രജിത [വിബിൻ] 52

എനിക്ക് 2 വർഷം സമയം വേണമെന്നും അതിന് മുൻപ് എന്ത് പ്രശ്നം ഉണ്ടായാലും കല്യാണത്തിനെ കുറിച്ച് ഒരു വാക്ക് പോലും പറയില്ല എന്ന നിബന്ധന വച്ചാണ് അവളോട് ഞാൻ അന്ന് ഇഷ്ട്ടമാണ് എന്ന് പറഞ്ഞത്.അതിന് ശേഷം ആണ് അവൾ ക്ലാസ്സിൽ വന്നു തുടങ്ങിയത്. 6 മാസം ഞങ്ങൾ പ്രേമിച്ചു നടന്നു.
അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം അവൾ ഞാൻ ജോലി ചെയ്യുന്ന കടയിൽ കയറി കല്യാണലോചനയുടെ കാര്യവും പറഞ്ഞിറങ്ങി പോയത്.

2 ദിവസത്തിന് ശേഷം വന്ന ആ കോൾ അത് എന്റെ ജീവിതത്തെ മാറ്റാൻ കഴിയും എന്നൊരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“ഹലോ , വിബിൻ അല്ലേ” എടുത്ത ഉടനെ അവിടെ നിന്ന് ചോദിച്ചു.
“അതേ വിബിനാണ്…”
“വിബിനേ ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്, വിബിൻ എവിടെയുണ്ട്‌ ഇപ്പോൾ”

“സർ, ഞാൻ ഇപ്പോൾ ……. കടയിൽ ഉണ്ട്” (ഞാൻ)
“വിബിൻ ഇവിടെ വരെ ഒന്ന് വരുമോ ഒരു കാര്യം ചോദിക്കാൻ ആണ്”. (പോലീസ്)
എന്തിനെന്നറിയാത്ത പേടിയുമായി ആണ് ഞാൻ അന്ന് ആ സ്റ്റേഷനിൽ പോയത്. അവിടെ ചെന്നപ്പോൾ രജിയുടെ അച്ഛനും ഏട്ടന്മാരും ഉണ്ടായിരുന്നു.
എന്റെ മകളെന്തിയേട എന്നും ചോദിച് അവളുടെ അച്ഛൻ എന്റെ നേരെ വന്നു. പോലീസ് സ്റ്റേഷൻ ആയത് കൊണ്ട് മാത്രമാണ് അന്ന് എനിക്ക് തല്ല് കിട്ടാതിരുന്നത്.
അപ്പോഴാണ് SI പുറത്ത് വന്ന് എന്നോട് പറഞ്ഞു. ” ഇവരുടെ കുട്ടിയെ കാണാൻ ഇല്ല. ഒരു കത്തെഴുതി വച്ചിട്ടാണ് പോയത്. ഞാൻ എനിക്കിഷ്ടപെട്ട ഒരാളുടെ കൂടെ പോകുന്നു. എന്നെ അന്വേഷിക്കേണ്ട. ഇതാണ് അതിൽ ഉള്ളത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ നിന്നെ ആണ് അവൾ പ്രേമിച്ചിരുന്നത് എന്നറിഞ്ഞു. അവൾ എവിടെയുണ്ട്”

SI യുടെ വാക്ക് കേട്ട് തരിച്ചു പോയ ഞാൻ പേടിച്ചു കൊണ്ട് അവരോട് പറഞ്ഞു ” ഞങ്ങൾ സ്നേഹത്തിൽ ആയിരുന്നു സർ, ബുധനാഴ്ച പെണ്ണ് കാണാൻ വരുന്നത് കൊണ്ട് അവളെ വിളിച്ചിറക്കാൻ പറഞ്ഞിരുന്നു സർ, പക്ഷേ അവൾ എന്റെ കൂടെ വന്നിട്ടില്ല.” കരഞ്ഞു കൊണ്ട് ഞാൻ താഴെ ഇരുന്നു.
കരഞ്ഞിരിക്കുന്ന എന്നെ അവൾ എവിടെയുണ്ട്‌ എന്ന് ചോദിച്ചു കൊണ്ട് തല്ലാൻ വരുന്നതിനിടയിൽ ആണ് അദ്ദേഹത്തിന്റെ ഫോൺ ബെല്ലടിച്ചത്. അതിൽ സംസാരിച്ചു കൊണ്ട് തല്ലാൻ പിടിച്ച എന്നെ സ്നേഹത്തോടെ ഒന്നു തഴുകിയിട്ട് എന്നോട് പോയി കൊള്ളാൻ പറഞ്ഞു.

അവൾക്കെന്തു സംഭവിച്ചു എന്നറിയാതെ കറഞ്ഞുകൊണ്ടിറങ്ങി പോകുന്നതിനിടയിൽ SI അവളുടെ അച്ഛനോട് പറയുന്നത് ഞാൻ കേട്ടു. ” നിങ്ങളുടെ മകൾ ആണ് വിളിച്ചത്. അവളുടെ കല്യാണം കഴിഞ്ഞു, നാളെ അവൾ സ്റ്റേഷനിൽ ഹാജരാകാം എന്ന് പറഞ്ഞിട്ടുണ്ട്.”………???

13 Comments

  1. അടിപൊളി എന്ത് കൊണ്ടോ സങ്കടം തോന്നിയില്ല
    മരിച്ചു ആ പെണ്ണിനോട് പുച്ഛം തോന്നി

  2. തൃശ്ശൂർക്കാരൻ ?

    നന്നായി ബ്രോ ??????

    1. താങ്ക്സ്

  3. കൊള്ളാം വിബി….

    1. പോരാ എന്ന് നന്നായി അറിയാം. എന്നാലും അതിനെ സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി. പിന്നെ ഇത് എന്റെ അനുഭവം ആണ് ട്ടോ

      1. കമന്റ് കണ്ടു..

        പോരാ എന്നോ
        ഈ അനുഭവത്തെ ഇനി എങ്ങനെ ആണ് എഴുതുക

        1. ആ അനുഭവം മറക്കാൻ കഴിയില്ല.
          11 വർഷമാകുന്നു ഓഗസ്റ്റ് 24 ന്

  4. Ha ha..climax?
    Kollam bro..Nalla rasamulla ezhuth..!!

    1. അനുഭവം ആണ് ഗുരു….

      1. മച്ചാനെ.. എന്നാ രക്ഷപ്പെട്ടു എന്ന് കൂട്ടിക്കോ?
        നന്നായിട്ടുണ്ട് കഥ..

        1. സത്യമാണ് ഭായ്, ഞാൻ രക്ഷപ്പെട്ടത് ആണ്…..

    1. ???

Comments are closed.