പാപമോക്ഷം [ജ്വാല] 1320

അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഭയം മനസ്സിലൂടെ കടന്നു പോയി.

നടക്കാൻ കൂടി കഴിയുന്നില്ല, ആ തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിലും എന്റെ ശരീരം വിയർത്തു, തളരുന്നു കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ…

അല്ല മദ്യമാണ് വേണ്ടത് ,

ആരോട് ചോദിക്കാൻ, ഭക്തിയുടെ ലഹരിയിൽ ആത്മസമർപ്പണം നടത്തി വരുന്ന സന്യാസിമാരാണ് കൂടുതൽ.

തണുത്ത കാറ്റ് വീശുന്നു, കാശിയിൽ നിന്ന് വാങ്ങിയ ചുരുട്ട് ബാഗിൽഉണ്ടായിരുന്നു ഒരെണ്ണം എടുത്ത് കത്തിച്ചു.

പുക ഉള്ളിലേക്ക് എടുത്തു പിന്നെ മെല്ലെ പുറത്തേയ്ക്ക് ഊതി.

കൈലിയുടുത്ത് ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നുണ്ട് ഒറ്റ നോട്ടത്തിൽ മലയാളി ആണെന്ന് മനസ്സിലാകാം.

സുഹൃത്തെ മലയാളി ആണോ?
അതേ,
ചോദിക്കുന്നത് കൊണ്ട് തെറ്റി ധരിക്കല്ലേ?
എന്താ ചേട്ടാ വേണ്ടത്?
മദ്യം ഇവിടെ കിട്ടുമോ?
ഒരു നിമിഷം അയാൾ നിശ്ശബ്ദനായി പിന്നെ എന്റെ അരികിലേക്ക് വന്നു എന്നിട്ട് പറഞ്ഞു,
ഋഷികേശ് റോഡിൽ ഒരെണ്ണം ഉണ്ട്, അയാൾ പോകേണ്ട വഴി പറഞ്ഞു തന്നു.

വലിച്ചു തീർന്ന ചുരുട്ട് റോഡിലേക്ക് ഇട്ട് ചവിട്ടി കെടുത്തി മുന്നിൽ കണ്ട റിക്ഷയിൽ കയറി സ്ഥലം പറഞ്ഞു.

സിരകളിൽ ലഹരി നിറച്ച് കൂടാതെ ഒരു കുപ്പി പൊതിഞ്ഞു എടുക്കുകയും ചെയ്തു.

റൂമിന്റെ ഉള്ളിലേക്ക് കയറി, എവിടെ നിന്നോ ശംഖിന്റെ ധ്വനി കാതിൽ പതിച്ചു.

എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു എന്ത് മറക്കാൻ ആയി ഞാൻ മദ്യപിച്ചോ അത് തന്നെ ഒരു സിനിമ പോലെ എന്റെ മുന്നിൽ തെളിഞ്ഞു വന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചു ജൂൺമാസം ആറാം തീയതി ഞാൻ ബോംബെ നഗരത്തിലെ പ്രശസ്തമായ ഛത്രപതി ശിവജി ടെർമിനൽ എന്ന് ഇന്നറിയപ്പെടുന്ന വിക്ടോറിയ ടെർമിനലിൽ മറുനാടൻ മലയാളികളുടെ ഗൃഹാതുരുത്വം ഉൾക്കൊള്ളുന്ന ട്രെയിനായ ജയന്തി ജനത എക്സ്പ്രസിൽ അതിരാവിലെ വന്നിറങ്ങി .

വിവേകാനന്ദ സർവ്വ വിദ്യാപീഠത്തിന്റെ പേരിലുള്ള ഓർഫനേജിന്റെ പിൻബലം മാത്രമാണ് മേൽവിലാസം ആയി ഉള്ളത് പിന്നെ കയ്യിൽ ഇലക്ട്രിക്ക് ഡിപ്ലോമയും,

അനാഥാലയം ഡയരക്ടർ ആയ സ്വാമി തന്ന ശുപാർശ കത്തും പിന്നെ കുറച്ച് രൂപയും മാത്രമാണ് കൈവശം ഉള്ളത്.

