പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 432

Views : 49525

“ലച്ചൂ… ”
അവൾ കരഞ്ഞുകൊണ്ട് നടന്നതല്ലാതെ ഒന്ന് വിളി കേട്ടത് കൂടെയില്ല
“ലച്ചൂസേ… സോറി… ”
സോറി പറഞ്ഞപ്പോൾ അവൾ മുഖം കൂർപ്പിച്ചു എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല
അവൾ ഹോസ്റ്റലിൽ കയറുന്നത് വരെ അവളുടെ പിന്നാലെ നടന്ന് സോറി പറഞ്ഞിട്ടും അവൾ ഒന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ട് ഹോസ്റ്റലിലേക്ക് പോകുന്ന ലച്ചുവിനെ കുറച്ചു സമയം നോക്കി നിന്നിട്ട് ഞാൻ തിരിച്ചു നടന്നു
ഇനി അധികം സമയം കോളേജിൽ നിന്നാൽ അടുത്തത് മാളുവിന്റെ വക കിട്ടും എന്നുറപ്പുള്ളതു കൊണ്ട് ഞാൻ അപ്പൊ തന്നെ തിരികെ റൂമിലേക്ക് നടന്നു
നടന്നു റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ തന്നെ എന്റെ ഫോൺ ബെല്ലടിച്ചു. ലച്ചു ആയിരിക്കും എന്ന് കരുതി സന്തോഷത്തോടെ ആണ് ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തത്
ഡിസ്‌പ്ലേയിൽ മാളുവിന്റെ മുഖം തെളിഞ്ഞതും അടുത്ത പണിയാണെന്ന് ഉറപ്പായി. ആദ്യം എടുക്കണ്ട എന്ന് കരുതി എങ്കിലും മാളുവിന്റെ സ്വഭാവം ശരിക്കും അറിയാവുന്നത് കൊണ്ട് എടുക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല
“എവിടെയാടാ നീ ”
ആ സ്വരം കേട്ടപ്പോൾ തന്നെ എല്ലാം അറിഞ്ഞുകൊണ്ടുള്ള വിളി ആണെന്ന് ഉറപ്പായി
“ഞാൻ റൂമിൽ ”
“പെട്ടന്ന് പുറത്തേക്ക് വാ… ഞാൻ താഴെ ഉണ്ട് ”
“നീ പൊയ്ക്കോ… ഞാൻ വൈകുന്നേരം വന്നേക്കാം ”
“നീ ഇങ്ങോട്ട് വരുന്നുണ്ടോ… അതോ ഞാൻ അങ്ങോട്ട് വരണോ… ”
അതും കൂടി കേട്ടപ്പോൾ ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നുറപ്പായി, ഈ ഷർട്ട്‌ തന്നെ ഇട്ടിട്ട് പോയാൽ വഴക്കിന്റെ കാഠിന്യം കൂടും എന്നുള്ളത് കൊണ്ട് ഷർട്ട്‌ മാറിയിട്ട് പോകാം എന്ന് തീരുമാനിച്ചു
“ഒരു മിനിറ്റ് ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറട്ടെ… ”
“നീ ഒരു ഡ്രെസ്സും മാറണ്ട… വരാൻ പറഞ്ഞാൽ വന്നാ മതി.. ”
ഇത് വരെ മാളു അത്രയും ദേഷ്യത്തിൽ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടേ ഇല്ല, അന്ന് വെള്ളം അടിച്ചതിനു പിടിച്ചപ്പോൾ പോലും ഇത്രയും ദേഷ്യം ഉണ്ടായിരുന്നോ എന്ന് സംശയമാണ്
ഇനി എന്തെങ്കിലും പറയാൻ നിന്നാൽ ശരിയാകില്ല എന്ന് മനസ്സിലായപ്പോൾ ആ ഷർട്ട്‌ തന്നെ ഇട്ടുകൊണ്ട് ഞാൻ മാളുവിന്റെ അടുത്തേക്ക് നടന്നു
ഞാൻ നടന്ന് റോഡിൽ എത്തുമ്പോൾ റോഡ് സൈഡിൽ വണ്ടി പാർക്ക്‌ ചെയ്ത് വണ്ടിയിൽ ചാരി നിൽക്കുകയായിരുന്നു മാളു. മുഖത്തു നല്ല ദേഷ്യം ഉണ്ട്
അടുത്ത് ചെന്ന എന്നോട് ഒന്നും സംസാരിക്കാതെ അവൾ എന്നെ പിടിച്ചു തിരിച്ചു നിർത്തി, അത് കണ്ടപ്പോഴേ ലച്ചു വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്കുറപ്പായി
എന്നോട് ഒന്നും സംസാരിക്കാതെ തന്നെ അവൾ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി. കുറച്ചു സമയം ഞാൻ ആ നിൽപ്പു തന്നെ അവിടെ നിന്നു

