പ്രണയിക്കാൻ പഠിക്കാത്തവർ [Nithin Joseph] 109

#?പ്രണയിക്കാൻ പഠിക്കാത്തവർ

Pranayikkan Padikkathavan | Author : Nithin Joseph

 

(?സൗഹൃദത്തെ പ്രണയമായി കാണാത്ത, ഈ ലോകത്തെ എല്ലാ സുഹൃത്തുക്കൾക്കും സമർപ്പണം?)

 

❤️ആദ്യമായി നിന്നെക്കാണുമ്പോൾ..
, നിന്റെയാ വിടർന്നചിരി നോക്കി നിൽക്കുമ്പോൾ… ഞാൻ നിനക്ക് കല്പിച്ചുതന്ന ഇഷ്ടത്തിന്, ഞാനിട്ട പേര് പ്രണയമെന്നായിരുന്നില്ല. !!!

പിന്നീടെപ്പെഴോ നിന്നെ പരിചയപ്പെടുമ്പോഴും ,നിന്റെ പൊട്ടത്തരങ്ങളും കുസൃതികളും പൊട്ടിച്ചിരിച്ചുകൊണ്ട് ആസ്വദിക്കുമ്പോഴും അതിന്റെ പേര് പ്രണയമെന്നായിരുന്നില്ല. !!!

ഓരോ വിശേഷദിനങ്ങളിലും നിനക്കായി ഗിഫ്റ്റുകൾ വാങ്ങിക്കൂട്ടുമ്പോഴും, അതുകണ്ട് കൂട്ടുകാരും നാട്ടുകാരും ഒരു തലയാട്ടലോടെ ഊറിച്ചിരിക്കുമ്പോഴും അതിന്റെ പേര് പ്രണയമെന്നായിരുന്നില്ല. !!!

എന്നാൽ പതിയെപ്പതിയെ എന്നിൽനിന്ന് അകന്ന്, അവനോട് അടുത്തപ്പോൾ അതിന് നീ നൽകിയ പേര് പക്ഷേ പ്രണയമെന്നായിരുന്നു. !!!

കള്ളും കഞ്ചാവും പെണ്ണുമായി നടക്കുന്നവനാണ് അവനെന്നു ഞാൻ പറഞ്ഞപ്പോൾ, അവനതെല്ലാം എന്നോട്‌ നേരത്തേ പറഞ്ഞിരുന്നുവെന്നു പറഞ്ഞുനീ പുച്ഛിച്ചു ചിരിച്ചപ്പോഴും അതിന് നീ നൽകിയ പേര് പ്രണയമെന്നായിരുന്നു. !!!

ആ പ്രണയം നമുക്ക് വേണ്ടാ വേണ്ടായെന്നു പറഞ്ഞു ഞാൻ നിർബന്ധിച്ചപ്പോൾ മാത്രം നീ പറഞ്ഞു : എന്നുള്ളിലുള്ളത് നിന്നോടുള്ള പ്രണയമാണെന്ന്. !!!
…. അല്ലെന്ന് പറയാൻ സമ്മതിക്കാതെ, അങ്ങനെതന്നെയെന്നു പറഞ്ഞ് എന്നെ വാക്കുകൊണ്ട് കീറിമുറിക്കുമ്പോഴും നീയാവർത്തിച്ചു… പ്രണയം… പ്രണയമെന്ന്… !!!

പതിയെപ്പതിയെ എന്നിൽനിന്നകന്ന് നീ അവനോട് മാത്രം മിണ്ടിതുടങ്ങിയപ്പോഴും ആവർത്തിച്ചാവർത്തിച്ചു നീ പറഞ്ഞു : എന്റെ പ്രണയം നിനക്ക് വേണ്ടെന്ന്. !!!

പിന്നീടെപ്പെഴോ എന്നൊടുള്ള സൗഹൃദം; അതേ ഞാൻ പ്രണയമായി കാണുന്ന നിന്റെ സൗഹൃദം അവനിഷ്ടമല്ലെന്ന് പറഞ്ഞു പോകുമ്പോഴും നീ പലവട്ടമാവർത്തിച്ചു നിന്നോടുള്ള അവന്റെ ഭ്രാന്തമായ പ്രണയത്തെക്കുറിച്ച്.. !!!

