പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 432

Views : 49655

അവസാനം അവളെ വിളിക്കാനായി ഫോൺ എടുത്തതും ഇങ്ങോട്ടേക്കു അവളുടെ കാൾ വന്നു. അത് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഉടൻ തന്നെ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി
തോൽവി സമ്മതിച്ചു അവളെ ഫോൺ വിളിക്കാൻ പോയ ഞാൻ അവളുടെ കാൾ എടുത്തിട്ടും സംസാരിക്കാതെ ഇരുന്നു. എല്ലാവർക്കും ഉണ്ടാകുന്ന ഒരു ഈഗോ… അവൾ ആദ്യം സംസാരിക്കട്ടെ എന്ന് കരുതി
കുറച്ചു സമയം രണ്ടുപേരും ഒന്നും സംസാരിച്ചില്ല… അവസാനം അവൾ തന്നെ സംസാരിച്ചു തുടങ്ങി
“ഡാ… എന്താ ഒന്നും മിണ്ടാത്തത്… ”
“രാവിലെ മുതൽ എന്നോട് സംസാരിക്കാതെ നടന്ന ആളാണ് ഇപ്പൊ എന്നോട് ചോദിക്കുന്നത് ഞാൻ എന്താ മിണ്ടാത്തത് എന്ന്.”
ഞാൻ ഒരു ചെറിയ ദേഷ്യത്തോടെ ആണ് അത് പറഞ്ഞത്, എന്റെ ദേഷ്യം കേട്ട് കുറച്ചു സമയം ലച്ചു ഒന്നും മിണ്ടിയില്ല, പിന്നെ സംസാരിച്ചു തുടങ്ങിയ സമയത്ത് അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു
“ഡാ… നീ എന്നോട് ദേഷ്യമാ… ”
“എനിക്കെന്തിനാ ദേഷ്യം… നീ അല്ലെ എന്നോട് ദേഷ്യം കാണിച്ചു നടന്നത്… അതെന്തിനാ എന്ന് പോലും എനിക്കറിയില്ല ”
വീണ്ടും കുറച്ചു സമയം മൗനം…
“ഡാ… നിന്നോട് ദേഷ്യപ്പെട്ടു നടന്നതൊന്നും അല്ല… എനിക്ക് സങ്കടം വന്നിട്ടാണ് ”
“എന്തിന് സങ്കടം… അതെന്തായാലും നിനക്കെന്നോട് പറയാൻ പാടില്ലേ… ”
“എടാ… അത് പിന്നെ…. ”
“ലച്ചു… നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ… അല്ലെങ്കിൽ ഞാൻ ഫോൺ വയ്ക്കുവാ…”
അവൾക്ക് അത് പറയാനുള്ള മടി കണ്ടപ്പോൾ അറിയാതെ എന്റെ ശബ്ദം കുറച്ചുയർന്നു.
“എടാ… നീ ദേഷ്യപ്പെടല്ലേ… ഞാൻ പറയാം ”
“ആ പറ… ”
“എടാ അത് പിന്നെ മാളുചേച്ചി നിന്നോട് ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ … ”
“കണ്ടപ്പോൾ…??  ”
“നിന്നെ ആരും വഴക്ക് പറയുന്നത് എനിക്കിഷ്ടമല്ല… ”
അവളുടെ ഒറ്റ ശ്വാസത്തിലുള്ള മറുപടി കേട്ടപ്പോൾ പെട്ടന്ന് എനിക്ക് ചിരിയാണ് വന്നത്… പിന്നെ ആലോചിച്ചപ്പോളാണ് ലച്ചുവിന് എന്നോടുള്ള സ്നേഹമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത് എന്ന് എനിക്ക് മനസ്സിലായത്,
ഇത് മനസ്സിലായിട്ടാവണം ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞത് എന്നെനിക്കപ്പോ തോന്നി
“എടി… അവൾ എന്റെ ചേച്ചിയല്ലേ… ”
എന്റെ മുഖത്തുണ്ടായ ചിരി എത്രയൊക്കെ ശ്രമിച്ചിട്ടും മുഖത്തു നിന്ന് മാഞ്ഞില്ല
“എനിക്കറിയാം… മാളുചേച്ചി നിന്റെ ചേച്ചി ആണെന്നും നിന്നെ വഴക്ക് പറയാനുള്ള അധികാരം ഉണ്ടെന്നും എല്ലാം… പക്ഷെ നിന്നെ വഴക്ക് പറയുന്നത് കേൾക്കുമ്പോൾ അറിയാതെ സങ്കടം വരുന്നു “

