നീരജ അവൾക്കായി ഞാൻ ഒരു ഗാനം ഡെഡിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു…
“കരയിലേക്കൊരു കടല്‍ദൂരം “എന്ന ചിത്രത്തിലെ ഓ. എന്‍.വി. കുറുപ്പ് സാർ രചന നിർവഹിച്ച ഗാനം പൂച്ചകുട്ടിക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു,
താങ്ക്യൂ ഡിയർ , വീണ്ടും വിളിക്കുക,
റേഡിയോ മാമ്പൂവിലേക്ക്
പറയാം, കേൾക്കാം പ്രണയത്തിലലിയാം…
ഫോൺ ഡിസ്കണക്ട് ആയി റേഡിയോവിൽ നിന്നും ഗാനം കേട്ടു തുടങ്ങി…
“ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
നീയെന്‍ അരികില്‍ നില്‍ക്കെ…”
മുന്നിൽ കിടന്നിരുന്ന വാഹനങ്ങൾ നീങ്ങി തുടങ്ങി, അവൾ കാർ മുന്നോട്ട് എടുത്തു..
“പറയു കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ
ഒരു കൃഷ്ണ തുളസിതന്‍ നൈര്‍മല്യമോ
നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ… ”
ആഹാ,
ഒ. എൻ. വി സാർ എന്ത് മധുരമായി ആണ് വരികൾ എഴുതിയിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ പ്രണയിക്കാൻ തോന്നുന്നു.
ഗാനം കഴിഞ്ഞപ്പോഴേക്കും ഓഫീസിൽ എത്തിയിരുന്നു.
അവൾ പിന്നീട് തിരക്ക് പിടിച്ച ജോലിയിലേക്ക് ഇഴുകി ചേർന്നു.
************************************
ഇതേ സമയം സ്റ്റുഡിയോയിൽ ഷോ കഴിഞ്ഞ് ഇറങ്ങിയ നീരജ തന്റെ സഹപ്രവർത്തകയുമായി സംസാരിക്കുകയായിരുന്നു.
സൂസൻ, ഇന്നത്തെ ദിവസം ഷോ ഒരു വ്യത്യസ്തമായ എക്സ്പീരിയൻസ് ആയിരുന്നു.
എന്റെ ഇത്രയും നാളത്തെ പ്രണയവർണങ്ങളുടെ എപ്പിസോഡിൽ ആദ്യമായി ആണ്
സ്വവർഗ്ഗഅനുരാഗി വിളിക്കുന്നത്.
“പ്രണയവർണങ്ങൾക്ക് “റീച്ച് കൂടി, തന്റെ ഷോയുടെ പോപ്പുലാരിറ്റി ആണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് സൂസൻ പറഞ്ഞു നിർത്തി…
ഒരു ചിരിയായിരുന്നു നീരജയുടെ മറുപടി.
നഗരത്തിലെ തന്നെ പ്രശസ്തമായ, അപ്പാർട്ടുമെന്റിലെ ഒരു ഫ്‌ളാറ്റിൽ ആയിരുന്നു നീരജയുടെ താമസം.
തന്റെ സ്‌കൂട്ടി ഫ്‌ളാറ്റിന്റെ കോംബൗണ്ടിൽ പാർക്ക് ചെയ്ത് നടക്കാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് ആരോ വിളിച്ചത്.
പതിവ് പോലെ വ്യത്യസ്തമായ വിഷയം തിരഞ്ഞെടുത്തിരിക്കുന്നു.. പ്രണയത്തിനു പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.. രണ്ട് മനസ്സുകളുടെ ഏകീകരണം മാത്രമാണ് അത്.. നമ്മുടെ സമൂഹത്തിൽ ഇത്തരം പ്രണയങ്ങൾ ഉണ്ട്.. ആ വ്യക്തികൾക്ക് അതിനു അവരുടേതായ കാഴ്ചപ്പാടുകളും ശരികളുമുണ്ട്.
പക്വതയോടെയുള്ള അവതരണം.. തുടക്കത്തിലേ മാവിനെ മനുഷ്യ ജീവിതവുമായി പല അർത്ഥ തലങ്ങളിൽ വിശേഷിപ്പിച്ചത് ഒരുപാട് ഇഷ്ടമായി..ഇനിയും കാമ്പുള്ള ഒരുപാട് രചനകൾ പിറവിയെടുക്കട്ടെ.. ജ്ജ് പൊളിയാണ് ജ്വാല കുട്ടി.. ആശംസകൾ?
മനൂസ്,
വളരെ സന്തോഷം, ഞാനും കുറച്ച് തിരക്കിൽ ആയത് കൊണ്ട് കഥകൾ ഒക്കെ വായിക്കാനും താമസിച്ചു.
കഥ ഇഷ്ടമായതിൽ വളരെ നന്ദി.
ജ്വാല…
അടിപൊളി പ്ലോട്ട് സൂപ്പർ ആയി തന്നെ എഴുതി അവതരിപ്പിച്ചു…????
സൂപ്പർ…
♥️♥️♥️♥️
പപ്പൻ ബ്രോ നന്ദി….
ജ്വാല ചേച്ചി..
സൂപ്പർ ?അധികം ആരും കൈ വെക്കാത്ത ഒരു വിഷയം.❤️
നിയമത്തിന്റെ തണൽ ഉണ്ടെങ്കിൽ പോലും ഇന്നും സമൂഹത്തിൽ ഒരു പരിഹാസ കഥാപാത്രം ആയി നിൽക്കുന്നവരാണ് ലെസ്ബിയൻ, ഗേ, ഒക്കെ.
വ്യക്തിപരമായി ഞാൻ ഇതിനെ ഇഷ്ടപെടുന്ന ഒരാൾ അല്ല, എന്നാലും ആരെയും പരിഹസിക്കാൻ ഞാൻ കൂട്ടുനിൽക്കില്ല. പ്രണയം എന്നതിൽ gender വ്യത്യാസം ഒക്കെ ഉണ്ട് എന്ന് പറയുന്നത് ഒക്കെ വെറുതെ ആണ്, അത് ആർക്കും ആരോടും തോന്നാവുന്ന ഒന്ന് ആണ്.
//കണ്ണിമാങ്ങയുടെ,പൂങ്കുലയുടെ…
മറ്റു ചിലപ്പോള്‍ മരണത്തിന്റെ ഗന്ധമാണ്,
പട്ടടയില്‍ മാവിന്‍ പശ ഉരുകി
മാംസത്തിനും,എല്ലുകള്‍ക്കും മീതെ
ശരീരം ഇല്ലാതാകുമ്പോഴത്തെ ഗന്ധം,
ഇതു രണ്ടുമില്ലാത്തപ്പോള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു നിറം മാറുന്ന ജീവന്റെ ഗന്ധം.//
//ഒരു സ്ത്രീക്ക് മാത്രമായി കിട്ടിയ അനുഗ്രഹമാണ് അമ്മയാകുക എന്നത്.
വാക്കിലും നോക്കിലും അലിവുള്ളവൾ, നടപ്പിലും ഇരുപ്പിലും കരുതലുള്ളവൾ, അതാത് സമയങ്ങളിൽ ശിക്ഷിക്കാനും, സ്വാന്തനപ്പെടുത്താനും പറ്റുന്നവൾ,
കാണുമ്പോൾ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് മാതൃകയാക്കേണം എന്ന് തോന്നിപ്പിക്കേണ്ടവൾ ,
അമ്മ എന്നും അമ്മയാണ് പകരക്കാരിയില്ലാത്ത തസ്തിക.//
My fav lines.
നല്ല എഴുത്ത് ആണ് നിങ്ങളുടെ, ഒരു പത്ര വാർത്തയിൽ നിന്നും ഇങ്ങനെ ഒന്ന് ഉണ്ടാക്കിയെടുത്ത നിങ്ങളുടെ കഴിവ് ഗംഭീരം തന്നെ ആണ്.
അടുത്ത കഥക്ക് കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED
സയ്യദ് ബ്രോ, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി..
Njan ee paattu adhikam shradha koduthillayorunnu
Randu divasam ee pattu, melle melle mukhapadam, vathilpazhuthilooden, orukunjupoovinte ithalil
Ellaam kelkkukayayrunnu..
Jwalappi
Ee katha oruvattam koode vayichu innale
Orukunju poovinte aa pattum best aanu
Athupole hrudayathin
Onv rachana
M jayachandran samgeetham
ഹർഷാപ്പി,
ഒ എൻ വി സാറിന്റെ കവിത തുളുമ്പുന്ന വരികളാണ് ഓരോ പാട്ടിലും. ഞാൻ ഹർഷാപ്പി പറഞ്ഞ പാട്ടുകൾ ഇന്നലത്തെ യാത്രയിൽ കേട്ടു
മനസ്സിന് വല്ലാത്ത ആനന്ദം കിട്ടി…
ജ്വാലേച്ചി വീണ്ടും ഞെട്ടിച്ചു ???
ആരും പറയാൻ തയ്യാറാകാത്ത വിഷയം കൈകാര്യം ചെയ്യാൻ കാണിച്ച മനസ്സിന് സെല്യൂട്ട് ???
പിന്നെ ഇടക്ക് ഒരു ഡൌട്ട് വന്നു എന്തെന്ന് വച്ചാൽ നീരജ അമ്മയോട് ഞാൻ സ്വവർഗ അനുരാഗി ആണെന്ന് പറയുന്നുണ്ട്… സത്യത്തിൽ സെറീന അല്ലേ ശരിക്കും അവളെ അങ്ങിനെ ആക്കിയത്… സെറീന വന്നതിനു ശേഷം അല്ലേ അവൾ താൻ അങ്ങിനെ ഒരാളാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോ ജീവിതത്തിൽ അങ്ങിനെ ഒരു വ്യക്തിയെ കണ്ടുമുട്ടിയില്ലെങ്കിൽ അവൾ സാധാരണ ഒരുവൾ ആയിരുന്നേനെ അല്ലേ?
