പോകാൻ മറന്ന വഴികൾ [iraH] 72

“അല്ല മാഷെ ഇതെങ്ങോട്ടാ, കോളേജിപ്പുറത്താ ഈ വണ്ടി ഇപ്പൊഴൊന്നും പോവൂല. പിന്നെ ചുറ്റി വളഞ്ഞു വരേണ്ടി വരും. ഇപ്പുറത്തോട്ടിറങ്ങിക്കോ”..
ഞാൻ ഒന്നും പറയാതെ വാതിലൊഴിയാൻ കാത്തു നിന്നു. ഒടുക്കം പാളത്തിലേക്കിറങ്ങി പ്ലാറ്റ്ഫോം ചാടിക്കേറി കമ്പികൾക്കിടയിലൂടെ പുറത്തേക്കുള്ള വഴിയിലെത്തിയപ്പോൾ അവർ മൂന്നാളും എന്നെ കാത്തു നിൽക്കൂന്നുണ്ടായിരുന്നു.
“ഞങ്ങടെ കൂടെ പോരെ ” അവളെന്നെ നോക്കി പറഞ്ഞു.
“ഹൊ എന്തൊരു ആജ്ഞാശക്തി ആ വാക്കുകൾക്കും കണ്ണുകൾക്കും” ഞാൻ ആത്മഗതം ചെയ്തു. എന്നിട്ട് തലയാട്ടി കൊണ്ടു അവർക്ക് പിറകെ നടന്നു.
പെട്ടന്ന് അവൾ നടത്തം നിർത്തി തിരിഞ്ഞു നിന്നോണ്ട് പറഞ്ഞു..
“ഇത് നല്ല മാനേർസ് അല്ല മാഷെ, പെണ്ണു്ങ്ങടെ പിന്നാലെ അല്ല ഒപ്പമാ നടക്കേണ്ടേ …..”
താഴെ നോക്കിയാ നടന്നിരുന്നെങ്കിൽ കൂടി ഞാനിത്തിരി ജാള്യതയോടെ ഒരു സോറിയും പറഞ്ഞു അവർക്കൊപ്പം എന്നാൽ ഇത്തിരി മാറി നടന്നു തുടങ്ങി. എന്തോ മനസ്സിലോർത്ത് പുഞ്ചിരിച്ചു കൊണ്ട് അവളും….
നടത്തത്തിനിടയിൽ അവരെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ‘ആ’ എന്നൊ ‘അല്ല’ എന്നൊ തല ആട്ടികൊണ്ടു ഞാനും.
കോളേജ് ഗെയിറ്റിന് ഇത്തിരി മുമ്പ് റോഡിന് ഇടതു വശത്തായി ഒരു തള്ളുവണ്ടിക്കു മുമ്പിൽ രണ്ട് ബെഞ്ചിട്ട് മുകളിൽ നാലോല മേഞ്ഞ് ഒരു ചായക്കട. ഞാൻ ജോയിൻ ചെയ്യാൻ വന്ന അന്നേ നോക്കി വച്ചതായിരുന്നു. അന്ന് ഒരു ചായ കുടിക്കുകയും മിണ്ടു കയും (പുകവലിക്ക് എന്റെ ഭാഷ്യം) ചെയ്തിരുന്നു. ചായക്കടക്ക് മുന്നിലെത്തിയതും ഞാൻ നിന്നു. എന്നിട്ട് അവരോടായി പറഞ്ഞു.
“നിങ്ങളു നടന്നോ ഞാൻ ഒരു ചായേം കുടിച്ചു ഒന്ന് മിണ്ടീട്ടും വരാം.”
“ചായ അകത്തു ക്യാന്റീനിലും കിട്ടും ” അവളുടെ വക ഡയലോഗ്‌.
“ഇതാ സുഖം” ഇച്ചിരി നീരസത്തോടെ ഞാൻ പറഞ്ഞു .
ഒരു പുഞ്ചിരിയോടെ തലയൊന്നാട്ടി അവളവർക്കൊപ്പം നടന്നു പോയി.
