അതിന്റെ കണ്ണുകൾ മെഴുകുതിരി നാളത്തിൽ രത്നം പോലെ തിളങ്ങി.പല്ലുകൾക്ക് പോലും ഒരു പ്രത്യേക തിളക്കമുണ്ടെന്ന് അഭിക്ക് തോന്നി.
അയാൾ നോക്കിയിരിക്കെ അതിന്റെ രൂപം മാറി.അഭിയുടെ കണ്ണുകൾ ഭയം തളം കെട്ടി.
പൂച്ചയുടെ സ്ഥാനത്ത് ശ്രീപാർവ്വതിയെ കണ്ടതും അഭി ഞെട്ടി പിന്നോട്ട് മാറി.
ന്തിനാ മാഷേ പേടിക്കുന്നെ.ഞാൻ ഒന്നും ചെയ്യില്ല്യ പറഞ്ഞില്ലേ.ചില സത്യങ്ങൾ മാഷ് അറിയണം.അത് പറയാൻ ആണ് ഞാൻ വന്നത്.
എന്ത് സത്യം.നീ എന്തിനാണ് എന്റെ പിന്നാലെ വരുന്നത്.എന്തിനാ വല്ല്യമ്മയെ നീ കൊന്നത്.നീ എന്നെയും കൊല്ലില്ലെന്ന് എന്താ ഉറപ്പ്.അഭി വിറച്ചു കൊണ്ട് ചോദിച്ചു.
എല്ലാം പറയാം മാഷേ.എല്ലാം വിധിയാണ്.അല്ലെങ്കിൽ കാളകെട്ടിയിലെ മഹാമാന്ത്രികന്റെ ബന്ധനത്തിൽ നിന്നും മാഷിന്റെ കൈയ്യാൽ എനിക്ക് മോചനം കിട്ടുമായിരുന്നോ?
സത്യത്തിൽ എന്റെ കഥ അറിയുമ്പോൾ മാഷ് തന്നെ പറയും ഞാൻ ചെയ്തത് തെറ്റല്ല എന്ന്.
ശരിക്കും കഥ അല്ല യാഥാർഥ്യം. ശ്രീപാർവ്വതി തന്റെ ജീവിതകഥ പറയാൻ തുടങ്ങി.
അന്ന് മാഷിനെ ഞാൻ കാണിച്ചു തന്ന ക്ഷേത്രമില്ലേ അതിന്റെ അടുത്തായിരുന്നു എന്റെ വീട്.
ഞാനും അച്ഛനും അമ്മയും അടങ്ങുന്ന കൊച്ച് കുടുംബം.
അച്ഛൻ ക്ഷേത്രത്തിൽ കണക്കെഴുത്തും കാര്യങ്ങളുമായി കൂടും.അമ്മ അടിച്ചു തളി,മാല കെട്ടൽ അങ്ങനെ.
പഠിക്കാൻ മിടുക്കി ആയിരുന്നോണ്ട് ഞാൻ പഠനത്തിൽ ശ്രദ്ധ കൊടുത്തു.അങ്ങനെ സന്തോഷത്തോടെയുള്ള ജീവിതം.
കൃഷ്ണ മേനോൻ എന്ന മാഷിന്റെ വല്ല്യച്ഛനായിരുന്നു ഈ നാടിന്റെ ജന്മി.എല്ലാരും തമ്പ്രാൻ എന്നാ മേനോനെ വിളിച്ചിരുന്നെ.
അച്ഛനും അമ്മയ്ക്കും മേനോൻ അദ്ദേഹം എന്ന് പറഞ്ഞാൽ ജീവനായിരുന്നു.
അങ്ങനെ ഒരിക്കൽ ക്ഷേത്രത്തിലെ ഉത്സവം ഒക്കെ കഴിഞ്ഞു കണക്കെടുപ്പ് നടത്തിയപ്പോൾ വല്ല്യൊരു തുക കുറവ് കണ്ടു.
എല്ലാരും പാവം എന്റെ അച്ഛനെ സംശയിച്ചു.പക്ഷേ അച്ഛൻ ദേവീടെ സ്വത്ത് മനസ്സിൽ പോലും ആഗ്രഹിച്ചിട്ടില്ല്യ.
ശ്രീപാർവ്വതി പറയുന്നത് കേട്ട് അഭിമന്യു മിണ്ടാതെയിരുന്നു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മേനോൻ അദ്ദേഹം എന്നെ അവിശ്വസിക്കില്ല എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.
പക്ഷേ….. അവൾ ഒന്ന് നിർത്തി.
പക്ഷേ..പറയൂ എന്നിട്ട് എന്താണ് സംഭവിച്ചത്.
അഭിക്ക് ആകാംക്ഷ അടക്കാൻ സാധിച്ചില്ല.
Page kurachu kude kutteezithamo plz
11 part alle ith
Kazhinja part repeat aanallo