പ്രാണേശ്വരി 2 [പ്രൊഫസർ ബ്രോ] 284

“എനിക്ക് 18, നിനക്കോ ”

” ഡാ പെൺപിള്ളേരോട് പ്രായം ചോദിക്കാൻ പാടില്ല ”

” എന്റെ സീനിയർ അല്ലെ അപ്പൊ 19 വയസു ഉണ്ടാവില്ലേ ”

” അതൊന്നും പറയാൻ പറ്റില്ല നീ വേണേൽ കണ്ടു പിടിച്ചോ ”

” മ്മ് ശരി ഞാൻ കണ്ടുപിടിച്ചോളാം, നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ”

“ആദ്യം ചേച്ചി ആയിരുന്നു പിന്നെ ലക്ഷ്മി ആയി പിന്നെ താൻ ആയി ഇപ്പൊ എടീപോടീ ആയി, ഞാൻ നിന്റെ സീനിയർ ആണ് അത് മറക്കണ്ട ”

” ഇത് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയണം എന്നില്ല എനിക്കറിയാം, ഇപ്പൊ ഞാൻ ചോദിച്ചതിന് മറുപടി പറ വീട്ടിൽ ആരൊക്കെയുണ്ട് ”

” വീട്ടിൽ അമ്മ അനിയത്തി , അച്ഛൻ ഇല്ല മരിച്ചു ആക്‌സിഡന്റ് ആയിരുന്നു ”

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു

ഞാൻ പിന്നെ അച്ഛനെക്കുറിച്ചു ഒന്നും ചോദിക്കാൻ പോയില്ല

” അമ്മ എന്ത് ചെയ്യുന്നു ”

” ഒന്നും ചെയ്യുന്നില്ല ആവശ്യത്തിന് സ്വത്തു ഉണ്ടാക്കിയിട്ടിട്ടാണ് അച്ഛൻ പോയത്”

” ഓ അപ്പോ നല്ല സ്ത്രീധനം കിട്ടും ”

” എന്ത്? ”

“അല്ല നിന്നെ കെട്ടുന്നവന് നല്ല സ്ത്രീധനം കിട്ടും എന്ന് ”

“ഞാൻ പൈസ കൊടുത്തു ഭർത്താവിനെ വാങ്ങുന്നില്ല ”

” അല്ലേലും എനിക്ക് പൈസ ഒന്നും വേണ്ട ”

ഞാൻ പറഞ്ഞത് പതുക്കെ ആണെങ്കിലും അവൾ കേട്ടോ എന്നൊരു സംശയം

“നീ വല്ലതും പറഞ്ഞോ ”

“ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല ”

” എന്നിട്ട് ഞാൻ എന്തോ കേട്ടല്ലോ ”

” നിനക്ക് തോന്നിയതാവും ”

“അങ്ങനെ ആണെങ്കിൽ കൊള്ളാം ”

” അല്ല നീ എന്താ കെട്ടത് ”

ഞാൻ ഒന്ന് എറിഞ്ഞു നോക്കി

” നീ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഞാൻ എങ്ങനെയാ കേള്ക്കുന്നെ”

അവൾ അതെ നാണയത്തിൽ തിരിച്ചടിച്ചു

” നിന്റെ അനിയത്തി എന്താ പഠിക്കുന്നെ ”

” അവൾ 10 ൽ ആണ്‌ ”

“ഓഹ്‌ നിങ്ങൾ തമ്മിൽ 4 വയ്സു വ്യത്യാസം ഉണ്ടോ ”

“ഇല്ല ഞങ്ങൾ തമ്മിൽ… ”

അവൾ ഒന്ന് നിർത്തിയിട്ടു എന്നെ നോക്കി ചിരിച്ചു

” വേല കയ്യിൽ ഇരിക്കട്ടെ മോനെ, എന്റെ പ്രായം നീ സ്വന്തമായി കണ്ടുപിടിച്ചാൽ മതി ”

അതും ഏറ്റില്ല ഞാൻ വീണ്ടും ചമ്മി , ചമ്മലുകൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം ഇനിയും ബാക്കി

” ഒന്ന് പറയടോ നമ്മൾ ഇത്രയും അടുപ്പം ആയില്ലേ ”

21 Comments

  1. “അടുത്ത പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു പഠിപ്പിക്കാൻ വന്ന മിസ്സിന്റെ പേര് കിരൺ, ഈ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർമാർക്കൊക്കെ മുഖത്തു ഒരു പ്രത്യേക ഐശ്വര്യമായിരിക്കും, അതുപോലെ നല്ല സ്വഭാവവും ആയിരിക്കും, എന്റെ അനുഭവത്തിൽ അത് അങ്ങനെ ആയിരുന്നു”

    എടാ നമുക്ക് 2 പേർക്കും ഒരേ അനുഭവം ആണല്ലോ ??
    ഒരേ പൊളി ??

  2. Aiwa??????????????????????????????????

  3. പൊളിക്ക് മുത്തേ…

    കട്ട സപ്പോര്‍ട്ട് ?♥️?

  4. ༻™തമ്പുരാൻ™༺

    ഹൃദയം നൽകുന്നു.,.,
    ???

    1. ഞാൻ അതിങ്ങെടുക്കുവാ… ???

  5. ഈ ഭാഗം നന്നായിട്ടുണ്ട് ഏട്ടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    1. ഓഹ്‌ നീ ഇപ്പോഴാണോ വായിക്കുന്നത് ?

      1. ഇവിടെ വന്നതിനു ശേഷം ഇപ്പോഴാ വായിക്കുന്നത് സമയം കിട്ടണ്ടെ ?

        1. ༻™തമ്പുരാൻ™༺

          ????

  6. 1st nom eduthu

    1. Jhonapi chadhichu 2nd madhi

      1. ഇന്നലെ എന്റെ കഥയിൽ സപ്പു അണ്ണൻ ആണെങ്കിൽ ഇന്ന് ഇവിടെ ഞാൻ ???

        1. ༻™തമ്പുരാൻ™༺

          ലോനപ്പൻ കീ ജയ്.,.

  7. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും

Comments are closed.