കുട്ടി ബ്രോ,
കഴിഞ്ഞ കുറച്ച് കാലം മുൻപ് നമ്മുടെ മാധ്യമങ്ങളും, സോഷ്യൽ മീഡിയ ഒക്കെ കൊട്ടിഘോഷിച്ച ഒരു സ്വവഗപ്രണയ ദമ്പതികളുടെ കല്യാണം ഇപ്പോൾ അവർ കുട്ടികൾ വേണമെന്ന് പറഞ്ഞു വേർപിരിഞ്ഞിരിക്കുന്നു. ഇത് കണ്ടപ്പോൾ തോന്നിയ ഒരു കാഴ്ചപ്പാട് ആണ് ഞാൻ എഴുതാൻ ശ്രമിച്ചത്.
നമ്മുടെ കോടതി സ്വവർഗ പ്രണയത്തിനു അനുകൂലമായി വിധി വന്നത് തന്നെ ഈ അടുത്ത കാലത്താണ്, പക്ഷെ നമ്മുടെ സമൂഹം ഇതുവരെയും മാറിയും ഇല്ല.
പ്രണയം അതിന് ലിംഗഭേദം ഇല്ലല്ലോ? നീരജയും, സെറീനയും അങ്ങനെ ഒരു പ്രണയത്തിന്റെ വക്താക്കൾ ആണ്.
കൂടുതൽ സംഭാഷണത്തിലൂടെ കഥ പറയുന്നത് കൊണ്ടും, കഥാപാത്രങ്ങൾ സ്ത്രീകൾ മാത്രം ആയത് കൊണ്ടും എഴുത്തിൽ ചില പ്രശ്നങ്ങളും വന്നു. വായനയ്ക്കും എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിനും നന്ദി…
ജ്വാലാമുഖി.,..,,.
വായിച്ചു.,.വായിച്ചു തീർത്തു.,.,.., ഇഷ്ടപ്പെട്ടു.,.,..,
തൻറെ കഥകൾക്കുള്ള പ്രത്യേകത എന്താണെന്നാൽ അതിൽ താൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ വളരെ വ്യത്യസ്തങ്ങളായിരിക്കും.,.
ഇതുവരെ ഈ സൈറ്റിൽ ആരും തന്നെ പറയാത്ത ഒരു വിഷയം ആയിരുന്നു താൻ കഥ എഴുതാനായി തിരഞ്ഞെടുത്തത്.,.,.,
ഒരു പത്ര വാർത്തയിൽ നിന്നും താൻ ഇങ്ങനെ ഒരു കഥ ഉണ്ടാക്കി എടുത്തില്ലേ.,.,അതിന് തന്നെ ആദ്യ കൈയ്യടി…,
നമ്മുടെ കേരളസമൂഹത്തിൽ ഇപ്പോഴും ഇപ്പോഴും സ്വവർഗ്ഗാനുരാഗത്തിനെ വേറെ ഒരു കണ്ണോടു കൂടിയാണ് കാണുന്നത്.,..
പക്ഷേ വിദേശ രാജ്യങ്ങളിലെല്ലാം ഇത് വെറും ഒരു സാധാരണ സംഭവം മാത്രമാണ്.,.,.,
അലക്***** എന്ന് പറയുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്.,.,.അവൾ കനേഡിയൻ സിറ്റിസൺ ആണ്.,.. ഷി ഇസ് എ ലെസ്ബിയൻ..,.ഇപ്പോൾ ഹോസ്റ്റനിൽ ആണ്,..,.,അപ്പോൾ പറയാൻ വന്നത് പ്രണയത്തിന് ലിംഗഭേദങ്ങൾ ഒന്നുംതന്നെയില്ല.,.,.
പിന്നെ താൻ ഇതിനോടൊപ്പം കേൾക്കാനായി സജസ്റ്റ് ചെയ്ത ഗാനം.,., അത് വായനയെ നല്ലരീതിയിൽ തന്നെ ബൂസ്റ്റ് ചെയ്യുന്നുണ്ട്.,.,.
എനിക്ക് കഥ വായിക്കുന്നതിനിടയിൽ എവിടെയൊക്കെയോ ഫസ്റ്റ് പേഴ്സൺ മോഡ് അങ്ങോട്ടുമിങ്ങോട്ടും മാറി പോകുന്നത് പോലെ തോന്നി.,., ചിലപ്പോൾ അത് എൻറെ മാത്രം കുഴപ്പമാകും.,.,.,
ഇനിയും ഇതുപോലെയുള്ള വ്യത്യസ്തങ്ങളായ കഥാതന്തുക്ക്ളുമായി വീണ്ടും വരിക.,.,
സ്നേഹപൂർവ്വം..,,.
???
തമ്പു അണ്ണാ,
വായിച്ചല്ലോ സന്തോഷം ആയി. ഫസ്റ്റ് പേഴ്സൺ മാറി പോകുന്നത് ശരിയാണ്. കൂടുതൽ സംഭാഷണത്തിലൂടെയാണ് കഥ കടന്ന് പോകുന്നത് തന്നെയും അല്ല രണ്ടും സ്ത്രീ കഥാപാത്രവും. മാക്സിമം ഞാൻ ശ്രദിച്ചിരുന്നു.
എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി… ❣️❣️❣️
ജ്വാല ചേച്ചി.. സുഖം ano… വായിക്കാൻ വൈകി… ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു…
കഥയെ പറ്റി പറയാൻ ആണേൽ എന്നത്തേയും പോലെ തന്നെ ചേച്ചിയുടെ എഴുത്ത് സൂപ്പർ… പിന്നേ ടോപ്പിക്ക് അധികം ആളുകൾ (personally എനിക്കും ) ഇഷ്ടം അല്ലാത്ത ഒന്ന് ആണ്… ബട്ട് സത്യം പറഞ്ഞാൽ നന്നായി അവതരിപ്പിച്ചു… ഇത്രേം തീം എങ്ങനെ ഒപ്പിക്കുന്നു എന്നതാ samshayam… jngane ഉള്ള വിഷയങ്ങളിൽ എഴുതാൻ കാണിച്ചത് നല്ല ധൈര്യം ആണ്… അമ്മമാർ അവരുടെ സ്വപ്നം കാണുന്നു… ആരും ഇങ്ങനെ ഉള്ളവരെ മനസ്സിലാകുന്നില്ല… നമ്മുടെ സമൂഹത്തിനു അതിൽ നല്ല പങ്ക് ഉണ്ട്
ജീവൻ,
സുഖമാണ്, നമ്മുടെ പേഴ്സണൽ കാര്യങ്ങൾക്ക് തന്നെ ആദ്യം, സമയം കിട്ടുമ്പോൾ വായിക്കുക.
കഴിഞ്ഞ കുറച്ച് കാലം മുൻപ് നമ്മുടെ മാധ്യമങ്ങളും, സോഷ്യൽ മീഡിയ ഒക്കെ കൊട്ടിഘോഷിച്ച ഒരു സ്വവഗപ്രണയ ദമ്പതികളുടെ കല്യാണം ഇപ്പോൾ അവർ കുട്ടികൾ വേണമെന്ന് പറഞ്ഞു വേർപിരിഞ്ഞിരിക്കുന്നു. ഇത് കണ്ടപ്പോൾ തോന്നിയ ഒരു കാഴ്ചപ്പാട് ആണ് ഞാൻ എഴുതാൻ ശ്രമിച്ചത്.
നമ്മുടെ കോടതി സ്വവർഗ പ്രണയത്തിനു അനുകൂലമായി വിധി വന്നത് തന്നെ ഈ അടുത്ത കാലത്താണ്, പക്ഷെ നമ്മുടെ സമൂഹം ഇതുവരെയും മാറിയും ഇല്ല.
ആ ഗാനം കൂടി കേട്ട് കൊണ്ട് കഥ വായിച്ചാൽ നല്ലൊരു ഫീൽ കിട്ടും. ഒ എൻ. വി സാറിന്റെ കവിത തുളുമ്പുന്ന വരികൾ ആണ്.
വായനയ്ക്ക് നന്ദി പറയുന്നില്ല, സ്നേഹം മാത്രം ❣️❣️❣️
എന്നത്തേയും പോലെ ഇത്തവണയും വളരെ വ്യത്യസ്തമായ ഒരു കഥ തന്നെ കൊണ്ട് വന്നു.സമൂഹത്തോട് പറയാൻ ഉള്ളത് എല്ലാം ഈ ചെറുകഥയുടെ രൂപത്തിൽ പുറത്ത് കൊണ്ടു വന്നിട്ടുണ്ട്
ഈ സമൂഹത്തിന് മുന്നിൽ പലപ്പോഴും അപഹാസ്യരായി നിൽക്കേണ്ടി വരുന്ന കൂട്ടരാണ് സ്വവർഗ അനുരാഗികൾ.കോടതി പോലും ഈ ബന്ധങ്ങൾക്ക് നിയമത്തിൻ്റെ സംരക്ഷണം കൊടുത്തു എങ്കിലും സമൂഹം ഇപ്പോഴും ഇവരെ അന്യരായി കാണുന്ന ഒരു രീതിയാണ് കാണുന്നത്.
ഞാൻ ലെസ്ബിയൻ, ഗേ ബന്ധങ്ങൾക്ക് എതിരുമല്ല അനുകൂലവുമല്ല.അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം ആണ്.നമ്മൾ എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാൻ ഉള്ള അവകാശം ഇന്ത്യൻ ഭരണഘടന തന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ ഓരോരുത്തർക്കും എങ്ങനെ ജീവിക്കണം എന്ന് അവർക്ക് തീരുമാനിക്കാം.അതിൽ രണ്ടാമത് ഒരു കക്ഷിയുടെ സമ്മതം വേണ്ട
ഇവിടെ അമ്മ ചെയ്തത് അവർ വളർന്ന് വന്ന സാഹചര്യം മൂലം അങ്ങനെ ചിന്തിക്കുന്നത് ആകും.അവർക്ക് മകളുടെ കല്യാണം നടക്കാനും കൊച്ചുമക്കളെ കളിപ്പിക്കണം എന്ന ലളിതമായ ചിന്താഗതി മാത്രമേ കാണുകയുള്ളൂ.അവർക്ക് ഒരിക്കലും മകളുടെ മനസ്സ് അറിയാൻ കഴിയില്ല. നീരജ ലെസ്ബിയൻ ആണെങ്കിൽ അത് തിരുത്താൻ പോകാതെ അവളെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടിയിരുന്നത്.അതിൽ നിന്ന് വ്യത്യസ്തമായി വിവാഹം നടത്തിയാൽ അത് അവരുടെ വൈവാഹിക ജീവിതത്തെയും സാരമായി ബാധിക്കും.ഇതുപോലെ ആണുങ്ങൾക്കും ഉണ്ട്.അവരിൽ ഗേ ആയിട്ടുള്ളവർ അത് സമൂഹത്തിന് മുന്നിൽ കാണിക്കാതെ ഇരിക്കാൻ വിവാഹം കഴിക്കും.അതിൻ്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ആ പെൺകുട്ടി ആയിരിക്കും?
