പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 431

ഇതിനിടയിൽ പലപ്രാവശ്യം ഞാൻ ലച്ചുവിനെ വിളിച്ചുനോക്കി എങ്കിലും അവൾ ഫോൺ എടുത്തില്ല, ഇടക്ക് ഒരു പ്രാവശ്യം എടുത്തപ്പോഴും അടുത്തമ്മയുണ്ട് പിന്നെ വിളിക്കാം എന്നും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു
ലച്ചുവിന്റെ സ്വരത്തിലെ വിഷമം എന്നെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു, ആന്റിയും മാളുവും ഒക്കെ എന്റെ മുഖം കണ്ടു കാര്യം തിരക്കിയപ്പോഴും ഞാൻ ഒഴിഞ്ഞു മാറി
അന്ന് അവർ പോയതിന് ശേഷം ഞാനും ഉണ്ണിയേട്ടനും ഒറ്റക്കായ സമയത്തു പുള്ളി എന്നോട് കാര്യം തിരക്കി
“ഡാ.. നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ… ”
“എന്താ ഉണ്ണിയേട്ടാ… ”
“എന്താ നിനക്ക് പറ്റിയെ… രാവിലെ ലക്ഷ്മിയോക്കെ വന്നു പോയതിനു ശേഷം നിന്റെ മുഖം തെളിഞ്ഞിട്ടില്ല ”
“ഏയ്യ്… അങ്ങനെ ഒന്നും ഇല്ല ഉണ്ണിയേട്ടാ… ”
“അങ്ങനെ ഒക്കെ ഉണ്ട്… നീ ഇന്നലെ ഇവിടെ വന്നത് മുതൽ ഇന്ന് രാവിലെ വരെ എന്നെ ഉണ്ണിയേട്ടാ എന്ന് വിളിച്ചിട്ടില്ല… സംവിധായകാ എന്നോ  വേറെ എന്തെങ്കിലുമൊക്കെ ആയിരുന്നു വിളിച്ചിരുന്നത്, പക്ഷെ അവർ പോയതിന് ശേഷം നീ എന്നെ വിളിച്ചത് മുഴുവൻ ഉണ്ണിയേട്ടാ എന്നാ…”
ഉണ്ണിയേട്ടന്റെ വാക്കുകളിൽ നിന്നും അവർ ഒക്കെ എന്നെ എത്ര ശ്രദ്ധിക്കുന്നു എന്നെനിക്കു മനസ്സിലാകുകയായിരുന്നു. പുള്ളി പറഞ്ഞതിന് പറയാൻ മറുപടിയും എന്റെ പക്കൽ ഉണ്ടായിരുന്നില്ല
“നിനക്ക് എന്നോട് പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ മാത്രം പറഞ്ഞാൽ മതി… ”
നമ്മുടെ പ്രിയപ്പെട്ടവരുടെ ഒക്കെ അവസാന ആയുധം ആകും ആ ഒരു വാചകം, ആ ഒരു വാചകത്തിൽ എല്ലാം പറയുക എന്നല്ലാതെ വേറൊരു മാർഗം ഇല്ല.
“അത്… ഉണ്ണിയേട്ടാ… ”
“നീ പറയടാ… നമുക്ക് പോംവഴി ഉണ്ടാക്കാം ”
ഞാൻ മടിച്ചാണെങ്കിലും ലച്ചു പിണങ്ങി പോയതും, വിളിച്ചിട്ട് ഫോൺ എടുക്കാത്തതും എല്ലാം പറഞ്ഞു. എല്ലാം പറഞ്ഞ് കഴിയുമ്പോൾ എന്നെ കളിയാക്കി ഉള്ള ഒരു ചിരിയാണ് ഞാൻ പ്രതീക്ഷിച്ചത്,  പക്ഷെ ഉണ്ണിയേട്ടന്റെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു
“ഡാ… ചില പിണക്കങ്ങൾ നല്ലതാണ്… ഇപ്പൊ നിനക്ക് തോന്നുന്ന ഒരു വിഷമമില്ലേ  അത് നിനക്ക് അവളോടുള്ള സ്നേഹത്തിന്റെ ആണ്… ലക്ഷ്മിക്ക് ഇപ്പൊ നിന്നോടുള്ള പിണക്കത്തിന് കാരണം അറിയുമ്പോൾ അവൾ നിന്നെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കും മനസ്സിലാകും ”
ഉണ്ണിയേട്ടൻ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലായില്ലെങ്കിലും എന്റെ മനസ്സിനൊരു ചെറിയ ആശ്വാസം പകരാൻ ആ വാക്കുകൾക്ക് കഴിഞ്ഞു
അന്നത്തെ പിണക്കത്തിനുള്ള കാരണം ലച്ചു പറഞ്ഞപ്പോഴാണ് ഉണ്ണിയേട്ടൻ പറഞ്ഞത് മുഴുവനായും എനിക്ക് മനസ്സിലായത്
അന്ന് രാത്രി കുറച്ചു വൈകിയിട്ടും ഞാൻ ലച്ചുവിനെ വിളിച്ചില്ല. അവളോടൊരു ചെറിയ വാശി കാണിച്ചതാണ്… ഞാൻ വിളിച്ചപ്പോൾ എടുക്കാത്തവൾ എന്നെ വിളിക്കട്ടെ എന്ന് കരുതി. എന്നാലും അധികം സമയം ഒന്നും അവളോട് വാശി കാണിക്കാനും സംസാരിക്കാതെ ഇരിക്കാനുമൊന്നും എനിക്ക് സാധിക്കുമായിരുന്നില്ല