Recent Stories

48 Comments

  1. 💕💕💕

  2. വിഷ്ണു🥰

    ഈ ഭാഗവും നന്നായിട്ടുണ്ട്..എപ്പോളും പോലെ തന്നെ😍

  3. അടിപൊളി ❤️ 👌

  4. ഏട്ടാ…വന്നത് അറിഞ്ഞില്ല..😕😐

    എങ്ങനെയൊക്കെ പോയാലും ഏതേലും രീതിയിൽ ഒരു പണി ഒപ്പിക്കുന്നത് ശീലമായിട്ടുണ്ട്😂😜

    ഹാ…പെട്ടെന്ന് റെഡി ആവട്ടെ…അല്ലേലും ഇണക്കമുള്ളിടത്തല്ലേ പിണക്കവും ഉള്ളു😇

    സത്യത്തിൽ മാളുചേച്ചി കൊണ്ടൊയപ്പോ പേടിച്ചു ട്ടൊ…ഇനി വീട്ടിൽ ഒക്കെ പറഞ്ഞു സീൻ ആവും ന്ന് കരുതി…

  5. ബ്രോ ഇപ്പോൾ മനസ് ശരിയല്ല അത് കൊണ്ട് വായിച്ചിട്ടില്ല, ഉടനെ വായിക്കാൻ ശ്രെമിക്കാം അഭിപ്രായവും പറയാം 💓💓

  6. Dear Professor, ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ലച്ചുവിന് അവനോടുള്ള പ്രണയം അവളുടെ പിണക്കത്തിലും കാണാം. പിന്നെ മാളു ഇപ്പോൾ ലച്ചുവിന്റെ സ്വന്തം ചേച്ചിയായി മാറി. എന്തായാലും അവരുടെ ഇണക്കവും പിണക്കവും ഇങ്ങിനെ നടക്കട്ടെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  7. Mwuthe nannayind ee part❤️😍
    Ithinte munnathe part vayikkan kazhinjilla ippo thottan ee sitil kerinokkan thudangye
    2 partum orumich vayichu theernnadh arinjilla nalla flow indayirinnu🥰
    Avasanam nee veendum twistil nirtheelle ennalum aardenavo aa call
    Nxt partin wait chyyunnu😍
    Snehathoode…….❤️

    1. വളരെ സന്തോഷം ബ്രോ… ♥️

  8. Nannayittundu broo
    ❤️❤️❤️

  9. തന്റെ ആ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ💖💞

    1. സോറി ഒന്നും വേണ്ട ബ്രോ… എനിക്കും സത്യസന്ധമായ അഭിപ്രായങ്ങൾ ആണ് അറിയേണ്ടത്

  10. രുദ്ര ശിവ

    അടിപൊളി ആയി ബ്രോ ഇ പാർട്ടും

  11. Kollam bro..
    Aa bus stop muthal juice kudich kazhiyunnathu vareyulla part manoharam..especially aa bus stand il vach kandumuttiyapozhathe aa feel undallo..maarakam..

    Ennalum kadha kurachokke kalippante kanthari mode ilekk shift aavanundo ennoru doubt..cheruthaayitte ullu ketto..enth vannalum aval karayuka..ithingane idakkide varunnath kaaranam oru maathiri fb grps il okkeyulla senti kadha pole aavanund..aval kurachude bold aavatte..
    Love..

    1. കാലിപ്പന്റെ കാ‍ന്താരി ഒന്നും അല്ല ബ്രോ… അവൻ ഒരു kalippan അല്ല ബ്രോ… പിന്നെ അവൾ ഒരു കാ‍ന്താരി ആണ് അവന്റെ അടുത്ത് മാത്രം… ഇനി അധികം ഇണക്കങ്ങളും പിണക്കങ്ങളും ഒന്നും ഉണ്ടാകില്ല ബ്രോ

      ബോൾഡ് ആകണ്ട ഇടത് അവൾ ബോൾഡ് ആകുക തന്നെ ചെയ്യും

    2. ആ തന്റെ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ💖💞

  12. എന്താണ് ബ്രോ ഇങ്ങനെ, തനിക്കു ഈ പരിപാടി നിർത്തിറായില്ലേ.ഓരോ പാർട്ടിന് അവസാനം ഒരു സസ്പെൻസിൽ ഇട്ട് നിർത്തുന്ന പരിപാടി. എന്തായാലും ഈ പാർട്ടും നന്നായിരുന്നു, day to day കഥ ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അടുത്ത പാർട്ട്‌ അധികം വൈകാതെ തരാൻ ശ്രമിക്കാം