കൈയ്യിൽ കരുതിയ അഡ്രസ്സ് ഒരു ടാക്സിക്കാരനെ കാണിച്ചു, അയാൾ എന്നെ ഒരു കമ്പനിയുടെ മുന്നിൽ എത്തിച്ചു,

സ്വാമിയുടെ കത്തുമായി ഞാൻ എം. ഡി യെ കണ്ടു, ഒരു മുരടൻ ആയ മനുഷ്യൻ പക്ഷെ സ്വാമിയുടെ കത്തിന്റെ വില ഭയങ്കരമായിരുന്നു.
അയാൾ എന്റെ സർട്ടിഫിക്കറ്റ് ഒക്കെ നോക്കി ഫോണിൽ ആരെയോ വിളിച്ചു കുറച്ച് നിമിഷങ്ങൾക്കകം ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു.

46 Comments

  1. കൈലാസനാഥൻ

    വാക്കുകൾക്കതീതം, അറിഞ്ഞും അറിയാതെയുമുള്ള ചതിയുടെയും കബളിപ്പിക്കലിന്റെയും ആവിഷ്ക്കാരം. അഭി, രേണു , മിന്നു , വിവേക്, സക്കീർ ഭായി ഇവരുടെ ജീവിതം നല്ല വൃത്തിയായി വരച്ചു കാട്ടി . സമൂഹത്തിൽ ഇത്തരം കഥാപാത്രങ്ങൾ ധാരാളം.

  2. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം, ഇത്രയും വലിയ കമന്റ് കണ്ട് മനം നിറഞ്ഞു, വളരെ വളരെ നന്ദി…

  3. നല്ല സ്റ്റോറി ജ്വാല ?????

    1. വളരെ സന്തോഷവും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…

  4. ഖുറേഷി അബ്രഹാം

    ന്റെ മുത്തേ എന്തൊരു കഥയാടോ ഇത്, പൊളിന്ന് പറഞ്ഞ പോരാ പോപ്പോളി. മനോഹരമായ യെഴുതും ശൈലിയും അതിനൊത്ത തീമും. പണം കാണുമ്പോൾ മഞ്ഞളിച്ചു നമ്മൾ ചെയ്ത കൂട്ടുന്ന ഓരോ തെറ്റുകളും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നത് ശ്രെദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വഭാവത്തിൽ പെട്ടതാണ്. അഭിയുടെയും രേണുകയുടെയും ജീവിതം ഇല്ലാതാക്കിയത് അഭിതന്നെയാണ് പണത്തിന് വേണ്ടി എന്തും ചെയ്യുന്നവർക്കു അതവസാനം ഒരു വിനയാകും. ഒരു പെണ്ണിന്റെ ശാപത്തേക്കാൾ വലിയ ശാപം ഇല്ല. അതാണ് അബിയെ ഇങ്ങനെ ആകുവാൻ കാരണമായതും.

    എന്തായാലും കഥ ഇഷ്ട്ടപെട്ടു.

    | QA |

    1. ഖുറേഷി അബ്രഹാം,
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷവും ഒപ്പം ഹൃദയംഗമായ നന്ദിയും…

  5. മനോഹരമായ രചന.. കഥാപാത്രങ്ങൾ മുന്നിൽ പകർന്നാട്ടം നടത്തിയ പോലെ തോന്നി.. വിവരണങ്ങൾ എല്ലാം നന്നായി.. അക്ഷരങ്ങൾ ഒഴുക്കുള്ളവ ആയിരുന്നു.. തൂലിക ചലിക്കട്ടെ..ആശംസകൾ ജ്വാല??

    1. ആശംസകൾക്ക് നന്ദി മനൂസ്, കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…

  6. woww jwala .. oru kammatipadam movie kanda feel ..SO FAR , ONE OF THE BEST STORY IN THIS SIGHT…

    1. Site –

      1. താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി…

  7. വായിക്കാൻ വൈകി… കിടിലം ഫീൽ ❤️❤️… വീണ്ടും എഴുതി തുടങ്ങിയപ്പോൾ ആദ്യത്തെ കഥയിൽ നിന്നും എഴുത്തിൽ മാറ്റം വന്നു…. ❤️❤️❤️

    1. വളരെ സന്തോഷം ജീവൻ…

  8. Nannayittundu tto keep going

    1. വളരെ നന്ദി ചിത്ര…

  9. കുട്ടപ്പൻ

    ജ്വാല…

    നല്ല ഒഴുക്കുള്ള എഴുത്ത്. വായിച്ചുതീർന്നപ്പോൾ ഒരു വിങ്ങൽ മാത്രം ?.

