ എന്നുകൂടി ആലോചിച്ചതാ.. പിന്നെ പവിത്രേടെ കൈ കൊണ്ടു ചാവാൻ വയ്യാത്തോണ്ടാ…
എന്തായാലും അവൻ ഡിസ്ചാർജ്ജ് ആയി കഴിഞ്ഞും ഞാനായി നുമ്മ പെണ്ണിന്റെ ഡ്രൈവർ…
ഭൂമിയിലെ കാക്കത്തൊള്ളായിരം കാര്യങ്ങളും ഞങ്ങ സംസാരിച്ചു കൊണ്ടിരുന്നു.. എന്തിനു ഓൺലൈൻ ആയി ഒരു നഴ്സിങ് കോഴ്സ്വ രെ കഴിഞ്ഞു..
Btech പാസാവാൻ പറ്റില്ലെങ്കിൽകൂടി ഇപ്പൊ പരീക്ഷ എഴുതിയാൽ എനിക്കൊരു നേഴ്സ് ആവാം എന്ന അവസ്ഥ…
അങ്ങനെയിരിക്കെ ആണ് ആ അതിഭീകരസംഭവം ഉണ്ടാവുന്നത്…
പക്ഷെ അതിന് മുൻപെന്റെ അണുകുടുംബത്തെ പരിചയപ്പെടണ്ടേ??
❤️❤️❤️
My dear pravasi….
ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
ഇഷ്ടായി ഒരുപാട്?
സ്നേഹം മാത്രം???
Ente ponno super!!! Kidiloski!!!!
J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???
ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???
മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…
പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.
സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️
പ്രിയപ്പെട്ട പ്രവാസി,
വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!
കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!
മ്യാൻ,
താങ്ക്സ് ആദ്യം തന്നെ ??♥️♥️
പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ് നടത്തിയത്… സോ… ആ സെന്റി കഥ ഈസ് no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??
മാമ…..എവിടെ അടുത്ത കഥ….
ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?
ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️
Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി
പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
അരുൺ R♥️
Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️
My Dear Pravasi…
nothing to say about this type of creation’s … Otherwise I’m not a person to say!
a big thanks ♥️
Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ
Dear പ്രവാസി ബ്രോ
കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …
പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …
കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…
അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്
വിത്❤️
കണ്ണൻ
നന്ദിയുണ്ട്♥️?
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.
ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
ഒരുപാടു സ്നേഹം?♥️
വിഷ്ണു
പൊളിച്ചു അടുക്കി
?
ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
സ്നേപൂര്വ്വം ആരാധകൻ ❤️
തിലകന്റെ അച്ഛന്റെ കഥയാണോ….?
ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ് ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.
എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി