രക്തരക്ഷസ്സ് 11 53

Views : 10157

ദേവദത്തൻ മടങ്ങിയതോടെ തന്ത്രി മകനെ നോക്കി.ഉണ്ണീ നിന്നെ ഇങ്ങോട്ട് വരുത്തിയത് എന്തിനാണ് എന്ന് നിശ്ചയമുണ്ടോ?

ഊവ്.അച്ഛൻ ബന്ധിച്ച ആ ദുരാത്മാവ് മോചനം നേടി.അതും രക്തരക്ഷസ്സായിട്ട്.

മ്മ്മ്.അതന്നെ ഇനി അവളെ ബന്ധിക്കാൻ ഉണ്ണിക്കേ സാധിക്കൂ.

അറിയാലോ അഭയം ചോദിച്ചു ഈ പടിക്കൽ വന്ന ആരെയും ഇന്നേ വരെ നിരാശരാക്കി അയച്ച പാരമ്പര്യമില്ല.

അറിയാമച്ഛാ.പക്ഷേ ഒരാൾ കൊല്ലപ്പെട്ടു ല്ലേ.

അതേ.ലക്ഷങ്ങൾ കണ്ടിരുന്നു.പക്ഷേ ഞാൻ നിസ്സഹായനായിപ്പോയി.
ഇന്നത്തെ പൂജയിൽ അവളുടെ വിശ്വരൂപം ഞാൻ കണ്ടു.

ഇനി 45 നാൾ അത് കഴിഞ്ഞാൽ അവളെ ബന്ധിക്കണം.മരണം നടന്നത് കൊണ്ട് മംഗലത്ത് പൂജ നടത്തണമെങ്കിൽ 45 നാൾ കഴിഞ്ഞേ സാധിക്കൂ.

അത് വരെ അവരുടെ രക്ഷയ്ക്ക് വേണ്ടത് ഉണ്ണി ചെയ്തു കൊടുക്കണം.എല്ലാം കേട്ട് ശിരസ്സാ വഹിച്ചു ഉണ്ണി.

അതേ സമയം വള്ളക്കടത്ത് ഗ്രാമത്തിൽ കാട്ടുതീ പോലെ ദേവകിയമ്മയുടെ മരണ വാർത്ത പരന്നു.

അറിഞ്ഞവർ അറിഞ്ഞവർ മംഗലത്തേക്ക് കുതിച്ചു.പലരും പലതും പറഞ്ഞു.

കഴുത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ട് പോലും.സംശയം വേണ്ട പുലി തന്നെ.

ചായക്കടയിലെ അപ്പുനായർ ചർച്ചയ്ക്ക് തുടക്കമിട്ടു.

ഒന്ന് പോ ന്റെ അപ്പുവേട്ടാ.ഇത് അതൊന്നും അല്ലാന്നു,യക്ഷി പിടിച്ചൂന്ന് ഒരു ശ്രുതിണ്ട്.

അപ്പുനായരുടെ വാദത്തിന് മൊയ്തു ഹാജി മറുവാദം ഉന്നയിച്ചു.എന്തായാലും കഷ്ട്ടം ണ്ട്.

കഷ്ട്ടമൊന്നും ഇല്ല്യാ.ആയ കാലത്ത് കുറേ ചെയ്തില്ലേ.
അതിന്റെ ഫലം അനുഭവിക്കാതെ പോകോ?അപ്പു നായർ ഏറ്റു പിടിച്ചു.

അതേ അതന്നെ കേൾവിക്കാർ അപ്പു നായരെ സപ്പോർട്ട് ചെയ്തു.

ജനസമുദ്രം കൊണ്ട് മംഗലത്ത് തറവാടും പരിസരവും നിറഞ്ഞു.

ദേവകിയമ്മയുടെ ശരീരം പൂമുഖത്ത് കിടത്തിയിരിക്കുന്നു. അഭിയും മറ്റ് ബന്ധുക്കളും അടുത്തിരുന്നു.

കൃഷ്ണ മേനോൻ ചാരു കസേരയിൽ തളർന്നിരുന്നു.കുമാരൻ അടുത്ത് തന്നെ നിലയുറപ്പിച്ചു.

ആളുകൾ വന്നും പോയുമിരുന്നു.ബലി കർമ്മാദികൾ കഴിക്കാൻ മക്കളാരും തന്നെ ഇല്ലാതിരുന്നതിനാൽ അഭിമന്യുവാണ് അത് ചെയ്തത്.

വല്ല്യച്ഛാ.എടുക്കാൻ ആയി.അഭി കൃഷ്ണ മേനോന്റെ ചുമലിൽ തൊട്ടു.അയാൾ അഭിയുടെ മുഖത്തേക്ക് നോക്കി.

പിന്നെ പതിയെ എഴുന്നേറ്റു.മുന്നോട്ട് നടക്കുമ്പോൾ തന്റെ കാലുകൾക്ക് ബലം നഷ്ട്ടപ്പെടുന്നത് അയാൾ അറിഞ്ഞു.

ഒരു ബലത്തിനെന്ന പോലെ മേനോൻ കുമാരന്റെ കൈയ്യിൽ പിടിച്ചു.തിരുമേനി പറഞ്ഞത് സത്യായി ല്ലേ കുമാരാ.

മുന്നോട്ട് നടക്കുമ്പോൾ ഇടറിയ ശബ്ദത്തിൽ അയാൾ കാര്യസ്ഥനോട് ചോദിച്ചു.ഒന്നും മിണ്ടാൻ കഴിഞ്ഞില്ല കുമാരന്.

മരണ വീടായത് കൊണ്ട് കാളകെട്ടിയിൽ നിന്ന് ദേവദത്തൻ മാത്രം മംഗലത്തെത്തി അനുശോചനം അറിയിച്ചു മടങ്ങി.

ദേവകിയമ്മയുടെ ചിതയ്ക്ക് തീ പിടിച്ചു തുടങ്ങിയതോടെ ആളുകൾ മടങ്ങി.

വല്ല്യച്ഛാ,അഭിമന്യു കൃഷ്ണ മേനോനെ നോക്കി.ആ.മടങ്ങാം എല്ലാരും പോയില്ലേ.

മ്മ്മ്.കുമാരാ ഉണ്ണിയേം ലക്ഷ്മിയേം കൂട്ടി മടങ്ങിക്കോളൂ.ഞാൻ അല്പ സമയം ഇവിടെ നിൽക്കട്ടെ.

Recent Stories

The Author

kadhakal.com

1 Comment

  1. നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com