  13. അടിപൊളി കഴിഞ്ഞ തവണ ലച്ചു എന്തിനാണ് പിണങ്ങിയത് എന്ന ചിന്തയിൽ ആയിരുന്നു അതിന്റെ ടെൻഷനിൽ ആയത് കൊണ്ട് ആദ്യ ഭാഗങ്ങൾ പേടിച്ചാണ് വായിച്ചത് എന്താണ് അവളുടെ പിണക്കം എന്ന് അറിയാത്ത കൊണ്ട്,പക്ഷേ പിന്നീടുള്ള ഭാഗം ചെറിയ ചിരിയോട് വായിക്കാൻ പറ്റി ഉണ്ണി ഏട്ടന്റെ സ്നേഹം ഒക്കെ കുറിച്ച് കൂടെ ആഴത്തിൽ മനസിലായി പിന്നെ പരിഭവം possessiveness ഒക്കെ പെണ്ണിനെ നല്ലവണ്ണം ഉണ്ടെന്ന് മനസിലായി ആരും അവനെ വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല കാരണം അവൻ അവൾക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആണ് അവനെ ആരും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല

    നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മുടെ മുഖം മാറിയാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടപ്പുണ്ട് എന്ന കാര്യം ഉറപ്പാണ് അതാണ് ഉണ്ണി ഏട്ടനും തോന്നിയത് കൂടാതെ അവന്റെ മനസ്സിൽ നിന്ന് അല്ലാത്ത ഏട്ടാ എന്ന വിളിയും കേൾക്കാൻ ഇടയായി

    ലച്ചു മാളു രണ്ട് പെണ്ണുങ്ങളും കൂടെ അവനെ സ്നേഹിച്ച് കൊല്ലുകയാണല്ലോ പിണക്കവും കുസൃതിയും കുശുമ്പും എല്ലാം നന്നായി പോകുന്നുണ്ട് മാളുവിന്റെ അമ്മയും അതുപോലെ തന്നെ അവന് അടികൊണ്ടു എന്ന് അറിഞ്ഞപ്പോൾ ആ അമ്മ മനസ്സ് വേദനിച്ചു എന്ന് തോന്നി

    അടി കിട്ടും എന്നത് കൊണ്ടാണ് അവനോട് വോട്ട് ചെയ്തിട്ട് പോകാൻ പറഞ്ഞത് കൂടാതെ വരാൻ പറഞ്ഞത് അത് കേൾക്കാതെ നിന്ന് അവൻ വാങ്ങിച്ച് കെട്ടി ഇനി കുറച്ച് നാൾ പിണങ്ങി നടക്കട്ടെ കാത്തിരിക്കുന്നു ഈ മാന്ത്രിക തൂലികയിൽ നിന്ന് പിറവിയെടുത്ത പ്രണയചീന്തിന്റെ തുടർച്ച അറിയുവാൻ 🥳😘😍💕❤️❤️♥️😍💕😍😘💕

  14. എനിക്ക് എന്തോ അതികം ഫീൽ ഒന്നും തോന്നിയില്ല ഈ പാർട്ട്‌ ചിലപ്പോ എന്റെ കുഴപ്പം ആവും

    എന്നാലും ആരായിരിക്കും അവനെ വിളിച്ചത് ലക്ഷ്മി അല്ലെങ്കിൽ 🙄🙄🙄

    1. ഒരിക്കലും താങ്കളുടെ കുഴപ്പം അല്ല ബ്രോ… എന്റെ കുഴപ്പമാണ് അതെന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല സോറി ബ്രോ

      1. സോറി ഒക്കെ എന്തിനാണ് അതിന്റെ ആവശ്യം ഇല്ല

      2. ❤️❤️❤️

  15. Nice but pettenu theernupoy💕💕💕💕

    1. ഇത് നീ നേരത്തെ പറഞ്ഞതല്ലേ 😘😘😘

      1. എന്നാ മാറ്റിപ്പറയാം..,.,🙄🙄

        1. അങ്ങയുടെ ഇഷ്ടം

  16. വിരഹ കാമുകൻ💘💘💘

    ഇപ്പോൾ വായിച്ചു കഴിഞ്ഞത് ശോകം ആണല്ലോ

  17. ❤️

    1. മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ ♥️

  18. 😍😍😍💞💞

  19. വിരഹ കാമുകൻ💘💘💘

    First❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com