Recent Stories

48 Comments

  1. 💕💕💕

  2. വിഷ്ണു🥰

    ഈ ഭാഗവും നന്നായിട്ടുണ്ട്..എപ്പോളും പോലെ തന്നെ😍

  3. അടിപൊളി ❤️ 👌

  4. ഏട്ടാ…വന്നത് അറിഞ്ഞില്ല..😕😐

    എങ്ങനെയൊക്കെ പോയാലും ഏതേലും രീതിയിൽ ഒരു പണി ഒപ്പിക്കുന്നത് ശീലമായിട്ടുണ്ട്😂😜

    ഹാ…പെട്ടെന്ന് റെഡി ആവട്ടെ…അല്ലേലും ഇണക്കമുള്ളിടത്തല്ലേ പിണക്കവും ഉള്ളു😇

    സത്യത്തിൽ മാളുചേച്ചി കൊണ്ടൊയപ്പോ പേടിച്ചു ട്ടൊ…ഇനി വീട്ടിൽ ഒക്കെ പറഞ്ഞു സീൻ ആവും ന്ന് കരുതി…

  5. ബ്രോ ഇപ്പോൾ മനസ് ശരിയല്ല അത് കൊണ്ട് വായിച്ചിട്ടില്ല, ഉടനെ വായിക്കാൻ ശ്രെമിക്കാം അഭിപ്രായവും പറയാം 💓💓

  6. Dear Professor, ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ലച്ചുവിന് അവനോടുള്ള പ്രണയം അവളുടെ പിണക്കത്തിലും കാണാം. പിന്നെ മാളു ഇപ്പോൾ ലച്ചുവിന്റെ സ്വന്തം ചേച്ചിയായി മാറി. എന്തായാലും അവരുടെ ഇണക്കവും പിണക്കവും ഇങ്ങിനെ നടക്കട്ടെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  7. Mwuthe nannayind ee part❤️😍
    Ithinte munnathe part vayikkan kazhinjilla ippo thottan ee sitil kerinokkan thudangye
    2 partum orumich vayichu theernnadh arinjilla nalla flow indayirinnu🥰
    Avasanam nee veendum twistil nirtheelle ennalum aardenavo aa call
    Nxt partin wait chyyunnu😍
    Snehathoode…….❤️

    1. വളരെ സന്തോഷം ബ്രോ… ♥️

  8. Nannayittundu broo
    ❤️❤️❤️

  9. തന്റെ ആ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ💖💞

    1. സോറി ഒന്നും വേണ്ട ബ്രോ… എനിക്കും സത്യസന്ധമായ അഭിപ്രായങ്ങൾ ആണ് അറിയേണ്ടത്

  10. രുദ്ര ശിവ

    അടിപൊളി ആയി ബ്രോ ഇ പാർട്ടും

  11. Kollam bro..
    Aa bus stop muthal juice kudich kazhiyunnathu vareyulla part manoharam..especially aa bus stand il vach kandumuttiyapozhathe aa feel undallo..maarakam..

    Ennalum kadha kurachokke kalippante kanthari mode ilekk shift aavanundo ennoru doubt..cheruthaayitte ullu ketto..enth vannalum aval karayuka..ithingane idakkide varunnath kaaranam oru maathiri fb grps il okkeyulla senti kadha pole aavanund..aval kurachude bold aavatte..
    Love..

    1. കാലിപ്പന്റെ കാ‍ന്താരി ഒന്നും അല്ല ബ്രോ… അവൻ ഒരു kalippan അല്ല ബ്രോ… പിന്നെ അവൾ ഒരു കാ‍ന്താരി ആണ് അവന്റെ അടുത്ത് മാത്രം… ഇനി അധികം ഇണക്കങ്ങളും പിണക്കങ്ങളും ഒന്നും ഉണ്ടാകില്ല ബ്രോ

      ബോൾഡ് ആകണ്ട ഇടത് അവൾ ബോൾഡ് ആകുക തന്നെ ചെയ്യും

    2. ആ തന്റെ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ💖💞

  12. എന്താണ് ബ്രോ ഇങ്ങനെ, തനിക്കു ഈ പരിപാടി നിർത്തിറായില്ലേ.ഓരോ പാർട്ടിന് അവസാനം ഒരു സസ്പെൻസിൽ ഇട്ട് നിർത്തുന്ന പരിപാടി. എന്തായാലും ഈ പാർട്ടും നന്നായിരുന്നു, day to day കഥ ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അടുത്ത പാർട്ട്‌ അധികം വൈകാതെ തരാൻ ശ്രമിക്കാം

