രക്തരക്ഷസ്സ് 9 51

Views : 8454

വട്ടളത്തിലെ ജലമൊന്നിളകി.നീണ്ട കോമ്പല്ലുകളും രക്തം കിനിയുന്ന നാവും വികൃതമായ മുഖവുമായി ക്രൂരമായ ചിരിയോടെ ശ്രീപാർവ്വതിയെന്ന രക്തരക്ഷസ്സിന്റെ മുഖം ജലത്തിൽ തെളിഞ്ഞു വന്നു.

തന്റെ ഒരു ശത്രുവിനെ ഇല്ലായ്മ ചെയ്തതിന്റെ സന്തോഷം അവളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ശ്രീപാർവ്വതീ. അടങ്ങിക്കോളുക. നീ മരിച്ചു കഴിഞ്ഞു, മരിച്ചവർക്ക് ഇഹത്തിൽ സ്ഥാനമില്ല.

എന്റെ ബന്ധനത്തിൽ നിന്നും നീ എങ്ങനെയാണ് രക്ഷപെട്ടത് എന്നൊക്കെ നമുക്കറിയാം.വീണ്ടും ബന്ധനത്തിൽ കഴിയേണ്ടാ എന്നുണ്ടെങ്കിൽ മടങ്ങിക്കോ. തന്ത്രികൾ അവളെ നോക്കി പറഞ്ഞു.

തന്ത്രിയുടെ വാക്കുകൾക്ക് മറുപടി പോലെ ആർത്ത് ചിരിച്ചു ശ്രീപാർവ്വതി.

ഹേ,തന്ത്രികളെ നിങ്ങൾക്ക് ഇനി എന്നെ ഒന്നും ചെയ്യാൻ കഴിയില്ല്യ. കണ്ടില്ലേ എന്റെ ഒരു ശത്രുവിനെ ഞാൻ ഇല്ലാതാക്കി.അത് പോലെ എന്നെയും എന്റെ കുടുംബത്തെയും ദ്രോഹിച്ച എല്ലാവരെയും ഞാൻ കൊല്ലും. എന്നിട്ടേ അടങ്ങൂ ഈ ശ്രീപാർവ്വതി.

ശങ്കര നാരായണ തന്ത്രികൾ കോപം കൊണ്ട് വിറച്ചു. അടങ്ങിക്കോ നീ,ഇല്ല്യാച്ചാൽ ആവാഹിച്ചു ബന്ധിക്കുകയല്ല ദഹിപ്പിച്ചു കളയും ഞാൻ. നിനക്കറിയാലോ എന്നെ.

ശ്രീപാർവ്വതി പുച്ഛം കലർന്ന മുഖഭാവത്തിൽ തന്ത്രികളെ നോക്കി ചിരിച്ചു.

ശങ്കര നാരായണ താന്ത്രികളെ നിങ്ങളുടെ മന്ത്രങ്ങൾക്ക് എന്നെ അടക്കാൻ കഴിയില്ല.

വെറുമൊരു ആത്മാവല്ല ഞാൻ. അമാവാസിയിലെ മൂന്നാം പാദത്തിൽ തിരുവോണം നക്ഷത്രത്തിൽ ജനിച്ച ആൺ തരിയുടെ കൈ വിരലിലെ രക്തം കൊണ്ടാണ് എന്റെ മോചനം. അതോടെ ഞാൻ രക്തരക്ഷസ്സായി.ഇനിയെന്നെ തളയ്ക്കുക അസാധ്യം.അവൾ രോക്ഷം കൊണ്ട് കിതച്ചു.

മതി,നിർത്തൂ നിന്റെ ജല്പനങ്ങൾ. തന്ത്രി കൈ ഉയർത്തി.നീ പറഞ്ഞത് ശരിയാണ് എനിക്ക് നിന്നെ ബന്ധിക്കാൻ സാധിക്കില്ല. എന്നാൽ എന്റെ ഉണ്ണി നിന്നെ ആവാഹിക്കും.

ഇല്ല്യാ അതിനു മുൻപ് തന്നെ എന്റെ ലക്ഷ്യം ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും. ആർക്കും എന്നെ തടയാൻ കഴിയില്ല.

എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതി ശക്തമായി കറങ്ങാൻ തുടങ്ങി.
#തുടരും

Recent Stories

The Author

kadhakal.com

1 Comment

  1. Nxt part eppo varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com