മുഖമുയർത്തിയ ഞാൻ കണ്ടത് അവളുടെ കണ്ണുകളിലെ ഒടുങ്ങാത്ത പ്രണയവും മുഖത്തെ ദൈന്യതയുമായിരുന്നു.
അപ്പോൾ എന്റെ മനസ്സ് പേമാരി പെയ്തൊഴിഞ്ഞ പ്രകൃതി പോലെ ശാന്തമായിരുന്നു.
ഇരു കൈകൾ കൊണ്ടും അവളുടെ മുഖമെന്നോടു ചേർത്ത് ആ നെറുകയിലെന്റെ ചുണ്ടുടുകളമർത്തി.
…………………………..
ശാലുവിന്റെ നിർബന്ധമായിരുന്നു ഇത്തവണത്തെ വെക്കേഷനും പിറന്നാളാഘോഷവും അച്ഛനോടും അമ്മയോടുമൊപ്പം നാട്ടിലാവാന്ന്. എനിക്ക് ഒട്ടുമിഷടമുണ്ടായിരുന്നില്ല ചെന്നൈയിലെ ഞങ്ങളുടെ കൊച്ചു സ്വർഗത്തിൽ നിന്നൊരു മാറ്റം, മാത്രമല്ല നാടും വീടും എന്റെ മനസ്സിൽ മരിച്ചു കൊണ്ടിരിക്കുന്ന ഓർമകളായി തീർന്നിരിക്കുന്നു.
പക്ഷെ അവളുടെ അഗ്രഹം ഇപ്പോളെ ന്റെയും ആഗ്രഹമായിരിക്കുന്നു. എന്നിട്ടും ഇന്നലെ ഇവിടെ എത്തിയതു മുതൽ ഞാനവർക്കൊന്നു മുഖം കൊടുത്തിട്ടില്ല, ഒരു വാക്കു മിണ്ടീട്ടില്ല….
“നല്ലോരു ദിവസായിട്ട് ഇങ്ങനെ കിടക്കാണോ മാഷെ…. ”
കെട്ട്യോളുടെ പായാരം എന്റെ ചിന്തകൾക്കു മുമ്പിലൊരു റെഡ് ലൈറ്റ് തെളിയിച്ചു. എപ്പോഴോ ഉണർന്ന കുഞ്ചു എന്റെ നെഞ്ചിൽ ഇരുന്നും കിടന്നും പിറുപിറുത്തോണ്ടിരിക്കുന്നു.
ഞാൻ തല ചെരിച്ച് ഒന്നെന്റെ പ്രിയതമയെ നോക്കി.
മുണ്ടും നേര്യതും ചുറ്റി മുന്താണിയുടെ തുമ്പ് എളിയിൽ തിരുകി ഇടതു കൈയ്യിൽ തോർത്തും വലതുകൈ മടക്കി എളിയിൽ കുത്തി കപട ദേഷ്യത്തോടെ എന്നെ നോക്കുന്ന അവൾ. ഇടതു തോളിലൂടെ മുന്നിലേക്ക് വിടർത്തിയിട്ട മുടിയിൽ തെച്ചിപ്പൂവും തുളസി കതിരും സ്നേഹത്തോടെ പറ്റി നിൽക്കുന്നു. നെറ്റിയിലൊരു ഉഷാറ് ചന്ദനക്കുറിയും.
അവളുടെ മട്ടും ഭാവവും കണ്ടിട്ട് ഇച്ചിരി ശൃംഗാരത്തോടെ ഞാനൊരു ചുടുചുംബനം അവൾക്ക് നേരേ പറത്തി വിട്ടു.
പെണ്ണിന് നാണം വന്നെന്ന് തോനുന്നു, ഇടതു കൈയ്യിലിരുന്ന തോർത്ത് എന്റെ മുഖത്തേക്കെറിഞ്ഞ് കുഞ്ചുവിനേയുമെടുത്ത് തഴേക്കോടി. പോണ പോക്കിൽ അവൾ വിളിച്ചുപറഞ്ഞു.
“മുണ്ടും ഷർട്ടും മേശപ്പുറത്തുണ്ട്. വേം കുളിച്ചുമാറി താഴേക്ക് വാ… എല്ലാരും കാത്തിരിക്ക്യാ…”
അവളെറിഞ്ഞു തന്ന തോർത്തുമെടുത്ത് കുളിമുറിയിലേക്ക് പോകുമ്പോൾ മേശപ്പുറത്തേക്ക് ഞാനൊന്നെത്തി നോക്കി. മയിൽപ്പീലി നിറമുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും. എന്റെ പ്രിയ നിറം. കെട്ട്യോളുടെ പിറന്നാൾ സമ്മാനം..
