“തന്താന…..തന……തന്താന….തന തന്തിന്നോനം……തന…..തന്താന….
തന്താന…തന,,,തന്താന..തന….തന്തിന്നോനം……തന….തന്താന……
പൊന്ന് വിളയണ പാടത്ത്…….കൊയ്യന്നും……കെട്ടണതും ആരാണെ…..
എന്റമ്മ…കാളിയാന്നെ……..അമ്മ യെനിക്ക് ദൈവാന്നെ……”
പാട്ട് മുഴുമിപ്പിക്കുന്നതിനു മുന്പേ കാളിയുടെ എല്ലാ നിയന്ത്രണവും വിട്ടു.അവള്‍ നിലവിളിച്ചുകൊണ്ട് മണിയെ കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞു……അവള്‍ അവന്റെ് കവിളിലും നെറ്റിയിലും ഉമ്മവെച്ചു കൊണ്ടേ ഇരുന്നു.
തീ പന്തങ്ങളുമായി അലറിവിളിച്ചു വരുന്ന ആള്കൂട്ടം അടുത്തെത്താറായി. തങ്ങളുടെ എല്ലാമായ മണിയെ ഒറ്റക്കാക്കി അമ്മയും,അച്ഛനും പോകുകയാണെന്ന് പറയാതെ അവനെ ദൂരേക്ക് യാത്രയാക്കി കൊണ്ടു പറഞ്ഞു…..
“പോ മണി…അവര്‍ അടുത്തെത്തി….തിരിഞ്ഞു നോക്കണ്ട…….ഓടിക്കോ”
മണി അത് കേട്ടപാടി പുഴയുടെ വക്കിലേക്കു ഓടി.കുത്തിയൊഴുകുന്ന പുഴയിലേക്ക് ചാടുന്നതിനു മുന്പേ് ഒരിക്കല്‍ കൂടി അമ്മയെയും അച്ഛനെയും തിരിഞ്ഞു നോക്കി,നിലാവിന്റെ വെളിച്ചത്തില്‍ അമ്മയെ ദൈവം പോല തോന്നിച്ചു,
അതെ എന്റെമ്മ ദൈവാ…..എന്റമ്മയെ ആര്ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല….,,,,,,,,,
മണി പുഴയിലേക്ക് എടുത്തു ചാടി….സര്വ്വു ശക്തിയുമെടുത്ത് ഒഴുക്കിന് കുറുകെ നീന്തി കയറാന്‍ തുടങ്ങി.പെട്ടെന്നാണ് അവന്‍ കരയില്‍ നിന്നും അലറിവിളികള്‍ക്കും,അട്ടഹാസങ്ങള്‍ക്കും പിന്നാലെ തന്റെ അമ്മയുടെയും,അച്ഛന്റെയും നിലവിളി കേട്ടത്…..തന്റെ ശരീരം കുഴയുന്നത് പോലെ തോന്നി മണിക്ക്……
തിരിച്ചു നീന്താന്‍ മണി ശ്രമിച്ചു.പെട്ടെന്ന് ഒഴുക്കില്‍ എന്തോ വന്നു മണിയുടെ ശരീരത്തില്‍ ഇടിച്ചു.എല്ലാ നിയന്ത്രണങ്ങളും വിട്ടുകൊണ്ട് മണിയും അതിനോടൊപ്പം ഒഴുകിപോയി…………
തുടരും