എന്തായാലും എടുത്ത വിഷയത്തിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ?
രാഹുൽ,
ഇത്രയും വലിയ കമന്റ് കാണുന്നത് തന്നെ മനസ്സിന് ഒരു സന്തോഷം ആണ്.
കഴിഞ്ഞ കുറച്ച് കാലം മുൻപ് നമ്മുടെ മാധ്യമങ്ങളും, സോഷ്യൽ മീഡിയ ഒക്കെ കൊട്ടിഘോഷിച്ച ഒരു സ്വവഗപ്രണയ ദമ്പതികളുടെ കല്യാണം ഇപ്പോൾ അവർ കുട്ടികൾ വേണമെന്ന് പറഞ്ഞു വേർപിരിഞ്ഞിരിക്കുന്നു. ഇത് കണ്ടപ്പോൾ തോന്നിയ ഒരു കാഴ്ചപ്പാട് ആണ് ഞാൻ എഴുതാൻ ശ്രമിച്ചത്.
നമ്മുടെ കോടതി സ്വവർഗ പ്രണയത്തിനു അനുകൂലമായി വിധി വന്നത് തന്നെ ഈ അടുത്ത കാലത്താണ്, പക്ഷെ നമ്മുടെ സമൂഹം ഇതുവരെയും മാറിയും ഇല്ല.
പ്രണയത്തിനു ലിംഗഭേദം ഒന്നുമില്ല.
വായനയ്ക്കും, കമന്റിനും വലിയ നന്ദി…
ജ്വാലാമുഖി.,.,.,
വായിക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു.,.,.,
അതോണ്ട് ഇപ്പോഴും വായിച്ചിട്ടില്ല.,.,.
വായിച്ചിരുന്നു എങ്കിൽ എന്റെ അഭിപ്രായം തീര്ച്ചയായും പറഞ്ഞേനെ.,.,(അറിയാം എന്ന് കരുതുന്നു).,.,.
അത്കൊണ്ട് തന്നെ വായിക്കും.,.,രണ്ട് ദിവസം കഴിയും എന്ന് മാത്രം.,.,വായിച്ചിട്ട് പറയാം.,., തന്റെ കഥകൾ എനിക്ക് വളരെ ഇഷ്ടമാണ്.,. അത്പോലെ തന്നെ തന്റെ എഴുത്തും.,., എഴുതാൻ എടുക്കുന്ന വിഷയങ്ങളും.,.,
സ്നേഹപൂർവ്വം.,.,.,
??
തമ്പു അണ്ണാ,
ഞാനും വിചാരിച്ചു എന്ത് പറ്റി എന്ന്, സാധാരണ കഥയൊക്കെ വേഗം വായിച്ച് അഭിപ്രായം പറയുന്ന ആളും ആണ്. ശ്രീരാഗം പബ്ലിഷ് ആയതിനു ശേഷം എന്തോ ഒരു പ്രശ്നം ഫീൽ ചെയ്തിരുന്നു. എന്തായാലും മാനസികാവസ്ഥ ഒക്കെ നേരെയായി സമയം കണ്ട് വായിച്ചാൽ മതി.
എല്ലാ പ്രശ്നങ്ങളിൽ നിന്നും വടുതല കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ…
എല്ലാ പ്രശ്നങ്ങളിൽ നിന്നും വടുതല ലഭിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ…
വിടുതല എന്നല്ലേ.,.??
അതെ, രണ്ടു പ്രാവിശ്ര്യം എഴുതിയിട്ടും പിന്നെ നോക്കുമ്പോൾ ശരിയായില്ല. എന്തായാലും കാര്യം മനസ്സിലായല്ലോ…
കാര്യം.,.,.മനസ്സിലായി ,.,.,✌️✌️
ജ്വാല എപ്പോഴത്തെയും പോലെ വ്യത്യസ്തമായ തീം കൊണ്ടുവന്നു.. ചിന്തിപ്പിക്കുന്ന എഴുത്ത്… സമൂഹത്തിലെ ചില ജീവിതങ്ങളുടെ നേർക്കാഴ്ച്ച… ഇപ്പോഴും അംഗീകരിക്കാൻ കഴിയാത്ത ബന്ധത്തിനെ നല്ല രീതിയിൽ വരച്ചുകാട്ടി…. നല്ലെഴുത്ത് കൂട്ടെ ??
ഹൃദയത്തിൻ മധുപാത്രം അധികം കേട്ടിട്ടില്ലാത്ത സോങ് ആണ്.. വല്ലാത്ത ഫീൽ തന്നു… അതിനൊരു spcl thanks??
