പകർന്നാട്ടം – 8 31

ഐസ് കട്ടകളിൽ നിന്നുള്ള തണുപ്പ് തന്റെ അസ്ഥി തുളച്ച് കയറുന്നത് സൂരജ് അറിഞ്ഞു.

ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപ് കൈ കാലുകൾ വിലങ്ങുകളാൽ ബന്ധിക്കപ്പെട്ടു.

നിന്നോട് ഞാൻ ആദ്യം നല്ല ഭാഷയിൽ ചോദിച്ചതാണ്…അപ്പോൾ നിനക്ക് അഹങ്കാരം.

ഒരുനിമിഷം നീ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു എന്നത് സത്യം.പക്ഷേ വിധി അത് നിന്നെയും കൊണ്ടേ പോവൂ.

ലാത്തി കറക്കിക്കൊണ്ട് ജീവൻ സൂരജിന്റെ അടുത്തേക്ക് എത്തി. സത്യം പറയാൻ ഒരവസരം കൂടി തരാം..പറയുന്നോ ഇല്ലയോ.

സൂരജ് പല്ല് കടിച്ച് പൊട്ടിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

അടുത്ത നിമിഷം ജീവന്റെ കൈയ്യിലെ ലാത്തി ഉയർന്ന് പൊങ്ങി.നടുവിന് അടി വീണതും സൂരജ് പുളഞ്ഞു.

അമ്മേ….അവന്റെ വായിൽ നിന്നും ഒരാർത്ത നാദമുയർന്നു.

ഓരോ ചോദ്യങ്ങൾക്കും ഓരോ അടി വീതം നൽകിക്കൊണ്ട് ജീവൻ സൂരജിനെ ചുറ്റി നടന്നു.

അവന്റെ പുറത്തും ഉള്ളം കാലിലും ചുവന്ന പാടുകൾ തെളിഞ്ഞു തുടങ്ങി.

ഒന്ന് ഉറക്കെ കരയാൻ പോലും ശേഷിയില്ലാതെ സൂരജ് അവശനായിത്തുടങ്ങിയിരുന്നു.

ഞാൻ പറയാം സർ,ന്നെ കൊല്ലല്ലേ.
സത്യം പറയാതെ രക്ഷയില്ലെന്ന് കണ്ടതും സൂരജ് വാ തുറന്നു.

അതോടെ ജീവൻ അടി നിർത്തി. അല്ലേലും കിട്ടേണ്ടത് കിട്ടിയാലേ ചിലർക്ക് ബോധം വീഴു.അല്ലേ ജോണേ?

ജോൺ വർഗ്ഗീസ്‌ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

വിലങ്ങുകൾ മാറ്റി സൂരജിനെ ഒരു കസേരയിൽ ഇരുത്തിയ ശേഷം ഒരു ബക്കറ്റ് നിറയെ ഇളം ചൂട് വെള്ളം തയ്യാറാക്കി ജോൺ വർഗ്ഗീസ്‌ അവന്റെ തല വഴി ഒഴിച്ചു.

കഴുത്തൊടിഞ്ഞ കോഴിയെപ്പോലെ സൂരജ് കസേരയിൽ തളർന്നിരുന്നു. അടിയേറ്റ് തിണർത്തിടത്ത് വേദന കുത്തിക്കയറി.