”അതേയ് മമ്മിയുടെ വിരല്‍ കണ്ണില്‍ കൊണ്ടു… വല്ലാത്ത നീറ്റല്‍…” സോണിയ ഒരു കളളം പറഞ്ഞു…
”അയ്യോ പപ്പായെ വിളിക്കാം മമ്മി…” സാന്ദ്ര സോണിയയെ കെട്ടിപ്പിടിച്ച് അവളുടെ കണ്ണിന്‍റെ ഇമയില്‍ തലോടി…
”മമ്മിയ്ക്ക് വേദനിക്കുന്നുണ്ടോ…?”
ഒപ്പം സന്ദീപും ചേര്‍ന്നു…
”അതിന് മമ്മിയ്ക്ക് ഇപ്പോള്‍ ഒന്നൂല്ല്യ കേട്ടോ…” സോണിയ ഇരുവരുടെയും കവിളുകളില്‍ മാറി മാറി ചുംബിച്ചു…
കുട്ടികളുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍ സോണിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല…
ശരണ്യയയുമായി ബന്ധപ്പെടാന്‍ എന്താ ഒരു വഴി…?
സോണിയ തലപുകഞ്ഞ് ആലോചിച്ചു…
താഴെ ലാന്‍റ് ഫോണുണ്ട്…
പക്ഷെ താഴേക്ക് ഇറങ്ങാന്‍ എന്തോ സോണിയായ്ക്ക് ഒരു ഭയം തോന്നി…
ക്രമേണ സോണിയ ചോര്‍ന്ന് പോയ ധൈര്യം വീണ്ടെടുത്തു…
പുറത്തേക്കുളള വാതിലുകളെല്ലാം താന്‍ ഭദ്രമായി കുറ്റിയിട്ടതാണെന്ന് ഉറപ്പുണ്ട്…
ആരും അകത്ത് കയറാന്‍ സാധ്യതയില്ല…
ആ ധൈര്യത്തില്‍ സോണിയ കട്ടിലില്‍ നിന്നെഴുന്നേറ്റു…
”ശരണ്യ ആന്‍റിയെ താഴത്തെ ഫോണില്‍ നിന്ന് വിളിച്ചിട്ട് മമ്മി ഇപ്പോള്‍ വരാം… രണ്ടുപേരും ഇവിടെ തന്നെയിരിക്കണേ…” അത് പറഞ്ഞ് ഇരുവരുടെയും നെറ്റിയ്ക്ക് ചുംബനങ്ങള്‍ നല്‍കി സോണിയ തിരിഞ്ഞു നടക്കുമ്പോള്‍ എന്തെന്നറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…
മേശവലിപ്പില്‍ നിന്നും അവള്‍ കിടപ്പ് മുറിയുടെ താക്കോലെടുത്തു…
അവള്‍ കുട്ടികളെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി…
ഭയന്ന കണ്ണുകളോടെ നിശ്ശബ്ദരായിരിക്കുന്ന കുട്ടികളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോള്‍ അവളുടെ ഹൃദയത്തില്‍ നിന്നും ഒരഃ തേങ്ങലുണ്ടായി…
മെല്ലെയവള്‍ കവിളിലൂടെ ഒഴുകിയ കണ്ണുനീര്‍ തുടച്ച് എമര്‍ജന്‍സി ലാമ്പുമായി മുറി തുറന്ന് പുറത്തിറങ്ങി…
പുറത്തേക്ക് വീണ്ടും എമര്‍ജന്‍സി ലാമ്പിന്‍റെ പ്രകാശം പരന്നു…
അവള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ച് ലോക്ക് ചെയ്തു…
മെല്ലെ വിറയാര്‍ന്ന പാദങ്ങളോടെ സോണിയ പടിക്കെട്ടുകള്‍ ഇറങ്ങി…
പുറത്ത് മഴയുടെ ഇരമ്പം പൂര്‍വ്വാധികം ശക്തമായി… വീശിയടിക്കുന്ന കാറ്റും ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന ശക്തമായ ഇടിനാദവും അതിന്‍റെ ആക്കം കൂട്ടി…
പടിക്കെട്ടിറങ്ങി അവള്‍ താഴെയെത്തി…
എമര്‍ജന്‍സി ലാമ്പ് അവള്‍ ചുറ്റും പ്രകാശിപ്പിച്ച് നോക്കി…
മുറികളെ മറച്ചിരുന്ന കര്‍ട്ടനുകള്‍ കാറ്റില്‍ ചലിക്കുന്നുണ്ട്….
ഒരു ആശ്വാസത്തോടെ അവള്‍ ഫോണിനടുത്തേക്ക് നീങ്ങി…
എമര്‍ജന്‍സി ലാമ്പ് മേശപ്പുറത്ത് വച്ചു…
വിറയാര്‍ന്ന കൈകളോടെ അവള്‍ ഫോണില്‍ ശരണ്യയുടെ നമ്പര്‍ ഓരോന്നായി ഡയല്‍ ചെയ്യാന്‍ തുടങ്ങി…
പെട്ടെന്ന് പിറകില്‍ എന്തോ തട്ടി വീണ ശബ്ദം കേട്ട് അവള്‍ നടുങ്ങി വിറച്ചു…
മൊബൈല്‍ നമ്പരിന്‍റെ അവസാനത്തെ അക്കം അമര്‍ത്തുന്നതിന് മുന്‍പ് അവളുടെ കൈകളില്‍ നിന്ന് റിസീവര്‍ ഊര്‍ന്ന് നിലത്ത് വീണു…
അവള്‍ ഞെട്ടി തിരിഞ്ഞു നോക്കി…
സ്റ്റെയര്‍കെയ്സിന് താഴെയുളള ഇരുട്ടിലേക്ക് ഒരു രൂപം മറയുന്നത് ഒരു മിന്നായം പോലെ അവള്‍ കണ്ടു…
അവളുടെ ശ്വാസം നിലച്ച് പോയി…
മുകളിലേക്ക് കയറാന്‍ പറ്റില്ലെന്ന് അവള്‍ക്ക് മനസ്സിലായി…
അതിന് ശ്രമിക്കുന്നത് അപകടമാണ്..!!!
Bro
നല്ല രീതിയിൽ പിടിച്ചിരുത്തുന്ന വിവരണം
very good story. really enjoyed.
Kidu story oru raksha illa thakarthuuuuuuu….