ഞാൻ കടയിലേക്ക് കയറി മലർ അക്കയോട് (അന്നും ഇന്നും അക്ക എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കു്ന്ന, പരിഭവം പറയുന്ന, എന്നെ ശാസിക്കാനും, സ്നേഹിക്കാനും, വത്സല്യത്തോടെ തഴുകാനും അധികാരവും അവകാശവുമുള്ള ആരോരുമില്ലാത്ത എന്നാൽ എന്റെ ആരൊക്കെയോ ആയ ഒരാൾ).
“അക്ക ഒരു ചായ, പിന്നെ ഒരു ഗോൾഡും.”
“പെരുസല്ലെ മോനെ” ?
“ആമ”.
അക്ക തന്ന സിഗരറ്റ് കത്തിക്കുമ്പോഴേക്കും അവർ ചായയും തന്നു. ഒരു വികാരവുമില്ലാതെ ചായയും മോന്തി സിഗരറ്റ് വലിച് ദൂരെ കളഞ്ഞിട്ട് ഓഫീസിനടുത്തുള്ള സ്റ്റാഫിന് മാത്രമുള്ള ഗേറ്റിലൂടെ അകത്തേക്ക് കടക്കാൻ നിന്ന എന്നെ പിന്നിൽ നിന്നുള്ള അവളുടെ വിളി പിടിച്ചു നിർത്തി.
“അല്ല മാഷെ ഇതെങ്ങോട്ടാ, ആദ്യ ദിവസം തന്നെ പണി മേടിച്ചു വക്കാനുള്ള പോക്കാണോ”?
മനസ്സിലൊരു മന്ദസ്മിതത്തോടെ ഞാനവളുടെെ അടുത്തേയ്ക്ക് ചെന്നു.
“അതു സ്റ്റാഫിനുള്ള വഴിയാ, ഇതിലെ പോരെ.”
ഞാനവളുടെ കൂടെ നടന്നു കൊണ്ട് ചിന്തിച്ചു. ഇവളെന്നെ കാത്തു നിക്കായിരുന്നോ, അപ്പൊ സിഗരറ്റ് …. ആ സാരല്ല്യ..
“ഏതാ ഡിപാർട്ട്മെന്റ് ?
“ഏ…. മെക്ക്”. ആലോചനക്കിടക്കു തന്നെ ഞാൻ പറഞ്ഞു.
“ഞാനും മെക്കാ, തേർഡ് ഇയർ.” മറുപടിയായി ഞാനൊന്നു ചിരിച്ചു.
കാമ്പസ്സിലേക്ക് കടന്നതും രണ്ടു നില ബിൽഡിംഗിന്റെ ഒരറ്റത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു.

13 Comments

  1. ❤️❤️❤️❤️❤️

  2. ഉണ്ട് മറ്റൊരു പേരിലായിരുന്നു എന്നു മാത്രം.

  3. ജീനാ_പ്പു

    ❣️

  4. ശങ്കരഭക്തൻ

    ഈ കഥ kk യിൽ നേരത്തെ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ അവിടെ വായിച്ച ഒരു ഓർമ… എന്തായാലും നന്നായിട്ടുണ്ട്…

  5. നന്നായിരിക്കുന്നു, നല്ലെഴുത്ത് വായിച്ചു തീർന്നപ്പോൾ ഒരു ചെറു നൊമ്പരം ബാക്കിയായി…

    1. ഞാൻ network ഇല്ലാത്ത സ്ഥലത്തായിരുന്നു. അതു കൊണ്ട് പറുപടി തരാൻ പറ്റിയില്ല. താങ്ക്സ് ഡിയർ….

  6. ❤❤❤

  7. ഈ കഥ വേറെയെവിടെലും പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ. എവിടോ നിന്ന് വായിച്ചിട്ടുണ്ട്. Nice story ??

  8. ശങ്കരഭക്തൻ

    ❤️

  9. രാഹുൽ പിവി

    ❤️

Comments are closed.