പകർന്നാട്ടം – 10 35

Ok.സർ,ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല്യ.പല്ല് കടിച്ചു കൊണ്ട് ജീവൻ മറുപടി പറഞ്ഞു.

മറുവശത്ത് കാൾ കട്ട്‌ ആയതും അയാൾ ഫോൺ മേശയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് തന്റെ ദേഷ്യം തീർത്തു.

പിന്നിൽ ബൂട്ട് അമരുന്ന സൗണ്ട് കേട്ടതും ജീവൻ വെട്ടിത്തിരിഞ്ഞു.

ആ ജോൺ എന്തായി.കാര്യങ്ങൾ.

സർ,ഫുഡ്‌ വാങ്ങി കൊടുത്തു. ആൽബിയുടെ പ്രധാന വീക്ക് നെസ്സ് പെണ്ണ് തന്നെ.പിന്നെ “ഗോൾഡ് ബെൽറ്റ്‌” ലൈറ്റ്സ്‌ മാത്രമേ വലിക്കൂ.

ഒളിവിൽ പോകുന്നതിന് മുൻപ് നേരിൽ കണ്ടിരുന്നു.എങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞില്ല എന്നാണ് അവൻ പറയുന്നത്.

ആൽബിയുടെ ബന്ധുക്കൾ കോട്ടയം കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ ആണ്.

അപ്പോൾ അവന്റെ വീട്ടിൽ പോവാതെ കാര്യം നടക്കില്ല.ജീവൻ കൈകൾ കൂട്ടി തിരുമി.

സമയം 1:30 നോട്‌ അടുത്തതും ജീവനും ജോൺ വർഗ്ഗീസും ഓഫീസിൽ നിന്നിറങ്ങി.

എങ്ങോട്ടാണ് സർ,വണ്ടി എടുക്കുമ്പോൾ ജോൺ വർഗ്ഗീസ്‌ ചോദ്യഭാവത്തിൽ ജീവനെ നോക്കി.

നരിമറ്റം.അവന്റെ അപ്പൻ പറയും മകൻ എവിടെ ഉണ്ടെന്ന്.
************
മല്ലിയോടാൻ കാവിലെ സ്ഥിര താമസക്കാരായ കടവാവലുകൾ ബംഗ്ലാവിന് പുറത്തും അധിനിവേശത്തിന്റെ ലക്ഷങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു.

വോൺ പതിയെ സിറ്റ്ഔട്ടിലേക്ക് കയറി.ഒന്ന് കൂടി ചുറ്റും നോക്കിയ ശേഷം വാതിലിൽ രണ്ട് തവണ മുട്ടി.

പക്ഷേ അകത്ത് നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല.അല്പം സംശയിച്ചു നിന്ന ശേഷം വോൺ വാതിൽ പതിയെ തള്ളി നോക്കി.

കര കര ശബ്ദത്തോടെ ആ കൂറ്റൻ വാതിൽ അകത്തേക്ക് തുറക്കപ്പെട്ടു.പുറമേ കാണുന്ന ഭീകരത അകത്തില്ല.

ആൽബി,ഡാ ആൽബി,അകത്ത് കയറിയ വോൺ ശബ്ദം താഴ്ത്തി വിളിച്ചു.എന്നിട്ടും മറുപടി ഉണ്ടായില്ല.

നായിന്റെ മോൻ എവിടെ പോയി ചത്തു.തല ചൊറിഞ്ഞു കൊണ്ട് വോൺ ചുറ്റും നോക്കി.

തിരിച്ചു പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആണ് അകത്തെ മുറിയിൽ നിന്നും ഒരു ചിണുക്കം കേട്ടത്.

സ്റ്റെയറിനോട് ചേർന്നുള്ള മുറിയുടെ ഉള്ളിൽ നിന്നാണ് ശബ്ദമെന്ന് അവന് മനസ്സിലായി. വോൺ പതിയെ അങ്ങോട്ടേക്ക് ചെന്നു.

അകത്ത് ഏതോ പെണ്ണിന്റെ കിണുക്കം കേൾക്കാം.