പംഗ്വി മരിച്ചവളുടെ കഥ 3 19

Views : 2978

അത് അവൾ വരച്ച അഭിനവിന്റെ പെൻസിൽ ഡ്രോയിങ് ആയിരുന്നു..

അഭിയുടെ കണ്ണുകൾ കൗതുകത്താൽ വിടർന്നു…

-നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഈ ചിത്രം ഞാൻ എടുത്തോട്ടെ..-

ശോഭ സന്തോഷത്തോടെ സമ്മതം മൂളി…

അഭി താൻ കിടന്നിരുന്ന മുറിയിൽ നിന്നും അവന്റെ തോൾസഞ്ചി എടുത്തുകൊണ്ടുവന്നു.. അതിൽ നിന്നും ക്യാമറ പുറത്തെടുത്തുകൊണ്ട്.. ശോഭ തയ്യാറാക്കിയ പുസ്തകങ്ങളുടെ പുറം ചിത്രം ക്യാമറയിൽ പകർത്തി…

-എന്റെ നോവലുകൾ ഞാൻ പുസ്തകരൂപത്തിലേക്ക് മാറ്റുവാൻ തീരുമാനിച്ചു.. അതിന്റെ പുറം ചട്ടകൾക്ക് ഇതിലും മികച്ച ചിത്രങ്ങൾ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…-

അവർ പിന്നെയും ഒരുപാട് സംസാരിച്ചു… ശോഭയുടേയും റാമിന്റെയും പ്രണയവിവാഹത്തെക്കുറിച്ചും അവരുടെ നാടായ പാലക്കാടിനെക്കുറിച്ചും ശോഭ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു… തമിഴ് നാട്ടിൽ മലയാളവാണി എന്ന വാരിക വിതരണം ചെയ്യുന്നില്ലെങ്കിലും.. എല്ലാ മാസവും മുടങ്ങാതെ നാട്ടിൽ നിന്നും തപാൽ മുഖേന ശോഭ വാരിക സ്വന്തമാക്കിയിരുന്നു.

തന്റെ മകളായ രേവതിയെ കുറിച്ചും..
അവൾക്കു എഴുത്തിനോടുള്ള താല്പര്യത്തെക്കുറിച്ചും അങ്ങനെ ഒരുപാട് കാര്യങ്ങൾ നിമിഷ നേരം കൊണ്ട് ശോഭ പറഞ്ഞു തീർത്തു… ശോഭയുടെ സംഭാഷണം നീണ്ടു പോകുന്നത് മനസ്സിലാക്കിയ റാം തന്ത്ര പൂർവ്വം അവളെ അടുക്കളയിലേക്ക് കുടിയേറ്റി…

-അഭി കുളിച്ചിട്ടു വരൂ.. അപ്പോഴേക്കും പ്രാതൽ തയ്യാറാകും..-

റാം കുളിമുറി കാണിച്ചുകൊടുത്തുകൊണ്ട് പുറത്തേക്കിറങ്ങി….

വിശാലമായ കുളിക്കു ശേഷം മാരിപുരത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു അഭി..

-അഭി മാരിപുറത്തേക്കാണോ പോകുന്നത്…-

ശോഭയുടെ വാക്കുകൾ കേട്ട് അഭി തിരിഞ്ഞു നോക്കി..

-അതെ…-

-വേണ്ട അഭി… അവിടം അത്ര സുരക്ഷിതമല്ല… കഴിഞ്ഞ ആഴ്ച കൂടി അവിടെ ഒരു ദുർമരണം നടന്നതേ ഉള്ളൂ…-

ഒരു അപേക്ഷ എന്നോണം ശോഭ പറഞ്ഞു നിർത്തി…

-നിങ്ങളെന്തിനാണ് ഇങ്ങനെ പേടിക്കുന്നത്… ഈ പ്രേതത്തിലും ദൈവത്തിലൊന്നും എനിക്ക് വിശ്വാസമില്ല… എന്തായാലും ഞാൻ ഉറപ്പിച്ചു കഴിഞ്ഞു …-

ശോഭയുടെ മുഖം ഇരുണ്ട കാർമേഘം പോലെ മൂടപ്പെട്ടു…

-വരൂ.. ഭക്ഷണം തയ്യാറായിരിക്കുന്നു…-

ഒരു നീരസത്തോടുകൂടിയാണ് ശോഭ അത് പറഞ്ഞത്..

-റാമെവിടെ…?-

-അഭി ഇരുന്നോളൂ… ഇവിടെ അടുത്തെവിടെയോ പോയതാണ്…-

ശോഭ ഭക്ഷണം വിളമ്പുന്നതിനിടയിൽ റാം ഹാജരായി…

-എവിടെയായിരുന്നു?..-

Recent Stories

The Author

kadhakal.com

2 Comments

  1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഇതിന്റെ ബാക്കി എവിടെ ചേട്ടാ??????? ഇന്നാ വായിക്കുന്ന തന്നെ. വല്ലാതങ്ങ് ഇഷ്ട്ടയി

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤️❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com