പുനർജന്മം 3 [ അസുരൻ ] 89

Views : 4889

ഞാൻ എഴുതിയ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. കാരണം 3 ദിവസംകൊണ്ട് എഴുതിതീർത്ത കഥയാണ്. അതും എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് വേണ്ടി, അവളെ നായിക ആക്കി ഞാൻ എഴുതിയത്. ഇതിൽ ഒരുപാട് പോരായ്മകൾ ഉണ്ട്. അടുത്ത കഥയിൽ എല്ലാം തീർത്തു ഞാൻ മുന്നേറും. ഒപ്പം നിന്നവർക്കും സത്യസന്ധമായ അഭിപ്രായം പറഞ്ഞവർക്കും സ്നേഹം മാത്രം.
ഈ കഥ ഇവിടെ തീരുകയാണ്..

പുനർജന്മം 3

Punarjanmam Part 3 | Author : Asuran | Previous Parts

 

ആഹാരവും പെഗ്ഗും ഒക്കെ കൂടി ആയപ്പോൾ അവൻ പെട്ടെന്ന് മയങ്ങി. രാവിലെ നെഞ്ചിൽ എന്തോ ഭാരം തോന്നിയത് പോലെ തോന്നി അവൻ കണ്ണു തുറന്നു നോക്കി. അവൾ അവന്റെ നെഞ്ചിൽ തല വെച്ചു കിടക്കുന്നു. തല എടുത്തു മാറ്റാൻ തുടങ്ങിയപ്പോൾ അവൾ കുറച്ചൂടെ ചേർന്നു കിടന്നു.. അവനു അതു കണ്ടപ്പോൾ അവൾ പണ്ട് അവന്റെ തോളിൽ കിടന്നത് ഒക്കെ ഓർമ വന്നു. അവൻ വീണ്ടും കുറച്ചു നേരം കണ്ണടച്ചു കിടന്നു. കുറച്ചു കഴിഞ്ഞു അവനുണർന്നു നോക്കിയപ്പോൾ അവളെ കാണാനില്ല. കിച്ചണിൽ നിന്നും സൗണ്ട് കേൾക്കുന്നു. അവൻ എണീറ്റു പോയി ഫ്രഷ് ആയി വന്നപ്പോഴേയ്ക്കും അവനുള്ള ചായ റെഡി.

അപ്പോഴേ ഇന്ന് എന്താ പരുപാടി. വെള്ളം ഇറങ്ങിയോ എന്നു നോക്കു. ഞാൻ കൊണ്ടാക്കി തരാം. ഞാൻ നോക്കട്ടെ എന്നു പറഞ്ഞു അവൾ ബാൽകണിയിലോട്ടു നടന്നു. എടാ വെള്ളം ഇറങ്ങി. പക്ഷെ ഞാൻ ഇന്ന് കൂടി ഇവിടെ നിന്നോട്ടെ നിനക്കു വിരോധം ഇല്ലേൽ .. ഏന്തി വിരോധം നീ നിന്നോടി. നിനക്കു മതി വരുന്നത് വരെ. നമുക്ക് ഇന്ന് പുറത്തു പോയി ആഹാരം കഴിക്കാം. എന്നിട്ട് ഒന്നു കറങ്ങിയിട്ടു വരാം.. ഞാൻ പള്ളിയിലോട്ടു പോയിട്ടു ഒക്കെ വരാം. നീ റെഡി ആകൂ.
അവൻ പള്ളിയിലോട്ടു പോയി വന്നു അവർ ഒരുമിച്ചു പുറത്തേയ്ക് ഇറങ്ങി. നേരെ മെഗാമാളിൽ പോയി കാർ പാർക്ക് ചെയ്തു അടുത്തുള്ള ഹോട്ടലിൽ പോയി ആഹാരം കഴിച്ചു് നേരെ മെഗാമാളിൽ പോയി ഒന്നു കറങ്ങി. അതിനു ശേഷം സിനിമ കാണാൻ പോയി. എല്ലാം കഴിഞ്ഞു രാത്രിയിലേയ്ക്കുള്ള ആഹാരവും വാങ്ങി ആണ് അവർ തിരിച്ചു റൂമിലോട്ട് പോയത് . ഡ്രസ് ഒക്കെ മാറി അവർ പഴയത് പോലെ ബാൽക്കണിയിൽ വന്നിരുന്ന് ഓരോ കാര്യങ്ങളായി സംസാരിച്ചു തുടങ്ങി. അങ്ങനെ പലതും പറഞ്ഞു അവന്റെ കല്യാണ കാര്യം എടുത്തിട്ടു അവൾ. അവൻ ഒഴിഞ്ഞു മാറി എങ്കിലും അവൾ വിടാതെ ചോദിച്ചു. അവസാനം അവൻ പറഞ്ഞു.
എടി ഞാൻ ആദ്യം ഒരുത്തിയെ സ്നേഹിച്ചു അവൾ എന്നെ മനസിലാകാതെ പോയി. പിന്നെ കിട്ടിയ പെണ്ണിനെ സ്നേഹിക്കാൻ നോക്കി. അതും പോയി. ഇനി വയ്യ. ഞാൻ ഇങ്ങനെ ഒക്കെ അങ്ങു പോകും. അതാ നല്ലത്. എടാ നീ ആ പറഞ്ഞത് എന്നെ അല്ലെ. ഞാനല്ലേ നിന്നെ മനസ്സിലാക്കാണ്ട് പോയത്. അപ്പൊ ഞാൻ തന്നെ നിന്നെ വീണ്ടും സ്നേഹിച്ചാലോ ??