  13. അടിപൊളി കഴിഞ്ഞ തവണ ലച്ചു എന്തിനാണ് പിണങ്ങിയത് എന്ന ചിന്തയിൽ ആയിരുന്നു അതിന്റെ ടെൻഷനിൽ ആയത് കൊണ്ട് ആദ്യ ഭാഗങ്ങൾ പേടിച്ചാണ് വായിച്ചത് എന്താണ് അവളുടെ പിണക്കം എന്ന് അറിയാത്ത കൊണ്ട്,പക്ഷേ പിന്നീടുള്ള ഭാഗം ചെറിയ ചിരിയോട് വായിക്കാൻ പറ്റി ഉണ്ണി ഏട്ടന്റെ സ്നേഹം ഒക്കെ കുറിച്ച് കൂടെ ആഴത്തിൽ മനസിലായി പിന്നെ പരിഭവം possessiveness ഒക്കെ പെണ്ണിനെ നല്ലവണ്ണം ഉണ്ടെന്ന് മനസിലായി ആരും അവനെ വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല കാരണം അവൻ അവൾക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആണ് അവനെ ആരും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല

    നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മുടെ മുഖം മാറിയാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടപ്പുണ്ട് എന്ന കാര്യം ഉറപ്പാണ് അതാണ് ഉണ്ണി ഏട്ടനും തോന്നിയത് കൂടാതെ അവന്റെ മനസ്സിൽ നിന്ന് അല്ലാത്ത ഏട്ടാ എന്ന വിളിയും കേൾക്കാൻ ഇടയായി

    ലച്ചു മാളു രണ്ട് പെണ്ണുങ്ങളും കൂടെ അവനെ സ്നേഹിച്ച് കൊല്ലുകയാണല്ലോ പിണക്കവും കുസൃതിയും കുശുമ്പും എല്ലാം നന്നായി പോകുന്നുണ്ട് മാളുവിന്റെ അമ്മയും അതുപോലെ തന്നെ അവന് അടികൊണ്ടു എന്ന് അറിഞ്ഞപ്പോൾ ആ അമ്മ മനസ്സ് വേദനിച്ചു എന്ന് തോന്നി

    അടി കിട്ടും എന്നത് കൊണ്ടാണ് അവനോട് വോട്ട് ചെയ്തിട്ട് പോകാൻ പറഞ്ഞത് കൂടാതെ വരാൻ പറഞ്ഞത് അത് കേൾക്കാതെ നിന്ന് അവൻ വാങ്ങിച്ച് കെട്ടി ഇനി കുറച്ച് നാൾ പിണങ്ങി നടക്കട്ടെ കാത്തിരിക്കുന്നു ഈ മാന്ത്രിക തൂലികയിൽ നിന്ന് പിറവിയെടുത്ത പ്രണയചീന്തിന്റെ തുടർച്ച അറിയുവാൻ 🥳😘😍💕❤️❤️♥️😍💕😍😘💕

  14. എനിക്ക് എന്തോ അതികം ഫീൽ ഒന്നും തോന്നിയില്ല ഈ പാർട്ട്‌ ചിലപ്പോ എന്റെ കുഴപ്പം ആവും

    എന്നാലും ആരായിരിക്കും അവനെ വിളിച്ചത് ലക്ഷ്മി അല്ലെങ്കിൽ 🙄🙄🙄

    1. ഒരിക്കലും താങ്കളുടെ കുഴപ്പം അല്ല ബ്രോ… എന്റെ കുഴപ്പമാണ് അതെന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല സോറി ബ്രോ

      1. സോറി ഒക്കെ എന്തിനാണ് അതിന്റെ ആവശ്യം ഇല്ല

      2. ❤️❤️❤️

  15. Nice but pettenu theernupoy💕💕💕💕

    1. ഇത് നീ നേരത്തെ പറഞ്ഞതല്ലേ 😘😘😘

      1. എന്നാ മാറ്റിപ്പറയാം..,.,🙄🙄

        1. അങ്ങയുടെ ഇഷ്ടം

  16. വിരഹ കാമുകൻ💘💘💘

    ഇപ്പോൾ വായിച്ചു കഴിഞ്ഞത് ശോകം ആണല്ലോ

  17. ❤️

    1. മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ ♥️

  18. 😍😍😍💞💞

  19. വിരഹ കാമുകൻ💘💘💘

    First❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com