    ഇഷ്ടായി bro ❤️

    1. വളരെ നന്ദി കുട്ടപ്പൻ ബ്രോ…

  10. Jwaala ..
    Nannayitund … ??????

    1. Enik pineaa aadhine pole velye commnt onnum eyuthaan ariyaanitt aan ??
      sherikkm nalle ishthaayikn tto.. ??❤

      1. ഷാന
        എല്ലാവർക്കും ആദിയെ പോലെ വലിയ കമന്റ് എഴുതാൻ കഴിയില്ലല്ലോ, മനസ്സു നിറഞ്ഞു പറയുന്ന ഈ വാക്ക് തന്നെ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി തന്നെ.
        വളരെയധികം നന്ദിയും, സ്നേഹവും…

        1. @jwala @shana
          ആഹ്… ഇനി രണ്ടും കൂടെ എന്റെ നെഞ്ചത്തോട്ട് കേറിക്കോ??? ഇതിപ്പോ കമന്റ് ഇട്ടതായോ കുറ്റം?? ഞാനും കുറച്ചുകാലം ഇതുപോലെ ചുറ്റിയടിച്ചിട്ടുണ്ട്, വായിച്ചപ്പോ അതൊക്കെ ഓർമ വന്നു പോയി..അതിന്റെ ഒരു ചൂടിൽ എഴുതിയതാ..?? ഈ സാധനം ഇവിടെ വന്നു കുത്തിത്തിരുപ്പ് ഉണ്ടാക്കുമെന്ന് ഞാനറിഞ്ഞോ???

          1. ആഹാ, ഷാനയ്ക്ക് ആദിയുടെ കമന്റ് കണ്ടപ്പോൾ അതേ പോലെ എഴുതാൻ മോഹം തോന്നിയതല്ലേ?

  11. Mattulla kadhakalil thankalude abhiprayangal kaanarundaayirunnu..ee kadhayil thankalude peru kandappo thanne kadha ethratholam varanam ennu manasilurappichirunnu..pratheekshakkothuyarnnillenkil naalu parayan vendiyaa vayiche..bt ningal thakarthu..professional ezhuthu reethi..pathinja thalathil thudangi kodunkaattaayi..all the best bro..lub u

    1. അനസ് ബ്രോ,
      എല്ലാവരുടെയും കഥകൾ വായിക്കുക, പ്രോത്സാഹിപ്പിക്കുക ഇതൊക്കെ അല്ലേ നമുക്ക് ചെയ്യാൻ കഴിയു.
      സ്നേഹ സമ്പന്നമായ നല്ല വാക്കുകളിൽ വളരെ സന്തോഷവും, നന്ദിയും…

  12. സുജീഷ് ശിവരാമൻ

    വായിച്ചു മനസ്സിൽ ഒരു വിങ്ങൽ മാത്രം… ചതിക്കുഴികൾ ഒരുപാട് ഉണ്ട് ഈ ലോകത്ത്.. നല്ല മെസ്സേജ്… തുടർന്നും എഴുതുക.. കാത്തിരിക്കുന്നു അടുത്ത കഥക്കായി… ♥️♥️♥️???

    1. വായനയ്ക്കും ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം സുജീഷ് ഭായ്. ഒപ്പം ഹൃദയംഗമായ നന്ദിയും…

    2. It’s a blast, nuclear bomb
      Amazing writing ?

      1. വളരെ സന്തോഷം ബ്രോ, ഇത്രയും മനോഹരമായ വരികൾക്ക് വളരെ നന്ദി ???

  13. ജ്വാലാ,

    എന്താണ് ഞാൻ പറയേണ്ടുന്നത്? അതിഗംഭീരമായി.. ഒരു താളത്തിൽ പറഞ്ഞു തുടങ്ങി പതിയെ പതിയെ സസ്‌പെൻസും ഇമോഷൻസും എല്ലാം കലർന്ന്… ഒരു മഴ പെയ്ത പോലെ.. ബോംബെയും, ഹരിദ്വാറും എല്ലാം കണ്മുന്നിൽ തെളിയുന്ന പോലെ.. പേജുകളുടെയും വാക്കുകളുടെയും എണ്ണം ഈ വട്ടമെന്നെ മടുപ്പിച്ചില്ല, കുറഞ്ഞ വാക്കുകളിലോ, കൂടുതൽ വാക്കുകളിലോ വിവരിക്കാൻ കഴിയാത്ത കഥ.. ഇതൊരിക്കലും റീസൈക്കിൾ ബിന്നിൽ കിടക്കേണ്ടുന്നതല്ല..
    പ്രണയവും, ചതിയും കുറ്റബോധവും.. അതിലുപരി പാപം ചേക്കേറുന്ന മരത്തിന്റെ കഥയും…വളരെ വളരെ ഇഷ്ടപ്പെട്ടു..

