രുദ്ര 1 37

Views : 5509

പടികൾ വേഗം കയറി കോലായിൽ നിന്നും തിരിഞ്ഞു ദാമുവിനോട് പറഞ്ഞു അയാളെയും കൊണ്ട് പത്തായപ്പുരയിലേക്ക് പൊക്കൊളുക ഞാൻ വരാം അങ്ങട്
ഉവ്വ് തിരുമേനി
ദേ ആ കാണുന്നതാണ് പത്തായപ്പുര വരൂ നമുക്ക് അങ്ങോട്ടേക്ക് പോകാം
ദാമുവും ആഗതനും ഒരുമിച്ചു പത്തായപ്പുരയുടെ നേർക്ക് നടന്നു
അവർ പോകുന്നതും നോക്കി നിന്ന തിരുമേനി അകത്തേക്ക് നോക്കി പറഞ്ഞു അംബികേ വെള്ളം കൊണ്ടുവരിക o
ഓട്ടു കിണ്ടിയിൽ വെള്ളവുമായി പുറത്തേയ്ക്ക് വന്നത് ഭാനു ആയിരുന്നു
കിണ്ടി വാങ്ങി കാലും കൈയും മുഖവും കഴുകി തിരുമേനി അകത്തേക്ക് കയറികൊണ്ട് ചോദിച്ചു
എന്തിനാ മക്കളെ ഒന്നു മുൻകൂട്ടി പറയാതെ ഇങ്ങട് പോന്നത്
അതിനു മറുപടി പറഞ്ഞത് ഗോവണിപ്പടിയിറങ്ങി താഴേക്കു വന്ന മഹി ആയിരുന്നു
അതെന്താ അച്ഛാ എന്റെ തറവാട്ടിലേക്ക് എനിക്ക് പറയാതെ വന്നൂടെ
തിരുമേനി പറഞ്ഞത് മഹിക്ക് മുഷിച്ചിലായി എന്ന് അവൻറെ മുഖത്ത് പ്രകടമായിരുന്നു
മഹിക്ക് മുഷിച്ചിൽ തോന്നരുത് ഇവിടെ നടക്കുന്ന അനർത്ഥങ്ങൾ കുട്ടിയോൾക്ക് അറിയില്ല നിങ്ങൾ കൂടി ഇതിൽ പെടാതെ ഇരിക്കാനാ അച്ഛൻ പറഞ്ഞെ ഉം ഇനി വരുന്നത് പോലെ വരട്ടെ നമുക്ക് നോക്കാം
തിരുമേനി അത് പറയുമ്പോഴും ആ കണ്ണുകളിൽ കാണാമായിരുന്നു അടങ്ങാത്ത ഭയം
അച്ഛൻ കാളൂർ പോയിട്ട് എന്തായി എന്ത് പറഞ്ഞു ഭട്ടതിരി
മഹി ഒന്ന്ഇങ്ങട് വരിക നമുക്ക് പത്തായപ്പുരയിലേക്ക് പോകാം
അവർ രണ്ടുപേരും പുറത്തേക്കു ഇറങ്ങുന്നത് നോക്കി ഭാനുവും അംബികയും ആർക്കും കാണാൻ പറ്റാതെ രുദ്രയും ഉണ്ടായിരുന്നു അവിടെ
എന്താ അച്ഛാ ഒരു ഭയം മുഖത്തു എന്തേലും അഹിതമായത് ഉണ്ടായോ
ഉം ഉം ചിലത് ഉണ്ടായി അതിന്റെ ഭാഗമായ ഞാൻ ഇന്നലെ കാളൂർക്ക് പോയത് അവിടെ ചെന്നപ്പോൾ നേരത്തെ തന്നെ എല്ലാം ഗ്രഹിച്ചിരുന്നു ഭട്ടതിരി അവിടെ ആ യക്ഷിക്കാവിൽ നാഗപാലയിൽ നിന്നും അവളെ എന്നെന്നുക്കുമായി നശിപ്പിച്ചു അവിടുന്ന് കളയാനായി ഭട്ടതിരി 108ചണ്ഡികാ മന്ത്രങ്ങൾ ജപിച്ച ചരട് തന്നു അത് സൂര്യോദത്തിനു മുൻപ് ആയി നാഗപാലയിൽ കെട്ടണം എന്ന് പറഞ്ഞിരുന്നു പക്ഷെ ഞങ്ങൾ അവിടെ എത്തുന്നതിനു മുന്പേ അവൾ രെക്ഷപെട്ടിരിക്കുന്നു
തിരുമേനി അത് പറഞ്ഞപ്പോഴേക്കും ശാന്തമായ പ്രകൃതി രൗദ്ര ഭാവം പൂണ്ടിരുന്നു അടങ്ങാത്ത കാറ്റ് കോരി ചൊരിയുന്ന മഴയും
ആ കാറ്റിൽ കിഴക്കേ ഭാഗത്തെ തേൻമാവ് ഒടിഞ്ഞു വീണിരുന്നു മനയും പരിസരവും കൂറ്റാക്കൂരിരുട്ടിൽ മുങ്ങികിടക്കുക ആയിരുന്നു ഈ സമയം കാറ്റുപോലെ മനയിലേക്ക് ഒഴുകി ഇറങ്ങി അവൾ

