രക്ത ചിലമ്പ് – 2 33

..
“അമ്മെ അച്ഛന്‍ എവിടെ……”മണിയുടെ ചോദ്യം കേട്ടു കാളിയുടെ മനസ്സില്‍ ആധി കയറി.

“അച്ഛന്‍ കുടിയില് തിരിചെത്തിയില്ലേ…..”ഒരു മറു ചോദ്യമാണ് കാളിയുടെ വായില്‍ നിന്നും വന്നത്…..

“ഇല്ലമ്മേ…..അമ്മയുടെ പിന്നാലെ പോന്നതാണെന്ന അവിടെ ഊരില് പറഞ്ഞത്…..അച്ഛന്‍ വഴിയിലെങ്ങാനും കാത്തു നില്ക്കു ന്നുണ്ടാകാം…….വാ എണീക്ക് നമുക്ക് വേഗം പോകാം…..”മണി കാളിയുടെ കൈ പിടിച്ചു എഴുന്നേല്പ്പി ക്കാന്‍ ശ്രമിച്ചു.

കാളിയുടെ ചിന്ത മുഴുവന്‍ കെട്ടിയോനെ കുറിച്ചായിരുന്നു ദേവന്റെ ആളുകള്‍ തന്റെ ചിണ്ടനെ ഉപദ്രവിച്ചുകാണുമോ?

പെട്ടെന്ന് പുറത്ത് ആരുടെയോ കാല്‍ പെരുമാറ്റം കേട്ടു. കാളിയും മണിയും വേഗത്തില്‍ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു.മണിയുടെ കാലില്‍ തട്ടി എന്തൊക്കെയോ തട്ടിമറിഞ്ഞു വലിയ ശബ്ദം ഉണ്ടായി.അവര്‍ പുറത്തേക്ക് കടന്നതും മുന്നില്‍ ഒരാള്‍ രൂപം.ഭയം കൊണ്ടു കാളി രണ്ടടി പിന്നോക്കം വെച്ചു.

കണ്ണടച്ച് തുറക്കും മുന്പേു മണി ആ ഇരുട്ടില്‍ ഒരു അഭ്യാസിയെ പോലെ മുകളിലേക്ക് ചാടി കയ്യിലുള്ള അരിവാള്‍ മുന്നിലുള്ള ആളിന് നേര്ക്ക് വീശി….

“മോളെ..”എന്ന അലര്ച്ച്യോടെ അയാള്‍ നിലത്തു വീണു പിടഞ്ഞു.അടുത്തേക്ക്‌ ചെന്നു നോക്കിയ കാളി മുഖം തിരിച്ചറിഞ്ഞു നെഞ്ചിലടിച്ച് കൊണ്ടു ദൈവത്തെ വിളിച്ചു.തറവാട്ടിലെ കാരണവര്‍ വല്ല്യ തമ്പ്രാന്റെ കഴുത്തിലാണല്ലോ വെട്ട് കൊണ്ടിരിക്കുന്നത്.

“ചതിച്ചല്ലോ…മണി….”കാളിയുടെ ശബ്ദം സങ്കടം കൊണ്ടു ഇടറി.

“തമ്പ്രാ…..”കാളീ കരഞ്ഞുകൊണ്ട്‌ വിളിച്ചു..മരണ വെപ്രാളത്തിലും കാളിയുടെ നേര്‍ക്ക്‌ എന്തോ പറയാന്‍ എന്നപോലെ ശങ്കരന്‍കുട്ടി നായര്‍ കൈ പൊക്കി കാണിച്ചു.

“തമ്പ്രാ…..പൊറുക്കണം…..അടിയങ്ങളോട് പൊറുക്കണം…..”കാളീ പൊട്ടികരഞ്ഞു.

തങ്ങളെ രക്ഷിക്കാന്‍ സഹായിച്ച വല്ല്യ തമ്പ്രാന്റെ കഴുത്തില്‍ വെട്ടിയ കുറ്റബോധത്തോടെ മണി തല താഴ്ത്തി നിന്നു. ചോര പുരണ്ട അരിവാള്‍ പിടിച്ച വലതു കൈയ്യ വിറക്കുന്നുണ്ടായിരുന്നു.

“മോളെ….പോ…..അവനെയും കൊണ്ടു രക്ഷപെട്ടോ….”വിറയ്ക്കുന്ന ശബ്ദത്തില്‍ ശങ്കരന്കുട്ടി നായര്‍ പറഞ്ഞുകൊണ്ട് ഒന്നു പിടഞ്ഞു…..പിന്നെ ശരീരം നിശ്ചലമായി…

‘’അമ്മെ വേഗം പോകാം……വാ നമ്മളെ കൊല്ലും അവര്‍…” കാളി മണിയുടെ കൈയ്യും പിടിച്ചുകൊണ്ട് പറമ്പിലൂടെ വയല്‍ ലക്ഷ്യമാക്കി ഓടി.പറമ്പില്‍ പല പ്രാവശ്യവും പണിക്ക് വന്നതിനാല്‍ വഴികളെല്ലാം കാളിക്ക് നല്ലത് പോലെ പരിചയമുണ്ടായിരുന്നു.