എന്നിൽനിന്നകന്ന് നീ അവന്റെത് മാത്രമായപ്പോഴും വീട്ടുകാരെ ധിക്കരിച്ച് അവനോടൊപ്പമിറങ്ങിപ്പോയപ്പോഴും അവന്റയിഷ്ടം നിനക്ക് പ്രണയമായിരുന്നു. !!!

പിന്നീടെപ്പെഴോ നിന്റെ ശരീരത്തോടുള്ള ദാഹം ശമിച്ചപ്പോൾ. കള്ളിന്റെയും കഞ്ചാവിന്റെയും അവന്റെ കാമക്കണ്ണുള്ള കൂട്ടുകാരുടെയും തനിനിറമറിഞ്ഞപ്പോൾ .., അപ്പോൾ മാത്രമറിഞ്ഞു നീ… അത് പ്രണയമല്ലെന്ന്. !!!

വീട്ടുകാരും കൂട്ടുകാരുമില്ലാതെ…, പാതിവഴിയിലുപേക്ഷിച്ച എന്നെ അഭിമുഖീകരിക്കാനുള്ള മടിയോടെ, ഇന്നീ കയറിൻതുമ്പത്തു നീയൊരു ജഢമായി തൂങ്ങിയാടുമ്പോൾ.., ഇന്ന്… ഇന്നുമാത്രം നീയറിയുക : എന്റെയുള്ളിലുണ്ടായിരുന്നത് പ്രണയമായിരുന്നില്ലെന്ന്. !!!

56 Comments

  1. ezhuthaan ottanavdhi pejukal enikkishtamaanu
    pakshe vaayikkan valae kuranja pejukalulla kathayum
    valre nannyirikkunnu bro

  2. കുറഞ്ഞ വരികളിൽ കാവ്യാത്മകമായ ഒരു രചന… മനോഹരമായി എഴുതി… കറകളഞ്ഞ സൗഹൃദം കിട്ടുക എന്നു പറയുന്നത് വലിയൊരു ഭാഗ്യം ആണ്… ഇഷ്ടം

    1. ഇഷ്ടം

  3. അറിഞ്ഞു കൊണ്ട് തന്റെ പ്രാണനെ മറ്റൊരുവന് പറിച്ചു നൽകുന്നത് പ്രണയം തന്നെ അല്ലെ

    1. ആയിരിക്കാം

  4. കുട്ടപ്പൻ

    നർമത്തിൽ ചാലിച്ച ആദ്യ കഥയിൽ നിന്ന് ചുരുക്കം വാക്കുകളിൽ പ്രണയത്തെ നിർവചിച്ചുള്ള ഈ കാവ്യത്തിലേക്കുള്ള യാത്ര. പറയാൻ വാക്കുകൾ ഇല്ല bro. നിങ്ങളുടെ ഓരോ വാക്കും മനസ്സിൽ ആഴത്തിൽ പതിയുന്നു. അവസാനഭാഗം ആയപ്പോ എന്റെ കണ്ണ് ഒന്ന് നനഞ്ഞോ എന്ന് സംശയം.
    Keep going. All the best ❤️.

    1. ഇഷ്ടം മാത്രം

  5. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️????

    1. ഇഷ്ടം

  6. ബ്രോ സംഭവം കൊള്ളാം പക്ഷെ കണ്ട് പരിചയമുള്ള തീം.

    1. ഫേസ്ബുക്കിൽ മാസങ്ങൾക്ക് മുമ്പ് ഇട്ടിരുന്നു

  7. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇഷ്ടപ്പെട്ടു എടുക്കുന്നു

    1. ഇഷ്ടം

    1. ഇഷ്ടം

  8. ❤️❤️

    1. ഇഷ്ടം

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    കുറഞ്ഞ വരിയിൽ ഒരുപാട് അർത്ഥം… ഇഷ്ടമായി… ഒരുപാട്

    1. ഒരുപാട് ഇഷ്ടം. അതിൽ കൂടുതൽ സന്തോഷം

  10. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️❤️❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുറഞ്ഞ വരിയിൽ ഒരുപാട് അർത്ഥം… ഇഷ്ടമായി… ഒരുപാട്

    2. ഇഷ്ടം

  11. ഒരു കഥ എഴുതാൻ ഒരു പക്ഷെ എല്ലാവർക്കും പറ്റും എന്നാൽ ഒരു വാക്കിനെ നിർവചിക്കാൻ പറഞ്ഞാൽ ചിലപ്പോൾ പതറിപ്പോകും . വളരെ നന്നായിട്ടുണ്ട് കാവ്യാത്മകമായ ഈ രചന ???