ഷാനാ,
കഴിഞ്ഞ കുറച്ച് കാലം മുൻപ് നമ്മുടെ മാധ്യമങ്ങളും, സോഷ്യൽ മീഡിയ ഒക്കെ കൊട്ടിഘോഷിച്ച ഒരു സ്വവഗപ്രണയ ദമ്പതികളുടെ കല്യാണം ഇപ്പോൾ അവർ കുട്ടികൾ വേണമെന്ന് പറഞ്ഞു വേർപിരിഞ്ഞിരിക്കുന്നു. ഇത് കണ്ടപ്പോൾ തോന്നിയ ഒരു കാഴ്ചപ്പാട് ആണ് ഞാൻ എഴുതാൻ ശ്രമിച്ചത്.
നമ്മുടെ കോടതി സ്വവർഗ പ്രണയത്തിനു അനുകൂലമായി വിധി വന്നത് തന്നെ ഈ അടുത്ത കാലത്താണ്, പക്ഷെ നമ്മുടെ സമൂഹം ഇതുവരെയും മാറിയും ഇല്ല.
ആ ഗാനം കൂടി കേട്ട് കൊണ്ട് കഥ വായിച്ചാൽ നല്ലൊരു ഫീൽ കിട്ടും. ഒ എൻ. വി സാറിന്റെ കവിത തുളുമ്പുന്ന വരികൾ ആണ്.
ഇഷ്ടമായതിൽ വളരെ സന്തോഷം ഒപ്പം ഹൃദയംഗമായ നന്ദിയും…
വ്യത്യസ്തമായ പ്രമേയത്തിൽ ഓരോന്നും തിരഞ്ഞെടുത്തെഴുതുന്നതിൽ ഒരു സല്യൂട്ട്… ശെരിയാണ് ആ വരികൾ വല്ലാത്തൊരു ഫീൽ തന്നെ ആണ്… ഞാൻ രണ്ടുമൂന്നുവട്ടം അതിരുന്നു കേട്ടു… സ്നേഹം ജ്വാല ?
സന്തോഷം… ❣️❣️❣️
ജ്വാല വ്യത്യസ്തമായ തീം. ലെസ്ബിയൻ or ഗേ എന്ന് പറയുമ്പോ നമ്മുടെ സമൂഹത്തിൻ്റെ കായ്ച്ചപാട് അത് ഈ കഥയിലൂടെ കണ്ടൂ. പിന്നെ ഇത് ഒരു വലിയ തെറ്റ് ആണോ.പ്രണയം എന്നത് അതിനു gender വിത്യാസം ഇല്ല എന്നാണ് എൻ്റെ നിഗമനം.അവസാനം അവർ ഒന്നിക്കും എന്ന് വിചാരിച്ചു. എന്തായാലും നല്ല കഥ. നല്ല എഴുത്ത് ഇനി അടുത്ത കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ഇന്ദൂസ്,
നമ്മുടെ കോടതി സ്വവർഗ പ്രണയത്തിനു അനുകൂലമായി വിധി വന്നത് തന്നെ ഈ അടുത്ത കാലത്താണ്, പക്ഷെ നമ്മുടെ സമൂഹം ഇതുവരെയും മാറിയും ഇല്ല.
മാതൃത്വം എന്ന ഒരു കൺസപ്റ്റ് മറുഭാഗത്തും കിടക്കുന്നു.
പ്രണയത്തിനു ലിംഗ ഭേദം ഒന്നും ഇല്ല.
ഈ അടുത്ത കാലത്ത് കണ്ട ഒരു വാർത്ത ആണ് ഈ കഥ എഴുതാനുള്ള പ്രചോദനം…
വായനയ്ക്കും, കമന്റിനും വലിയ നന്ദി…
❤️❤️❤️
???
ഇന്നലെ ഒരുവട്ടം ഒന്നു കണ്ണോടിച്ചു
ആ വരികള്‍ ഇഷ്ടമായതിനാല്‍ അതിലൂടെ ഭൃഗു ലഭിച്ചു
ഇപ്പോള്‍ ഞാന്‍ ആ ഹൃദയത്തിന്‍ മധുപാത്രം എന്ന ആ പാട്ട് വെച്ച ഈ കഥ മുഴുവന്‍ വായിച്ചു തീര്‍ത്തത് , മനോഹരമായിരിക്കുന്നു
….തിരിച്ചു കിട്ടത്ത സ്നേഹം അല്ല മനസ്സിന്റെ വിങ്ങല്‍
പലപ്പോഴും സ്നേഹമുണ്ടായിട്ടും ഒരുമിക്കാനാവാത്ത അവസ്ഥത്തന്നെയാണ് വലിയ വിങ്ങല്‍ എന്നു കാട്ടി തന്നു
ആ പാട്ടിന്റെ അര്‍ത്ഥം സംഗീതം എല്ലാം ഈ കഥയെയും സ്വാധീനിച്ചിട്ടുണ്ട്
———പ്രണയത്തിനു ലിംഗഭേദമില്ല
ചിന്‍മയി,ബാലുവിനെ സ്നേഹിക്കുന്നതും ഉള്ളില്‍ പ്രണയം ഉള്ളതുകൊണ്ടല്ലേ
ഹർഷാപ്പി,
ഇതിനു ഞാൻ എന്താ മറുപടി പറയേണ്ടത് എന്നറിയില്ല. കഥയെ ഇത്ര പൂർണമായ അർത്ഥത്തിൽ ഇവിടെ ആരും മനസ്സിലാക്കിയില്ല.
