സ്ഫടികശില്പം [അപ്പൂസ്] 2167

ദേണ്ടെ കെടക്കണ് കഞ്ഞീംങ്കലം… ക്‌ളീഷേ ഭാവം… ഡയലോഗ്…  മനസിലൊരു കോട്ട കെട്ടി വച്ചതൊക്കെ ഒറ്റ നിമിഷം കൊണ്ടു ഇല്ല്യാണ്ടായി…ഫെമിനിസ്റ്റ് പോലും… ത്ഫൂ… തുപ്പിയില്ല.. ഞാൻ തന്നെ ക്‌ളീൻ ചെയ്യേണ്ടി വരും അതാ…

അപ്പോളേക്കും ലോള് എണീറ്റു എന്റെ നേരെ വന്നു..

“താങ്ക്സ്..”

എന്തിനെന്നു ആലോചിച്ചു കണ്ണുമിഴിച്ച് നിൽകുമ്പോൾ ലോള്  എന്റെ കവിളിലും ചെവിയിലും ഇരുന്നു കൈ കൊണ്ടും പിടിച്ചു ആളോട് ചേർത്തു… കക്ഷി ഒന്നുയർന്നു നെറ്റിയോട് ചുണ്ടമർത്തി..

ഡിം…

വീട്ടുകാർ അല്ലാതെ എനിക്ക് കിട്ടുന്ന  ആദ്യചുംബനം…. പക്ഷെ ആ നേരത്തും  എനിക്ക് മനസ്സിൽ വന്നത് നുമ്മ സിസ്റ്ററെ ആണ്… വീണ്ടും കണ്ണൊക്കെ നിറയുന്നോ??

“നീയൊരു നല്ല നടനല്ലാട്ടോ… അഭിനയിക്കാൻ ഒട്ടും അറിയില്ല ബ്രോ… ന്തായാലും രാഹുല് ഭാഗ്യൊള്ളോനാ… ചങ്ക് പറിച്ച് കൊട്ക്കണ ഒരു ഫ്രണ്ട് ണ്ടായല്ലോ…”

എന്നേ നോക്കി മൊഴിഞ്ഞു ലോള് ലവനെ ഒന്ന്  നോക്കി പുറത്തേക്ക് നടന്നു.. ആ കണ്ണൊന്നു നിറഞ്ഞോ?? ആവോ… എന്റെ കണ്ണ് വീണ്ടും നിറഞ്ഞോണ്ട് ഒന്നും മനസിലായില്ല…

പക്ഷെ നിഴലുപോലെ തരുണീമണി നിൽക്കുന്ന കണ്ടു വാതിലിൽ.. നൻപന്റെ അടുത്ത് പോവാൻ തോന്നാഞ്ഞു കണ്ണുകൾ തുടച്ചുകൊണ്ട് അങ്ങോട്ട് നടന്നു…

“ഓള് പോട്ടെടാ… ദേ പൊറത്തേക്ക് നോക്കിയേ എത്ര കളറാ പോണേന്നു… ഒറ്റ പെങ്കൊച്ചീ ലൈഫ് തീർക്കാണ്ട് പല സൈസി ഒള്ളേനെ നോക്കി നേരം കളയ് ചെക്കാ…”

“ഏയ്‌ നതിങ് ഗേൾ… എനിക്ക് നോക്കാൻ ഇപ്പൊ  താനില്ലേ?? അതും ബെറ്റർ സൈസിൽ??”

കക്ഷി അത് പ്രതീക്ഷിച്ചില്ല… ആദ്യം  ആളൊന്നു ചുരിദാറിനു പുറത്തൂടെ ഉള്ള നഴ്സ്മാരുടെ കോട്ട് ഒന്നൂടെ ശരിക്കിട്ട ശേഷം മൊഴിഞ്ഞു….

“ആ… ബെസ്റ്റ്…. ഒന്നുകീ ആശാന്റെ നെഞ്ചത്ത്… അല്ലേല്…”

ബാക്കി പറയാൻ നുമ്മ സമ്മതിക്കോ??

“അത്രേം മതി… ആശാന്റെ നെഞ്ചത്..  അത് അവടെ തന്നെ ഇരിക്കട്ടെ…”

കക്ഷിക്ക് പെട്ടന്ന് തന്നെ കത്തി….

“ഉണ്ടക്കണ്ണു ഞാൻ കുത്തി പൊട്ടിക്കുവേ… ”

ആള് രണ്ടു വിരൽ എന്റെ നേരെ നീട്ടി…

“ദേ പൊടി ഇരിക്കണ്…”

ആ നീട്ടിയ ചൂണ്ട് വിരൽ കൊണ്ടു ആളെന്റെ  നെറ്റി തുടച്ചു തന്നു… കൃത്യം പവിത്രേടെ ഉമ്മ കിട്ടിയ അവിടെ തന്നെ…

അവിടെ എങ്ങനെ പൊടി വന്നോ ആവോ….

തരുണി നുമ്മ ചങ്ക് കണ്ടൊ എന്ന ഭാവത്തിൽ  ഉള്ളിലേക്ക് നോക്കിയപ്പോ ഞാനും നോക്കി… എവടന്ന്??? അവനിപ്പോ  സ്വപ്നലോകത്തെ ബാലഭാസ്കരൻ  ആയി പാറി നടക്കാണ്‌…

അപ്പോളേക്കും വരാന്തയുടെ ഒരറ്റത്ത് നിന്നു അവന്റെ അമ്മ വരുന്നുണ്ട്…. ഞാൻ  വേഗം ചെരിപ്പൊക്കെ ഇട്ട് സെറ്റപ്പ് ആയി… ഇപ്പൊ പോയാ  സെന്റ് മേരിസ് വിടുമ്പോ അങ്ങേത്താം….

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്?

    സ്നേഹം മാത്രം???

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ ??♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️?

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം?♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    ?

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    തിലകന്റെ അച്ഛന്റെ കഥയാണോ….?

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.