ഷവർ തുറന്നപ്പോൾ മേലേക്കു വീണ തണുത്ത വെള്ളം വീണ്ടുമെന്റെ ഓർമകളെ ഉണർത്തി.
ഒരേ കോളേജിലെ അധ്യാപകരായ Dr വിജയലക്ഷ്മിയും Dr സോമസുന്ദരനും. എഴുത്തും വായനയും സാംകാരിക പ്രവർത്തനങ്ങളുമായി സമൂഹത്തിനു മുമ്പിലെ റോൾ മോഡൽസ്, ഒരേയൊരു മകനെ വിജയത്തിന്റെ ചവിട്ടുപടികളോരോന്നും കീഴടക്കാൻ കൂട്ടുനിന്ന നല്ല രക്ഷിതാക്കൾ.
പക്ഷെ എനിക്കവരുമായുള്ള ബന്ധം വെറും രണ്ടു ‘വാക്കുകളിൽ ‘ ഒതുങ്ങി. പഠിക്ക് പഠിക്ക് എന്ന ‘ഉപദേശത്തിലും ‘, അതു ചെയ്യരുത് ഇതു ചെയ്യരുത് എന്ന ‘താക്കീതിലും’. സ്നേഹത്തോടെയുള്ള ഒരു ചേർത്ത് പിടുത്തം, ലാളനയോടുള്ള ഒരു തഴുകൽ ഞാനെന്നും കൊതിച്ചിരുന്നു.
വല്ലപ്പോഴും വീട്ടിൽ വന്നിരുന്ന അമ്മുവും ചെറിയമ്മയുമായിരുന്നു ആകെയുള്ള ആശ്വാസം. എന്റെ കുട്ടിക്കാലം ജനലഴികൾക്കിടയിലൂടെയുള്ള പുറം കാഴ്ചയിലും സ്റ്റഡി ടേബിളിലും ഒതുങ്ങി.
ഷവറിലെ തണുത്ത വെള്ളത്തിലും എന്റെ ശരീരം കൂട്ടിക്കാലത്തെ ഓർമകളിൽ ചൂട്ടുപൊള്ളി……..
കുളി കഴിഞ്ഞു പുതിയ ഡ്രസ്സുമിട്ടു പിറന്നാളുകാരനായി ഞാൻ കോണിപ്പടികളിറങ്ങി. പാതി വഴിയിലേ ഞാൻ കണ്ടു ഒരേ സോഫയിൽ ഒന്നിച്ചിരിക്കുന്ന അച്ഛനുമമ്മയും.
അമ്മയുടെ മടിയിൽ കുഞ്ചു, അച്ഛന്റെ കൈയ്യിൽ ദോശപ്പാത്രം, അച്ഛനവനെ കൊഞ്ജിക്കുന്നു. അമ്മയവന് ദോശ കൊടുക്കുന്നു. അവർക്കു മുന്നിൽ നിലത്തു പടിഞ്ഞിരിക്കുന്ന ശാലു….
അച്ഛൻ മുണ്ടും, അമ്മ മുണ്ടും നേര്യേതും ഉടുത്തിരിക്കുന്നു. മുമ്പെങ്ങോ ഒന്നിച്ചമ്പലത്തിൽ പോയപ്പോഴാണ് അവരെ ഞാനീ വേഷത്തിൽ കണ്ടിട്ടുള്ളത്.
❤️❤️❤️❤️❤️
ഉണ്ട് മറ്റൊരു പേരിലായിരുന്നു എന്നു മാത്രം.
❣️
❤️
ഈ കഥ kk യിൽ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടോ അവിടെ വായിച്ച ഒരു ഓർമ… എന്തായാലും നന്നായിട്ടുണ്ട്…
Thanks bro
നന്നായിരിക്കുന്നു, നല്ലെഴുത്ത് വായിച്ചു തീർന്നപ്പോൾ ഒരു ചെറു നൊമ്പരം ബാക്കിയായി…
ഞാൻ network ഇല്ലാത്ത സ്ഥലത്തായിരുന്നു. അതു കൊണ്ട് പറുപടി തരാൻ പറ്റിയില്ല. താങ്ക്സ് ഡിയർ….
❤❤❤
❤️
ഈ കഥ വേറെയെവിടെലും പോസ്റ്റ് ചെയ്തിട്ടുണ്ടോ. എവിടോ നിന്ന് വായിച്ചിട്ടുണ്ട്. Nice story ??
❤️
❤️