ഒരു വേശ്യയുടെ കഥ – 6 3313

പിന്നീടാണ് അതിലൊരു ചെറിയ വീടുണ്ടാക്കിയത് പിന്നീടെപ്പോഴോ…….
അമ്മയുടെ അസുഖകാലത്താണെന്നു തോന്നുന്നു ഒരു പതിനെട്ടുവർഷങ്ങൾക്കു മുന്നേ മുത്തശ്ശൻ അതിൻറെ ആധാരം പണയപ്പെടുത്തി കൊണ്ട് ബാങ്കിൽനിന്നും മുപ്പതിനായിരം രൂപ വായ്പയെടുത്തു ….
അതുകൊണ്ട് അമ്മയുടെ ചികിത്സയോടൊപ്പം വീടിൻറെ ചില അറ്റകുറ്റപ്പണികളും നടത്തിയിരുന്നു എന്നാണ് തോന്നുന്നത്…..

പക്ഷേ അതൊന്നും എനിക്ക് ഓർമ്മയില്ല ഇടയ്ക്കിടയ്ക്ക് ബാങ്ക് ബാങ്കിൽനിന്ന് ചില നോട്ടീസ് വരുന്നതും മുത്തശ്ശൻ ബാങ്കിലേക്ക് പോകുന്നതും കാണാം ….
അപ്പോഴൊന്നും ഞാൻ ചോദിച്ചിട്ടുമില്ല എന്നോട് പറഞ്ഞിട്ടുമില്ല …..
നാലഞ്ചു വർഷമായി ബാങ്കിൽനിന്ന് നോട്ടീസൊന്നും വരാറില്ല…..!

മുത്തശ്ശൻ മരിക്കുന്നതിനു മുൻപ് ഒരിക്കൽ പറയുന്നത് കേട്ടു ബാങ്കിലെ നമ്മുടെ വായ്പയൊക്കെ എഴുതിത്തള്ളികാണുമെന്ന് അപ്പോഴും ചോദിച്ചില്ല….!

“മുത്തച്ഛൻ മരിച്ചിട്ടിപ്പോൾ കുറെ വർഷമായോ…..”

അയാൾ ഇടയിൽ കയറി ചോദിച്ചു

“അനിയേട്ടൻ പോകുന്നതിന് പത്തു മാസം മുന്നേയാണ് മുത്തശ്ശൻ മരിച്ചത് …
അസുഖമൊന്നും ഉണ്ടായിരുന്നില്ല ….
നല്ല ആരോഗ്യവും ഉണ്ടായിരുന്നു അപ്പോഴും പണിക്കുപോകും പക്ഷേ ഒരു ദിവസം രാത്രി കിടന്നുറങ്ങിയ മുത്തശ്ശൻ രാവിലെ എഴുന്നേറ്റില്ല അറ്റാക്ക് ആണെന്ന് തോന്നുന്നു……
ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അവസാനം സുഖമരണം…….!

എന്റെ വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് മുത്തശ്ശി മരിക്കുന്നത് പക്ഷേ അതിനു മുന്നേ മുത്തശ്ശി എന്തൊക്കെയോ ആരോഗ്യകാരണങ്ങൾകൊണ്ട്‌ കിടപ്പിലായി പോയിരുന്നു …..
എങ്കിലും എൻറെ മുത്തശ്ശിക്ക് അനിയേട്ടനെ വലിയ ഇഷ്ടമായിരുന്നു എന്നോട് എപ്പോഴും പറയും നല്ല ചങ്കുറപ്പുള്ള ഒരാണിനെയാണ് എൻറെ മോൾക്ക് കിട്ടിയതെന്ന്…..”

“എന്നിട്ട് ബാക്കി പറയൂ……”

അയാൾ അവളെ പ്രോത്സാഹിപ്പിച്ചു

4 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  2. ഒറ്റപ്പാലം കാരൻ

    12.21am reading

Comments are closed.