പോകാൻ മറന്ന വഴികൾ [iraH] 72

കാണാത്തതെന്തോ കണ്ട പോലെ ഞാനവരെ തന്നെ നോക്കി നിന്നു.
എന്നെ കണ്ട ശാലു , അവിടേക്ക് ചെല്ലാൻ മാടി വിളിച്ചു.
അനുസരണയുള്ള കുട്ടിയേപ്പോലെ ഞനവർക്കരികിലേക്ക് ചെന്നു. അവളെന്നെ പിടിച്ച് അച്ഛനും അമ്മയക്കുമിടയിലേക്ക് ഇരുത്തി. എന്തു ചെയണമെന്നറിയാതെ ഞാൻ രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി.
ചന്ദനത്തിൽ ഗണപതിഹോമ കരി ചേർത്ത ഒരു കുറി രണ്ടു പേരുടേയും നെറ്റിയിലുണ്ടായിരുന്നു. അവരീ കുറി പോലായിരുന്നെങ്കിലെന്ന് ഒരു വേള ഞാനാശിച്ചു പോയി…
അച്ഛന്റെ ഇടതു കൈ എന്റെ ഇടതു ചുമലിലമർന്നു. അമ്മയുടെ വലതുകൈ എൻറ മുടിയിഴയിൽ ഓടി നടക്കുന്നു. അച്ഛന്റെ കണ്ണുകളിലെ നനവ് ഞാൻ വലതു ചുമലിലറിഞ്ഞു…..
ശാലു മെല്ലെ എഴുന്നേറ്റ് മോനെയുമെടുത്ത് അടുക്കളയിലേക്ക് നടന്നു. പെയ്തൊഴിയേണ്ടത് പെയ്തൊഴിഞ്ഞോട്ടെ എന്നു നിനച്ചു കാണും.
അമ്മയെന്നെ ചേർത്തു പിടിച്ച് മുഖത്തും തലയിലും തുരു തുരെ ഉമ്മ വെച്ചു. അച്ഛൻ എന്തൊക്കെയോ പറഞ്ഞു വിതുമ്പുന്നു.
എന്റെ പിന്നോർമ്മകളിൽ എപ്പഴോ നഷ്ടപ്പെട്ട സ്നേഹവും വാത്സല്യവും ഒരു നിമിഷം കൊണ്ട് ഒരു പ്രളയം പോലെ എന്നിലേക്കെത്തി…
എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവളെ തേടി അടുക്കളയിലേക്ക് നീണ്ടു….
അടുക്കള വഴിയിലെ അരമതിൽ ചാരി ഒരു മന്ദസ്മിതത്തോടെ അവൾ…. അരികിൽ അതേ പുഞ്ചിരിയോടെ കുഞ്ചുവിനെയും ഒക്കത്തു വച്ച് മലരക്കയും…
നന്ദി…. ഒരായിരം നന്ദി…… എന്റെ കണ്ണുകളവരോട് പറയാതെ പറഞ്ഞു……….. .
“iraH”

13 Comments

  1. ❤️❤️❤️❤️❤️

  2. ഉണ്ട് മറ്റൊരു പേരിലായിരുന്നു എന്നു മാത്രം.

  3. ജീനാ_പ്പു

    ❣️

  4. ശങ്കരഭക്തൻ

    ഈ കഥ kk യിൽ നേരത്തെ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ അവിടെ വായിച്ച ഒരു ഓർമ… എന്തായാലും നന്നായിട്ടുണ്ട്…

  5. നന്നായിരിക്കുന്നു, നല്ലെഴുത്ത് വായിച്ചു തീർന്നപ്പോൾ ഒരു ചെറു നൊമ്പരം ബാക്കിയായി…

    1. ഞാൻ network ഇല്ലാത്ത സ്ഥലത്തായിരുന്നു. അതു കൊണ്ട് പറുപടി തരാൻ പറ്റിയില്ല. താങ്ക്സ് ഡിയർ….

  6. ❤❤❤

  7. ഈ കഥ വേറെയെവിടെലും പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ. എവിടോ നിന്ന് വായിച്ചിട്ടുണ്ട്. Nice story ??

  8. ശങ്കരഭക്തൻ

    ❤️

  9. രാഹുൽ പിവി

    ❤️

Comments are closed.