പകർന്നാട്ടം – 10 35

ജോൺ വർഗ്ഗീസ്‌ ശ്രദ്ധയോടെ എല്ലാം കേട്ട് നിന്നു.

ഇവിടെ ഇന്ന് എത്ര പേരാണ് ഡ്യൂട്ടിയിൽ ഉള്ളത്.

സർ,നാല്.രണ്ട് പാറാവ്.രണ്ട് ഓഫീസ് ഡ്യൂട്ടിക്കാർ.

മ്മ്,ok.അവരാരും തന്നെ “കൂളിംഗ് റൂമി”ലേക്ക് പോകാൻ പാടില്ല. അഥവാ ആ പരിസരത്ത് എത്തിയാൽ അകത്ത് കയറാൻ പാടില്ല.അതിന് വേണ്ടത് ചെയ്യുക.

Sure sir,റൂം പുറത്ത് നിന്നും ലോക്ക് ചെയ്യാം.അവനുള്ള ഫുഡ്‌ മേടിച്ച് അകത്ത് വയ്ക്കാം.

Ok.അത് വേണ്ടത് പോലെ താൻ ചെയ്‌താൽ മതി.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് എല്ലാം ഇപ്പോൾ തന്നെ സെറ്റ് ചെയ്തോ.

ചെയ്യാം സർ,ജോൺ വർഗ്ഗീസ്‌ ജീവനെ സല്യൂട്ട് ചെയ്ത് തിരിഞ്ഞു നടന്നു.

ആ ജോൺ ഒരു കാര്യം കൂടി..
പറയൂ സർ,ജോൺ തിരിഞ്ഞു നിന്നു.

ആൽബിയുടെ കാര്യങ്ങൾ i mean personal details അവനോട് ചോദിച്ചാൽ അറിയാൻ സാധിക്കും.

അവന്റെ അടുത്ത സുഹൃത്ത് ആണെന്നല്ലേ പറഞ്ഞത്.അപ്പോൾ അവനറിയാത്ത വിഷയങ്ങൾ ഉണ്ടാവില്ല.

അവന്റെ വീട്ടിൽ അറിഞ്ഞാൽ ഒരുപക്ഷെ അതവന് രക്ഷപെടാൻ അവസരം ഉണ്ടാക്കും.

ചോദിക്കാം സർ,ജീവന്റെ കൂർമ്മ ബുദ്ധിയെ മനസ്സാ അഭിനന്ദിച്ചു കൊണ്ട് ജോൺ വർഗ്ഗീസ്‌ പുറത്തേക്ക് പോയി.

സൈബർ സെൽ അയച്ച റിപ്പോർട്ട് എടുത്ത് ജീവൻ ചില നമ്പറുകൾ റൗണ്ട് ചെയ്തു.

മനസ്സ് വീണ്ടും കൈവിട്ട് പോകുന്നത് പോലെ അയാൾക്ക് തോന്നി.വീണ്ടും കസേരയിലേക്ക് ചാരി കണ്ണടച്ചു.

എത്ര നേരം അങ്ങനെ കിടന്നെന്ന് അറിയില്ല,ഫോണിൽ ലളിതാസഹസ്ര നാമം ഉയർന്നപ്പോഴാണ് ജീവൻ കണ്ണ് തുറന്നത്.

ഡിസ്പ്ലേയിൽ SP കാളിങ് എന്ന് കണ്ടതും ചാടിയെടുത്തു.

ഹലോ ജീവൻ,എന്തായടോ കേസ് അന്വേഷണം.പറയത്തക്ക പുരോഗതി വല്ലതും ഉണ്ടോ.

സർ ചില സുപ്രധാന തെളിവുകൾ കിട്ടിയിട്ടുണ്ട്.എല്ലാം ഒന്ന് കൂടി ക്ലിയർ ചെയ്തതിനു ശേഷം ഞാൻ റിപ്പോർട്ട് നൽകാം.

Ok.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.തന്റെ പഴയ സ്വഭാവം ഇവിടെ കാണിക്കരുത്.