പകർന്നാട്ടം – 8 31

ജോൺ വർഗ്ഗീസ്‌ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലായ ജീവൻ പതിയെ പിൻവാങ്ങി.

ജോൺ വർഗ്ഗീസ്‌ സൂരജിന്റെ തല പിടിച്ചുയർത്തി.അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

ഡാ,കണ്ണ് തുറക്ക്.ജോൺ വർഗ്ഗീസ്‌ സൂരജിന്റെ കവിളിൽ തട്ടി വിളിച്ചു. എന്നാൽ അവനിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

ജോൺ വർഗ്ഗീസിന്റെ നെഞ്ചിടിപ്പ് കൂടി,അയാൾ സൂരജിന്റെ മൂക്കിനോട് വിരൽ ചേർത്തു.

തീപ്പൊള്ളൽ ഏറ്റത് പോലെ അയാൾ കൈ പിൻവലിച്ചു.കണ്ണുകൾ ഭയം കൊണ്ട് വിറച്ചു.

സാർ,വിറയാർന്ന ശബ്ദത്തിൽ ജീവനെ വിളിച്ചെങ്കിലും ഒച്ച തൊണ്ടയിൽ കുരുങ്ങി.
തുടരും