    -ആദി

    1. ആദി,
      ഇത്രയും വലിയ കമന്റിലെ നല്ല വാക്കുകൾ കെട്ട് മനം നിറഞ്ഞു വളരെ സന്തോഷം ഒപ്പം ഹൃദയംഗമായ നന്ദിയും…

  14. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️?

    1. സ്നേഹം, സന്തോഷം
      കറുപ്പിനെ പ്രണയിച്ചവൻ…

  15. ജ്വാല നല്ല സ്റ്റോറി… ഒരൊഴുക്കോടെ വായിച്ചു ഒട്ടും ലാഗിംഗ് ഇല്ലാത്ത എഴുത്ത്… കഥ മൊത്തം മനോഹരമായ ഒരു ചിത്രം പോലെ വരച്ചുചേർത്തിരിക്കുന്നു… പാപത്തിന്റെ ശമ്പളം മരണം തന്നെയാണ്..നന്നായിട്ടുണ്ട് ആശംസകൾ കൂട്ടെ ❤️

    1. വളരെ നന്ദി ഷാന, തീർച്ചയായും പാപത്തിന്റെ ശമ്പളം മരണം തന്നെ…

  16. ജ്വാല കഥ നന്നായിരിക്കുന്നു..

    പക്ഷെ അഭി അവളെ ചതിക്കണം എന്ന് കരുതിയിരുന്നോ..

    1. അഭി അവൻ പോലുമറിയാതെ ആ ചതിക്കുഴിയിൽ വീണുപോയതാണ്…

  17. ജ്വാല നന്നായിട്ടുണ്ട് ?? പറയാൻ വാക്കുകൾ ഒന്ന് കിട്ടുന്നില്ല അത്രക്കും ഫീൽ ആയി

    1. വളരെ നന്ദി ജോനാസ്,

  18. ജ്വാല വായിച്ചു വരാം ???

    1. വായിക്കുക, ചില ഭാഗങ്ങൾ വൾഗർ ആയി തോന്നുന്നോ എന്ന് കൂടി പറയുക…

      1. ഒരു വർഗറും ഇല്ല..

        കഥ ആവശ്യ പെടുന്ന സന്ദർഭം…

        അത്ര മാത്രം..

        ജ്വാല എഴുതു തുടരുക ???

  19. ജീനാ_പ്പു

    ലൈക് ചെയ്തു ഇനി വായിച്ചു അഭിപ്രായം പറയാം ❣️

    1. ഇത് വായിക്കണം, ഞാൻ എഴുതിയിട്ട് പൂർതീകരിക്കാതെ വിട്ടതാണ്, ജീനാ പറഞ്ഞത് കൊണ്ട് എഴുതിയതാണ്…

      1. ജീനാ_പ്പു

        കഥ വളരെയധികം ഇഷ്ടപ്പെട്ടു ജ്വാല ജീ ,,, സ്ഥലങ്ങളുടെ വിവരണങ്ങളും വളരെ മനോഹരമായി ,,, രേണുക ചെയ്തതു വളരെ വളരെ നന്നായി , ,,, അഭിയെ പോലുള്ളവർ ജീവിക്കാനോ , സ്നേഹിക്കപ്പെടാനോ യോഗ്യതയില്ലാത്ത വരവാണ് ….???

        1. വളരെ നന്ദി ജീനാ, എഴുത്തിന്റെ ചില ഭാഗങ്ങളിൽ എന്തെങ്കിലും വൾഗാരിറ്റി ഫീൽ ചെയ്തോ? കഥയുടെ മുന്നോട്ട് പോക്കിന് ആവശ്യമായത് ആയത് കൊണ്ടാണ് അങ്ങനെ ezhuthiyath

          1. ജീനാ_പ്പു

            ഹേയ് ? ഒരിക്കലുമില്ല ജ്വാല ജീ ഈ കഥ വളരെ പെർഫെക്ട് ആയിരുന്നു ,, ഇതുവരെ എഴുതിയതിൽ ഏറ്റവും മികച്ചതെന്ന് തന്നെ വിലയിരുത്താം , തുടർന്നും എഴുതുക ?? ആശംസകൾ ??

Comments are closed.