പകർന്നാട്ടം – 8 31

സമയം കളയാതെ പറഞ്ഞു തുടങ്ങിക്കോ.ജീവന്റെ ശബ്ദം വിദൂരതയിൽ നിന്നെന്ന പോലെ സൂരജിന്റെ ചെവികളിലെത്തി.

പതറിയ ശബ്ദത്തിൽ സൂരജ് പറഞ്ഞു തുടങ്ങി.

ഞാനും ശ്രീക്കുട്ടിയും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു എന്നത് സത്യമാണ്.

സത്യത്തിൽ അവൾ എന്നെയാണ് സ്നേഹിച്ചത്,ഞാൻ അവളെയല്ല.. എന്റെ നോട്ടം അവളുടെ ശരീരത്തിലായിരുന്നു.

അവളുടെ വശ്യസൗന്ദര്യം അതെന്നെ വട്ട് പിടിപ്പിച്ചിരുന്നു.എങ്ങനെയും അവളെ സ്വന്തമാക്കണം എന്ന ഒറ്റ ലക്ഷ്യം വച്ചാണ് ഞാൻ അവളുമായി അടുത്തത്.

പക്ഷേ പലപ്പോഴും അതിനായുള്ള എന്റെ ശ്രമങ്ങളിൽ നിന്നും അവൾ വഴുതി മാറി.

കിഴക്കൻ കാവിലെ കളിയാട്ട ദിവസം ഞാൻ നാട്ടിൽ ഉണ്ടാകുമെന്നും അന്ന് എന്റെ ജന്മദിനമാണെന്നും ഞാൻ അവളെ ധരിപ്പിച്ചു.

സമ്മാനം ആയി നിന്നെ വേണമെന്നും ഞാൻ അവളോട് പറഞ്ഞു. ആദ്യമൊന്നും അവൾ സമ്മതിച്ചില്ല.

പക്ഷേ ഒടുവിൽ ഞാൻ ആഗ്രഹിച്ച പോലെ കാര്യങ്ങൾ എത്തിച്ചേർന്നു. എന്റെ നിരന്തരമായ ആവശ്യപ്പെടലുകളും ഞാൻ കാട്ടിയ കപട പിണക്കവും കൂടി ആയപ്പോൾ അവൾ സമ്മതം മൂളി.

ജീവനും ജോൺ വർഗ്ഗീസും ഷോക്ക് അടിച്ച പോലെയാണ് സൂരജിന്റെ വാക്കുകൾ കേട്ടത്.

അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം വന്നെത്തി.അടിയന്തിര ലീവെടുത്ത് ഞാൻ നാട്ടിലേക്ക് തിരിച്ചു.

ഇവിടെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആൽബി ആയിരുന്നു. കാര്യങ്ങളൊക്കെ അവനും അറിയാം.

ആൽബിക്കും അവളിൽ ഒരു കണ്ണുണ്ടായിരുന്നു.എന്ത് കിട്ടിയാലും പങ്കിട്ടെടുക്കുന്ന ഞങ്ങൾ അവളേയും പങ്ക് വയ്ക്കാൻ തീരുമാനിച്ചു.

ജീവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ച് കയറി.കണ്ണുകളിൽ ചോരച്ചുവപ്പ് പടർന്നു.

പട്ടിക്ക$@%&*മോനെ അലറിക്കൊണ്ട് ജീവൻ സൂരജിന്റെ നെഞ്ചിൽ ആഞ്ഞു തൊഴിച്ചു.

എക്കിൾ എടുക്കും പോലെ ഒരു ശബ്ദം മാത്രമാണ് സൂരജിൽ നിന്നുയർന്നത്,തൊട്ട് പിന്നാലെ കട്ടച്ചോര പുറത്തേക്ക് തെറിച്ചു.

കലി അടങ്ങാതെ ജീവൻ വീണ്ടും കൈ വീശിയെങ്കിലും ജോൺ വർഗ്ഗീസ്‌ ഇടയിലേക്ക് ചാടി വീണു.

മതി സർ,അവൻ ചത്ത് പോകും. പിന്നെ അത് മതി,ലോക്കപ്പ് മർദ്ധനം എന്നും പറഞ്ഞ് മാധ്യമങ്ങൾ നമ്മുടെ നെഞ്ചത്ത് കയറി ഡിസ്ക്കോ കളിക്കും.