പോകാൻ മറന്ന വഴികൾ [iraH] 72

“വന്നല്ലോ മഹാൻ, കുറെ റാങ്കും ഒരു ഡിഗ്രിയുമുണ്ടെങ്കിൽ വല്ല്യ സാറായെന്നാ വിചാരം.”
ഒന്നും മന്നസ്സിലാകാതെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി നിന്ന എന്റെ ഭാവം കണ്ടിട്ടാവും സംസാരം നിർത്തി സാറെന്റെ മുമ്പിലേക്ക് ഒരു ആൻസർ ഷീറ്റ് ഇട്ടു തന്നു.
ഒന്നുമെഴുതാത്ത ആ ഉത്തരകടലാസ്സിൽ ചുവന്ന മഷിയിൽ വരച്ച വലിയ പൂജ്യം ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഭാവത്തോടെ എന്നെ നോക്കി ചിരിച്ചു. ഒരു ഉൾക്കിടിലത്തോടെ ഞാൻ ആ പേരു വായിച്ചു.
“ശാലിനി വാസുദേവൻ…”
എന്റെ തോൽവി, ആദ്യത്തെ തോൽവി …
ഇനിയുമവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകുമെന്ന് എനിക്ക് തോന്നി. ഞാനൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
കോളേജ് ഡേയുടെ തയ്യാറെടുപ്പു നടക്കുന്നോണ്ട് അന്നു ക്ലാസ്സൊന്നും ഇല്ലായിരുന്നു. അതോണ്ടെന്നെ വൈകുന്നേനേരമാക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടു. ആർക്കും മുഖം കൊടുക്കാതെ എന്റെ ഡെസ്കിലും അക്കയുടെ കടയിലുമായി ഞാൻ കറങ്ങി നടന്നു. എന്റെ വിഷമം കണ്ടിട്ട് എന്താന്ന് ചോദിച്ചു വന്ന അക്കയോടും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
എങ്ങനെയോ വൈകുന്നേരമാക്കി വീട്ടിൽ കേറി ചെന്നപ്പോ അവിടെ അതേ കടന്നൽ കുത്തിയ മുഖം. എനിക്ക് പൊട്ടികരയണമെന്നുണ്ടായിരുന്നു. ആകെ തകർന്നു പോയ ഞാൻ ബാഗ് ടീപ്പോയിലിട്ട് സോഫയിലേക്കിരുന്നു. തല കുനിച്ചിരിക്കുകയായിരുന്ന ഞാൻ ദേവിയേച്ചി അടുത്തു വന്നതും സോഫയിലിരുന്നതും ചായ കപ്പ് മുഖത്തിനു നേരെ നീട്ടിയപ്പോഴാണറിഞ്ഞത്.
“എടാ….”
ചായ കപ്പും വാങ്ങി തലയും കുനിച്ച് അതേ ഇരിപ്പിരുന്ന എന്നെ ഉണർത്തിയത് ചേച്ചിയുടെ ഉച്ചത്തിലുള്ള വിളിയാണ്. തലയുയർത്തി നോക്കിയപ്പൊ ചേച്ചിയുടെ മുഖത്ത് അതേ ഗൗരവ ഭാവം. എന്റെ സകല കട്രോളും പോയി. ഒരു വിധത്തിൽ ചായ കപ്പ് ടീപ്പോയിൽ വച്ച് ചേച്ചിയുടെ മടിയിലേക്ക് വീണ് പൊട്ടി കരഞ്ഞു.
“കെടന്നു മോങ്ങാണ്ട് കാര്യം പറയടാ….” ഇതു പറയുമ്പോളവരുടെ കൈവിരലുകൾ എന്റെ മുടിയിഴകളെ അറിയുന്നുണ്ടായിരുന്നു.
ആ വാത്സല്യത്തിന്റെ ആവേശത്തിൽ കരച്ചിലിനിടയിലും ഞാനൊരു വിധത്തിൽ കാര്യം പറഞ്ഞൊപ്പിച്ചു.
എന്റെ മനസ്സിലൊരു ഇടവപ്പാതി പെയ്ത് തിമർക്കുകയായിരുന്നു..
