രക്ത ചിലമ്പ് – 2 33

“നീ ശബ്ദം വെക്കാതെ…..നീ ഇവിടേ വരുംന്നു ഞങ്ങള്ക്ക് അറിയാമായിരുന്നു..വല്ല്യ തമ്പ്രാന്‍ പറഞ്ഞിട്ടാ ഞാന്‍ നിന്നെ കാത്തു നിന്നത്….നിന്റെ അമ്മ അപ്പുറത്തുള്ള തേങ്ങാ പുരയില്‍ ഉണ്ട്”

കേട്ട പാതി മണി അവിടേക്ക് ഓടാന്‍ തുനിഞ്ഞു.

“നില്ക്കെ ടാ അവിടെ……പറയണത് മുഴുവന്‍ കേട്ടിട്ട് പോ” പരമു അവനെ തടഞ്ഞു നിര്ത്തി്.

“തെങ്ങാ പുരക്ക് പുറത്ത് രണ്ടു പേര്‍ കാവലിരിക്കുന്നുണ്ട്….അല്പ്പ സമയം കഴിഞ്ഞാല്‍ അപ്പുറത്തുള്ള വൈക്കോല്‍ കൂനക്കു ഞാന്‍ തീ വെക്കും അപ്പോള്‍ എല്ലാവരും അവിടേക്ക് ഓടിയെത്തും ആ സമയം നോക്കി നിന്റെ തള്ളയെയും കൊണ്ടുപൊയ്ക്കോണം……പിന്നെ ഈ നാട്ടിലെ……… നിന്നെക്കരുത്.”

“ഓ…അടിയന്‍…”
ശബ്ദം താഴ്ത്തികൊണ്ട് മണി സമ്മതിച്ചു.

പരമു അവിടെ നിന്നും തിരിഞ്ഞു നടന്നു.മണിയുടെ ഹൃധയമിടിപ്പ് കൂടി തുടങ്ങി.ഒന്നും ചിന്തിക്കാതെയാണ് കുടിലില്‍ നിന്നും ഇങ്ങോട്ട് ഓടിവന്നത്. ചെറിയ പിഴവ് പറ്റിയാല്‍ അമ്മയുടെയും തന്റെ യും ജീവന്‍ അപകടത്തിലാകും എന്ന് മണിക്ക് മനസിലായി…അപ്പോഴും മണിയുടെ മനസ്സില്‍ ഒരു ചോദ്യം ബാക്കി നിന്നു….അമ്മയോടൊപ്പം അച്ഛനും ഉണ്ടോ അവിടെ…..

.
പെട്ടെന്ന് കയ്യാല പുരക്ക് അപ്പുറത്ത് നിന്നും തീ നാളം മുകളിലേക്ക് ഉയരുന്നത് കണ്ടു ഒപ്പം കൂട്ടത്തോടെയുള്ള നിലവിളിയും.പറഞ്ഞപോലെ തമ്പ്രാന്‍ വൈക്കോല്‍ കൂനക്ക് തീ വെച്ചിരിക്കുന്നു,ബഹളം വെച്ച് ആളുകള്‍ തലങ്ങും വിലങ്ങും പായുന്നത് മണി കണ്ടു.ഒട്ടും സമയം പാഴാക്കാതെ മണിയും തേങ്ങാ പുര ലക്ഷ്യം വെച്ച് ഓടി…

വാഴയുടെ മറവില്‍ മറഞ്ഞു നില്ക്കു ന്ന തന്റെ മുന്നിലൂടെ പുരക്കു കാവല്‍ നിന്ന തടിമാടന്മാര്‍ ഓടിപോകുന്നത് കണ്ടപ്പോള്‍ മണി ധൈര്യസമേതം അമ്മയെ ഒളിപ്പിച്ചിരിക്കുന്ന പുരയുടെ അകത്തേക്ക് കയറി.ഇരുളടഞ്ഞ അവിടമാകെ അവന്‍ അമ്മയെ തിരഞ്ഞു.ഒരു മൂലയില്‍ നിന്നും ആരോ ഞരങ്ങുന്ന ശബ്ദം ചെറുതായി കേള്ക്കു ന്നതായി തോന്നി.

നിലത്തു കിടക്കുന്ന തേങ്ങക്കും ചകിരിക്കും മുകളിലൂടെ കയറി ശബ്ദം കേള്ക്കു ന്ന മൂലയില്‍ എത്തിയപ്പോള്‍ കൈകാലുകള്‍ ബന്ധിക്കപെട്ടു തറയില്‍ കിടക്കുന്ന അമ്മയെ കണ്ടു മണി കരഞ്ഞുകൊണ്ട്‌ ഓടിച്ചെന്നു കെട്ടിപിടിച്ചു.

കയ്യിലുള്ള അരിവാള് കൊണ്ടു വായ്‌ മൂടികെട്ടിയ തുണി മുറിച്ചുമാറ്റി

“ന്റെ് മോനെ……നീയെങ്ങനെ ഇവിടെത്തി….അതിനു മറുപടിയായി മണി ഒന്നും പറഞ്ഞില്ല.കൈകാലുകള്‍ ബന്ധിച്ച കയറും മണി അറുത്തുമാറ്റി..