48 Comments

  1. വിഷ്ണു?

    ഈ ഭാഗവും നന്നായിട്ടുണ്ട്..എപ്പോളും പോലെ തന്നെ?

  2. അടിപൊളി ❤️ ?

  3. ഏട്ടാ…വന്നത് അറിഞ്ഞില്ല..??

    എങ്ങനെയൊക്കെ പോയാലും ഏതേലും രീതിയിൽ ഒരു പണി ഒപ്പിക്കുന്നത് ശീലമായിട്ടുണ്ട്??

    ഹാ…പെട്ടെന്ന് റെഡി ആവട്ടെ…അല്ലേലും ഇണക്കമുള്ളിടത്തല്ലേ പിണക്കവും ഉള്ളു?

    സത്യത്തിൽ മാളുചേച്ചി കൊണ്ടൊയപ്പോ പേടിച്ചു ട്ടൊ…ഇനി വീട്ടിൽ ഒക്കെ പറഞ്ഞു സീൻ ആവും ന്ന് കരുതി…

  4. ബ്രോ ഇപ്പോൾ മനസ് ശരിയല്ല അത് കൊണ്ട് വായിച്ചിട്ടില്ല, ഉടനെ വായിക്കാൻ ശ്രെമിക്കാം അഭിപ്രായവും പറയാം ??

  5. Dear Professor, ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ലച്ചുവിന് അവനോടുള്ള പ്രണയം അവളുടെ പിണക്കത്തിലും കാണാം. പിന്നെ മാളു ഇപ്പോൾ ലച്ചുവിന്റെ സ്വന്തം ചേച്ചിയായി മാറി. എന്തായാലും അവരുടെ ഇണക്കവും പിണക്കവും ഇങ്ങിനെ നടക്കട്ടെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  6. Mwuthe nannayind ee part❤️?
    Ithinte munnathe part vayikkan kazhinjilla ippo thottan ee sitil kerinokkan thudangye
    2 partum orumich vayichu theernnadh arinjilla nalla flow indayirinnu?
    Avasanam nee veendum twistil nirtheelle ennalum aardenavo aa call
    Nxt partin wait chyyunnu?
    Snehathoode…….❤️

    1. വളരെ സന്തോഷം ബ്രോ… ♥️

  7. Nannayittundu broo
    ❤️❤️❤️

  8. തന്റെ ആ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ??

    1. സോറി ഒന്നും വേണ്ട ബ്രോ… എനിക്കും സത്യസന്ധമായ അഭിപ്രായങ്ങൾ ആണ് അറിയേണ്ടത്

  9. രുദ്ര ശിവ

    അടിപൊളി ആയി ബ്രോ ഇ പാർട്ടും

  10. Kollam bro..
    Aa bus stop muthal juice kudich kazhiyunnathu vareyulla part manoharam..especially aa bus stand il vach kandumuttiyapozhathe aa feel undallo..maarakam..

    Ennalum kadha kurachokke kalippante kanthari mode ilekk shift aavanundo ennoru doubt..cheruthaayitte ullu ketto..enth vannalum aval karayuka..ithingane idakkide varunnath kaaranam oru maathiri fb grps il okkeyulla senti kadha pole aavanund..aval kurachude bold aavatte..
    Love..

    1. കാലിപ്പന്റെ കാ‍ന്താരി ഒന്നും അല്ല ബ്രോ… അവൻ ഒരു kalippan അല്ല ബ്രോ… പിന്നെ അവൾ ഒരു കാ‍ന്താരി ആണ് അവന്റെ അടുത്ത് മാത്രം… ഇനി അധികം ഇണക്കങ്ങളും പിണക്കങ്ങളും ഒന്നും ഉണ്ടാകില്ല ബ്രോ

      ബോൾഡ് ആകണ്ട ഇടത് അവൾ ബോൾഡ് ആകുക തന്നെ ചെയ്യും

    2. ആ തന്റെ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ??