എടാ നീ ഇന്നലെ തൊട്ട് എന്നെ ഞെട്ടിക്കുവാ. നീ ചുമ്മാ ഇരുന്നെ. വെറുതെ മനുഷ്യനെ വട്ടാക്കാതെ..ആകപാടെ വട്ടായി ആണ് നടക്കുന്നെ. നീ പോയേ.. എടാ ഞാൻ കാര്യത്തിലാണ് പറഞ്ഞത്. ഒരു പെണ്കുട്ടി ആഗ്രഹിക്കുന്നത് സുരക്ഷിതത്വം ആണ്. അത് നീ എനിക് തരുന്നുണ്ട്. നീ എന്നെ മനസ്സിലാക്കുന്നുണ്ട്. നിന്റെ കൂടെ വന്നിട്ട് എന്നെ മോശമായ രീതിയിൽ കാണുകയോ എന്നെ ഒന്ന് തെറ്റായ രീതിയിൽ തൊടുകയോ ചെയ്തിട്ടില്ല. ഇന്നലെ നിന്റെ നെഞ്ചിൽ കിടന്നിട്ട് പോലും നീ എന്നെ ഒന്നും ചെയ്തിട്ടില്ല.

Recent Stories

The Author

അസുരൻ

17 Comments

  1. സ്നേഹം

  2. Good story machaney appo eppozha aduthatha😍☺

    1. ഉടനെ പ്രതീക്ഷിക്കാം

  3. Kollam bro.. ishtamaayi❤️

    1. സ്നേഹം ബ്രോ

  4. അങ്ങനെ ശുഭപര്യയായി അവസാനിച്ചു, പ്രണയം ആത്മാർത്ഥമാണെങ്കിൽ തിരികെ വരിക തന്നെ ചെയ്യും…

    1. സത്യം. പക്ഷെ കഥയിലും ഫിലിമിലും ആയിരിക്കും

  5. pwoli kadha ishtappettu

    1. 3 വാക്കിൽ ഒതുക്കി. എന്തുപറ്റി

  6. Nalla story broo
    Super.. 👌👌👌

    1. സ്നേഹം

  7. കറുപ്പ്

    നല്ല ഒരു കഥ ഇഷ്ടപ്പെട്ടു.❤️❤️❤️❤️

    1. സ്നേഹം ബ്രോ

  8. 💞💞

    നല്ല കഥ ബ്രോ 😁😁

    1. സ്നേഹം ബ്രോ

  9. Adipoli..
    Adutha kadhayil prashnangalellam theerthu ugranakkuka

    1. പുതിയത് എഴുതി തുടങ്ങുമ്പോൾ ഉറപ്പായും എല്ലാം ശെരി ആക്കി ഇരിക്കും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com