വളരെ സന്തോഷം ഒരിക്കൽ കൂടി വലിയ നന്ദി.
ഒരു വാർത്തയുടെ പിന്നാലെയുള്ള യാത്രയാണ് ഇങ്ങനെ ഒരു കഥ എഴുതാൻ പ്രചോദനം…
കഥ കൊള്ളാം വ്യത്യസ്തമായ തീം
സ്വവർഗ്ഗാനുരാഗത്തോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല
അത് പ്രകൃതിയുടെ നിയമങ്ങൾക്ക് എതിരാണെന്ന് ഞാൻ വിശ്വസിക്കുന്നു.
പക്ഷെ ഇതൊക്കെ ഒരു വ്യക്തികളുടെയും സ്വാതന്ത്ര്യം അല്ലേ.
പിന്നെ അമ്മ അവസാനം പറഞ്ഞ കാരണം മാതൃത്വം അതിന് use ചെയ്ത dialogues കുറച്ചു കൂടെ പൊലിപ്പിക്കാമായിരുന്നു.
എന്തായാലും ഇഷ്ടമായി ❤️❤️❤️❤️
But എന്റെ പ്രണയവർണ്ണങ്ങൾ എന്ന പേര് ????
ഇപ്പോഴത്തേയ്ക്ക് ക്ഷമിച്ചിരിക്കുന്നു
?
രാവണാ,
കഴിഞ്ഞ ദിവസങ്ങളിൽ പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഈ കഥ എഴുതാനുണ്ടായ പ്രചോദനം.
കേരളത്തിൽ ഏറെ കൊട്ടിഘോഷിച്ച ഗേ ദമ്പതിമാർ വേർപിരിഞ്ഞു എന്നതായിരുന്നു.
വളരെയേറെ പൊരുതി അവർ നേടി എടുത്ത വിജയം ആയിരുന്നു സ്വവർഗ ചിന്താഗതിക്കാരായ അവർ ഒന്നിക്കുന്നത് എന്ന്, ഒരു വർഷം തികഞ്ഞപ്പോൾ അവർ പിരിഞ്ഞു അതിനു പറഞ്ഞ കാരണം ഒരു കുട്ടി വേണം എന്ന്…
വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.
“കുട്ടി പിറക്കട്ടെ എന്നിട്ട് നമുക്ക് പേരിടാം “???…
ജ്വാല വ്യത്യസ്തമായ തീം, മനോഹരമായി അവതരിപ്പിച്ചു.
സ്വവർഗ്ഗപ്രണയം എന്ന കോൺസെപ്റ്റിന് എതിർവശം നിൽക്കുന്നതാണ് മാതൃത്വം.
അമ്മയുടെ ഉപദേശം നല്ലൊരു വഴിത്തിരിവ് ആയി എഴുതി.
കുറ്റബോധം കൊണ്ട് വിശുദ്ധരായി എന്ന് പറഞ്ഞതിൽ അവർ ആ സ്വഭാവത്തിൽ നിന്ന് വിമുക്തമായി എന്ന് പറയാതെ വായനക്കാർക്ക് വിട്ടു കൊടുത്തത് നല്ലൊരു സ്റ്റയിൽ,
എഴുത്ത് വളരെ മികച്ചു നിന്നു.
ഷൈൻ,
കഴിഞ്ഞ ദിവസങ്ങളിൽ പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഈ കഥ എഴുതാനുണ്ടായ പ്രചോദനം.
കേരളത്തിൽ ഏറെ കൊട്ടിഘോഷിച്ച ഗേ ദമ്പതിമാർ വേർപിരിഞ്ഞു എന്നതായിരുന്നു.
വളരെയേറെ പൊരുതി അവർ നേടി എടുത്ത വിജയം ആയിരുന്നു സ്വവർഗ ചിന്താഗതിക്കാരായ അവർ ഒന്നിക്കുന്നത് എന്ന്, ഒരു വർഷം തികഞ്ഞപ്പോൾ അവർ പിരിഞ്ഞു അതിനു പറഞ്ഞ കാരണം ഒരു കുട്ടി വേണം എന്ന്…
വായനയ്ക്കും, അഭിപ്രായത്തിനും നന്ദി…
സേച്ചി…സേച്ചി സെട്ടനാണെന്നാ ഞാനാദ്യം കരുതിയേ…ഇപ്പഴാ സേച്ചി സേച്ചി തന്നെയാന്നു തിരിഞ്ഞേ…നഷ്ടം…
നിങ്ങടെയൊക്കെ എഴുത്തു കാണുമ്പോഴാണ് അസൂയ തോന്നിപ്പോവുന്നത്…ഇജ്ജാതി എഴുത്ത്…ഹോ..
അത് പോലെ വ്യത്യസ്തമായ, അധികമാരും കൈ വെക്കാത്ത തീം….