മനയും പരിസരവും കൂരിരുട്ടിൽ മുങ്ങികിടക്കുകയായിരുന്നു അടുക്കളയിൽ ഭാനുമതിയും അംബികയും കൂടെ അത്താഴം കാലാക്കുക ആയിരുന്നു
ഇതെന്താവോ ത്രിസന്ധ്യ നേരത്തു ഇങ്ങനെയൊരു ഭാവമാറ്റം രാത്രിയുടെ മൂന്നാം യാമം പോലെ ഇരുട്ട് തൊട്ടരികിൽ നിൽക്കുന്ന ഭാനുവിനെ പോലും കാണാൻ പറ്റുന്നില്ല പുറത്താണേൽ ഭയങ്കര കാറ്റും മഴയും ചിലതൊക്കെ ഒടിഞ്ഞു വീഴുന്ന ശബ്ദവും കേൾക്കാം
അമ്മേ അമ്മ ഇവിടെ നില്ക്കു ഞാൻ പോയി ലൈറ്റ് എടുത്തിട്ട് വരാം
ഉം ശെരി മോളെ സൂക്ഷിച്ചു പോകണേ എങ്ങും ഇരുട്ടാ
ശെരിയമ്മേ ഞാൻ ഫോണിൽ ടോർച്ചു തെളിയിച്ചു പോയ്കോളാം
ഭാനു തന്റെ ഫോൺ എടുത്തു ഓൺ ആക്കാൻ ശ്രെമിച്ചു എന്നാൽ അതൊട്ട് ഓൺ ആയതുമില്ല
ശോ ഇതെന്തു പറ്റി ഫുൾ ചാർജ് ഉണ്ടായിരുന്നതാണല്ലോ ഫോണിനെ കുറ്റം പറഞ്ഞു കൊണ്ട് ഓരോ അടിയും സൂക്ഷിച്ചു ഭാനു ഹാളിലേക്ക് നടന്നു
കുറച്ചു നടന്നപ്പോൾ തന്റെ പുറകെ ആരോ നടക്കുന്നപോലെ തോന്നി ഭാനു വേഗം തിരിഞ്ഞു നോക്കി ശോ ഈ ഇരുട്ടത്തു പുറകിൽ ആരും ഇല്ലായിരിക്കും ആരേം കാണാൻപോലും പറ്റാത്ത ഇരുട്ടല്ലേ തോന്നിയതാകും ചിന്തിച്ചു ചിന്തിച്ചു നടക്കവേ തന്റെ പിൻകഴുത്തിൽ ആരുടെയോ ചുടുനിശ്വാസം
ദേ മഹിയേട്ടാ ചുമ്മാ കളിക്കല്ലേ അതും ഈ സമയത്തു മനുഷ്യൻ ആകെ ഭയന്ന് നിൽക്കുക ആണ്

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com