അപ്പോഴേക്കും സാറ് വന്നിട്ടുണ്ടായിരുന്നു.
എന്റെ കരച്ചില് കണ്ടിടിട്ടാവണം സാറ് എന്റെ അടുത്തു വന്നിരുന്ന് ചേച്ചിയോട് ചോദിച്ചു.
“എന്താ…?”
“അതു തന്നെ കാര്യം…” ഒരു ചെറു ചിരിയോടെ ചേച്ചിയുടെ മറുപടി വന്നു.
എന്റെ കരച്ചിലൊന്നടങ്ങിയപ്പോ തോളിൽ കൈവച് സാറുപറഞ്ഞു.
“എട കെഴങ്ങാ…, അവക്കു നിന്നോട് ഒടുക്കത്തെ പ്രേമാ, നീ മിണ്ടാതേം നോക്കാതേം നടന്നിട്ടല്ലേ …… ആൻസർ ഷീറ്റിൽ പ്രേമലേഖനമൊന്നുമെഴുതി വക്കാഞ്ഞത് നന്നായി “. കേട്ടത് വിശ്വാസം വരാതെ ഞാനെഴുന്നേറ്റ് സാറിന്റെ മുഖത്തേക്കു നോക്കി. അപ്പോഴും ഒഴുകികൊണ്ടിരുന്ന എന്റെ കണ്ണുനീർ തുടച്ചു കളഞ്ഞോണ്ട് സാറ് ചേച്ചിയോട് ചോദിച്ചു. “അവളെവിടെ…..?”
അപ്പോഴേക്കും ചേച്ചി നീട്ടി വിളിച്ചിട്ടുണ്ടായിരുന്നു.
“ശാലൂ……..”
ആ വിളിക്ക് കാത്തിരുന്ന പോലെ അടുത്ത മുറിയിൽ നിന്നും അവളിറങ്ങി വന്നു. ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരുന്ന ഞാൻ അവളെ കണ്ടതും വീണ്ടും തല കുനിച്ചു.
ആ സമയത്തെ എന്റെ മനസ്സിലെ വികാരങ്ങളെ എനിക്കു തന്നെ വായിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
ഞങ്ങളെ ഒറ്റക്കാക്കാനെന്നോണം സാറും ചേച്ചിയും വാതിലും ചാരി പുറത്തിറങ്ങി പോയി. അവളടുത്തേക്ക് വന്നതും എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നതും ഞാനറിഞ്ഞില്ല. എന്റെ മടിയിലേക്ക് വലതു കൈ എടുത്തു വച്ച് അവൾ വിളിച്ചു.
“അതേയ്………..”

13 Comments

  1. ❤️❤️❤️❤️❤️

  2. ഉണ്ട് മറ്റൊരു പേരിലായിരുന്നു എന്നു മാത്രം.

  3. ജീനാ_പ്പു

    ❣️

  4. ശങ്കരഭക്തൻ

    ഈ കഥ kk യിൽ നേരത്തെ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ അവിടെ വായിച്ച ഒരു ഓർമ… എന്തായാലും നന്നായിട്ടുണ്ട്…

  5. നന്നായിരിക്കുന്നു, നല്ലെഴുത്ത് വായിച്ചു തീർന്നപ്പോൾ ഒരു ചെറു നൊമ്പരം ബാക്കിയായി…

    1. ഞാൻ network ഇല്ലാത്ത സ്ഥലത്തായിരുന്നു. അതു കൊണ്ട് പറുപടി തരാൻ പറ്റിയില്ല. താങ്ക്സ് ഡിയർ….

  6. ❤❤❤

  7. ഈ കഥ വേറെയെവിടെലും പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ. എവിടോ നിന്ന് വായിച്ചിട്ടുണ്ട്. Nice story ??

  8. ശങ്കരഭക്തൻ

    ❤️

  9. രാഹുൽ പിവി

    ❤️

Comments are closed.