    1. ഒരുപാട് ഇഷ്ടം. അതിൽ കൂടുതൽ സന്തോഷം

  12. ഒരു കവിത പോലെ മനോഹരം, ഇഷ്ടവും, പ്രണയവും അതിനെ മനസ്സിലാക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വിജയവും…
    നന്നായി എഴുതി, ആശംസകൾ…

    1. ഒത്തിരി സന്തോഷം. സപ്പോർട് ചെയ്‌നേന് thanks

  13. It doesnt seems to be stry , but I should need to say you , its consist of beautiful lines like i used to read in shelly’s poem … ❤❤❤
    Wonderful piece of work my dear … ???
    Well written ❤

    1. Thanks for this mind blowing words

  14. അടിപൊളി ബ്രോ

    ചില സൗഹൃദം പ്രണയം ആവില്ല ഒരിക്കലും അത് ഒരിക്കലും അവരുടെ സൗന്ദര്യമോ അറിവോ പെരുമാറ്റമോ മോശം ആയത്കൊണ്ട് ആവില്ല അവരെ സുഹൃത്ത് മാത്രം ആയി കണ്ടു പോയത്കൊണ്ടാവാം മറ്റൊരു കണ്ണിൽ അവരെ കാണാൻ സാധിക്കാതെ പോയത് കൊണ്ടാവാം
    ആണും പെണ്ണും അടുത്താൽ പ്രണയം മാത്രം ആണെന്ന് കരുതുന്ന പലരും ഇപ്പോഴും ഉണ്ട്‌ സൗഹൃദം മാത്രം ആണെങ്കിലും അവർ അങ്ങനെ കാണില്ല
    അവരോടുള്ള സ്നേഹം ഇഷ്ടം കരുതൽ മറ്റുള്ളവർ അങ്ങനെ കാണുമ്പോൾ ഒരുവേള അവരും അങ്ങനെ ചിന്തിക്കും പരസ്പരം അറിയുന്നവർ മനസ്സിലാക്കിയവർ എന്ന് നമ്മൾ വിശ്വസിച്ച അതെ വ്യക്തി നമ്മളെ വിശ്വാസം ഇല്ലെന്നു പറഞ്ഞു അകലും അപ്പോഴും ഉള്ളിൽ തോന്നുന്ന വേദന പ്രണയം കൊണ്ടായിരിക്കണം എന്നില്ല ഇഷ്ടം കൊണ്ടായിരിക്കും വളരെ അടുത്തവർ പെട്ടന്ന് ഉള്ള വേർപിരിയൽ അതും മറ്റൊരാളുടെ ഇഷ്ടം സമ്പാദിക്കാൻ അത് വേദന സൃഷ്ടിക്കും

    ഒരു കവിത പോലെ പറഞ്ഞു പോയി.. വളരെ മനോഹരം ആയിരുന്നു പ്രണയിക്കാൻ അറിയാത്തവർ

    1. ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ

      1. ആൽവേസ് സ്നേഹം ❤

  15. Feels like a poetry? amazing what a transformation from pure comedy to wonderful romantic poem❤️ all the best bro✌️

    1. ഇഷ്ടം മാത്രം. സപ്പോർട്നും കമന്റിനും നന്ദി

    1. ഇഷ്ടം

  16. വെറുതേ കുത്തിക്കുറിച്ച വരികൾക്കിടയിലൂടെ വായിച്ചെടുക്കാം സൗഹൃദം, പ്രണയം, സ്നേഹം ഒക്കെ എങ്ങനെ ആവണമെന്നു.ഇത്തിരിയെ ഉള്ളു.അത് മതി.കുഞ്ഞു വരികൾക്കിടയിൽ നൂറു ചിന്തകൾ.???

    1. ഇഷ്ടം മാത്രം

    1. ഇഷ്ടം മാത്രം

    1. ഇഷ്ടം

    1. Ethentha pro pic varaathe ??

      1. Haa vaanu?

        1. സമാധാനം ആയല്ലോ അല്ലെ ???

    2. ഇഷ്ടം

  17. Sooper❤️

    1. ഇഷ്ടം

    1. ഇഷ്ടം

    1. ഒരു കവിത പോലെ മനോഹരം, ഇഷ്ടവും, പ്രണയവും അതിനെ മനസ്സിലാക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വിജയവും…

    2. ഇഷ്ടം

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    1st?

    1. ഇഷ്ടം

Comments are closed.