  11. എന്താണ് ബ്രോ ഇങ്ങനെ, തനിക്കു ഈ പരിപാടി നിർത്തിറായില്ലേ.ഓരോ പാർട്ടിന് അവസാനം ഒരു സസ്പെൻസിൽ ഇട്ട് നിർത്തുന്ന പരിപാടി. എന്തായാലും ഈ പാർട്ടും നന്നായിരുന്നു, day to day കഥ ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അടുത്ത പാർട്ട്‌ അധികം വൈകാതെ തരാൻ ശ്രമിക്കാം

  12. അടിപൊളി കഴിഞ്ഞ തവണ ലച്ചു എന്തിനാണ് പിണങ്ങിയത് എന്ന ചിന്തയിൽ ആയിരുന്നു അതിന്റെ ടെൻഷനിൽ ആയത് കൊണ്ട് ആദ്യ ഭാഗങ്ങൾ പേടിച്ചാണ് വായിച്ചത് എന്താണ് അവളുടെ പിണക്കം എന്ന് അറിയാത്ത കൊണ്ട്,പക്ഷേ പിന്നീടുള്ള ഭാഗം ചെറിയ ചിരിയോട് വായിക്കാൻ പറ്റി ഉണ്ണി ഏട്ടന്റെ സ്നേഹം ഒക്കെ കുറിച്ച് കൂടെ ആഴത്തിൽ മനസിലായി പിന്നെ പരിഭവം possessiveness ഒക്കെ പെണ്ണിനെ നല്ലവണ്ണം ഉണ്ടെന്ന് മനസിലായി ആരും അവനെ വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല കാരണം അവൻ അവൾക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആണ് അവനെ ആരും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല

    നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മുടെ മുഖം മാറിയാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടപ്പുണ്ട് എന്ന കാര്യം ഉറപ്പാണ് അതാണ് ഉണ്ണി ഏട്ടനും തോന്നിയത് കൂടാതെ അവന്റെ മനസ്സിൽ നിന്ന് അല്ലാത്ത ഏട്ടാ എന്ന വിളിയും കേൾക്കാൻ ഇടയായി

    ലച്ചു മാളു രണ്ട് പെണ്ണുങ്ങളും കൂടെ അവനെ സ്നേഹിച്ച് കൊല്ലുകയാണല്ലോ പിണക്കവും കുസൃതിയും കുശുമ്പും എല്ലാം നന്നായി പോകുന്നുണ്ട് മാളുവിന്റെ അമ്മയും അതുപോലെ തന്നെ അവന് അടികൊണ്ടു എന്ന് അറിഞ്ഞപ്പോൾ ആ അമ്മ മനസ്സ് വേദനിച്ചു എന്ന് തോന്നി

    അടി കിട്ടും എന്നത് കൊണ്ടാണ് അവനോട് വോട്ട് ചെയ്തിട്ട് പോകാൻ പറഞ്ഞത് കൂടാതെ വരാൻ പറഞ്ഞത് അത് കേൾക്കാതെ നിന്ന് അവൻ വാങ്ങിച്ച് കെട്ടി ഇനി കുറച്ച് നാൾ പിണങ്ങി നടക്കട്ടെ കാത്തിരിക്കുന്നു ഈ മാന്ത്രിക തൂലികയിൽ നിന്ന് പിറവിയെടുത്ത പ്രണയചീന്തിന്റെ തുടർച്ച അറിയുവാൻ ????❤️❤️♥️?????

  13. എനിക്ക് എന്തോ അതികം ഫീൽ ഒന്നും തോന്നിയില്ല ഈ പാർട്ട്‌ ചിലപ്പോ എന്റെ കുഴപ്പം ആവും

    എന്നാലും ആരായിരിക്കും അവനെ വിളിച്ചത് ലക്ഷ്മി അല്ലെങ്കിൽ ???

    1. ഒരിക്കലും താങ്കളുടെ കുഴപ്പം അല്ല ബ്രോ… എന്റെ കുഴപ്പമാണ് അതെന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല സോറി ബ്രോ

      1. സോറി ഒക്കെ എന്തിനാണ് അതിന്റെ ആവശ്യം ഇല്ല

      2. ❤️❤️❤️

  14. Nice but pettenu theernupoy????

    1. ഇത് നീ നേരത്തെ പറഞ്ഞതല്ലേ ???

      1. എന്നാ മാറ്റിപ്പറയാം..,.,??

        1. അങ്ങയുടെ ഇഷ്ടം

  15. വിരഹ കാമുകൻ???

    ഇപ്പോൾ വായിച്ചു കഴിഞ്ഞത് ശോകം ആണല്ലോ

  16. ❤️

    1. മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ ♥️

  17. വിരഹ കാമുകൻ???

    First❤️❤️❤️

Comments are closed.