//പട്ടടയില്‍ മാവിന്‍ പശ ഉരുകി
മാംസത്തിനും,എല്ലുകള്‍ക്കും മീതെ
ശരീരം ഇല്ലാതാകുമ്പോഴത്തെ ഗന്ധം,//
my fav….
ലെസ്ബിയന്‍ എന്ന ആശയത്തോട് വ്യക്തിപരമായി യോജിപ്പില്ലാത്ത എനിക്ക് അവസാനം തെറി വിളിക്കേണ്ടി വരുമെന്നാണ് കരുതിയത്…പക്ഷെ നിങ്ങ സെറ്റാക്കി…ഓരോരുത്തര്‍ക്ക് ഓരോ ഇഷ്ടങ്ങളാണെങ്കിലും പ്രകൃതിക്ക് വിരുദ്ധമായ ( ഞാനങ്ങനെ തന്നെ പറയും ) ഇത്തരം ഇഷ്ടങ്ങള്‍ എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്…
പക്ഷേ അതിനമ്മ പറഞ്ഞ കാരണങ്ങള്‍ ഒരാളുടെ മനസിളക്കാന്‍ മാത്രം പോന്നതായെനിക്ക് തോന്നിയില്ല…ഉള്ളില്‍ തറഞ്ഞു കയറുന്ന ആ ഒരു ഫീല്‍ കിട്ടിയില്ല…
പിന്നെ ഇടക്കിടക്ക് പോയിന്റ് ഓഫ് വ്യൂ മാറിക്കളിക്കുന്നുണ്ട്…അത് അരോചകമായി…പെട്ടെന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത പോലെ…
അത്പോലെ ഓരോ സംഭവം കഴിഞ്ഞ് അടുത്തതിലേക്ക് കടക്കുമ്പോള്‍ കുറച്ചു ഡോട്സ് ഇട്ടു വേര്‍തിരിചിരുന്നെങ്കില്‍ വായനക്കൊന്നു കൂടെ സുഖമുണ്ടായേനെ…
എന്തായാലും മ്യാരക എഴുത്ത്…ഇതുപോലെ വരൈടി തീമുകളുമായി ഇനീം വരിക…
അനസ് ബ്രോ,
കഴിഞ്ഞ ദിവസങ്ങളിൽ പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഈ കഥ എഴുതാനുണ്ടായ പ്രചോദനം.
കേരളത്തിൽ ഏറെ കൊട്ടിഘോഷിച്ച ഗേ ദമ്പതിമാർ വേർപിരിഞ്ഞു എന്നതായിരുന്നു.
വളരെയേറെ പൊരുതി അവർ നേടി എടുത്ത വിജയം ആയിരുന്നു സ്വവർഗ ചിന്താഗതിക്കാരായ അവർ ഒന്നിക്കുന്നത് എന്ന്, ഒരു വർഷം തികഞ്ഞപ്പോൾ അവർ പിരിഞ്ഞു അതിനു പറഞ്ഞ കാരണം ഒരു കുട്ടി വേണം എന്ന്…
ഏറിയ കൂറും സംഭാഷണങ്ങളിലൂടെ കടന്ന് പോകുന്ന കഥ അതിലുപരി രണ്ട് പെൺകുട്ടികൾ അപ്പോൾ സ്വാഭാവികമായും പോയിന്റ് ഓഫ് വ്യൂ മാറും,
പരമാവധി തെറ്റാതിരിക്കാൻ ശ്രമിച്ചിട്ടും ഉണ്ട്. എന്തായാലും വായനയ്ക്കും, വിശദമായ അഭിപ്രായത്തിനും നന്ദി…
❤️
???
❣️❣️❣️
കണ്ണിമാങ്ങയുടെ,പൂങ്കുലയുടെ…
മറ്റു ചിലപ്പോള്‍ മരണത്തിന്റെ ഗന്ധമാണ്,
പട്ടടയില്‍ മാവിന്‍ പശ ഉരുകി
മാംസത്തിനും,എല്ലുകള്‍ക്കും മീതെ
ശരീരം ഇല്ലാതാകുമ്പോഴത്തെ ഗന്ധം,
ഇതു രണ്ടുമില്ലാത്തപ്പോള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു നിറം മാറുന്ന ജീവന്റെ ഗന്ധം.
BHRUGUVE
ഹർഷാപ്പി,
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി…
ചേച്ചി…. വായിച്ചിട്ട് പറയാവേ
വായിക്കുക, പ്രോത്സാഹിപ്പിക്കുക… ?
?
???
❤
???
?❤️
❣️❣️❣️
ജ്വാല ചേച്ചി..❣️❣️❣️
അഖിൽ ബ്രോ ???
❤️
?
?
ഇവിടെ ഫസ്റ്റ് അടിച്ചു…
ഇന്ന് ഇനി ഇത് മതി ???
♥️♥️♥️
ഇങ്ങോട്ട് ഇല്ലെന്ന് പറഞ്ഞിട്ട് എന്തിനാ വന്നത് എൻ്റെ കഞ്ഞിയിൽ മണ്ണ് ഇടാണോ
?
♥️♥️♥️