ഒരു വേശ്യയുടെ കഥ – 40(Last Part) 4090

Oru Veshyayude Kadha Part 40(Last part) by Chathoth Pradeep Vengara Kannur

Previous Parts

“പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ…..
ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും ……
മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..”

ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ ആകാശമുല്ല മരത്തിൻറെ ചില്ലകൾ പതിയെ ഉലഞ്ഞപ്പോൾ പൂക്കലകളിൽ വിടർന്നുനിന്നിരുന്ന ഒരു ആകാശമുല്ലപ്പൂവ് ആരോ സമ്മാനിക്കുന്നതുപോലെ അവളുടെ തലയിലേക്ക് ഞെട്ടറ്റു വീണു ……
പിന്നെ അവിടെനിന്നും അവളുടെ ചുമലിലൂടെ അയാളുടെ നെഞ്ചിലേക്കും……
അവിടെ നിന്നും പിന്നെയും താഴേക്കു തെന്നിനീങ്ങിയ ശേഷം അയാളുടെ ഒക്കത്തുള്ള മോളുടെ മടിയിൽ വിശ്രമിക്കുകയും ചെയ്തു……!

“ആകാശമുല്ല പൂവ്…..!
മായമ്മയുടെ പ്രണയം പോലെ വാടികൊഴിഞ്ഞുവീണുകഴിഞ്ഞാലും സുഗന്ധം പരത്തുന്ന പൂവ്……!
മായമ്മയുടെ തലയിൽ വീണശേഷം എന്റെ നെഞ്ചിലൂടെ മോളുടെ മടിയിലെത്തിയിരിക്കുന്ന ….
ഈ പൂവ് അനിയേട്ടന്റെ സമ്മതവും സമ്മാനവുമാണ് .
അതുകൊണ്ട് ……
പ്രണയത്തിന് വാടാതെ സുഗന്ധമുള്ള ഈ പൂവും ഇന്നത്തെ നമ്മുടെ ദിവസത്തിനു സാക്ഷിയാകട്ടെ…….”

മോളുടെ മടിയിൽ വീണുകിടക്കുന്ന ആകാശമുല്ല പൂവെടുത്തു മണത്തുനോക്കിയശേഷം ഇണചേർന്നു കിടക്കുന്ന കരിനാഗങ്ങളെപ്പോലെ മെടഞ്ഞിട്ടിരിക്കുന്ന അവളുടെ നീണ്ടമുടിയുടെ ഇടയിൽ തിരുകിയശേഷം അവളെയും ചേർത്തുപിടിച്ചുകൊണ്ടു കാറിനടുത്തേക്കു നടക്കുമ്പോഴാണ് അവളുടെ ചെവിയിൽ അയാൾ മന്ത്രിച്ചത്.

അനന്തരം മായമ്മ ……
●●●●●●●●●●●●●●

“എനിക്കു പേടിയാവുന്നു അവിടെ കുറെ ആൾക്കാരൊക്കെ കാണുമോ ……”

വണ്ടിയോടിക്കുന്ന അയാളുടെ മടിയിലേക്കും തൻറെ മടിയിലേക്കും മാറിമാറി ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന മോളെ പിടിച്ചു മടിയിൽ അടക്കി നിർത്തുന്നതിടയിലാണ് അവൾ ചോദിച്ചത് .

65 Comments

  1. ഓപ്പോൾ

    ഹലോ ബ്രോ അതി മനോഹരമായ കഥ ഇന്നലെ രാത്രി 9മണിക്ക് ആണ് വായിച്ചു തുടങ്ങിയത് രാത്രി 2 മണിവരെ വായിച്ചു ബാക്കി ഇന്ന് വൈകിട്ട് 5 മണിമുതലും ദേ ഇപ്പോൾ വായിച്ചു തീർത്തു ഹൃദയത്തിൽ ഒരു നൊമ്പരമായി മാറി പലപ്പോഴും മായമ്മ എന്ന കഥാപാത്രം എങ്കിലും ശുഭ പര്യവസാനി ആയി തീർന്നല്ലോ തുടർന്നും എഴുതുക
    ശീലാബതി തുടരുമോ അതോ നിർത്തിയോ

  2. Vere level aanu bro onnum parayanilla aduthoru masterpiece nayi waiting….?

  3. ?സിംഹരാജൻ?

    Bro❤??❤
    Inganeyulla kathakall vaykkumpozhanu kettikkondu varunna pennine etratholam nammall Vilakodukkanamennu sherikkum manussilakkunnath athinu THANKS BRO,
    nammude HARSHAN paranjappozhanu eee story vaykkan tudangiyath yesterday tottu kuthiyirunnu vaychu teerthath ippozhanu….manassu sherikkum niranju❤??❤

  4. ആദ്യം ഈ കഥ വായിക്കാതെ വിട്ടുപോയതിന് ക്ഷമ ചോദിക്കുന്നു.

    പിന്നെ മനസറിഞ്ഞു ഹൃദയത്തിൽ നിന്നും ആയിരം ഹർഷാരവം ?????????????…. അതിൽ കൂടുതൽ എങ്ങനെ പറയണമെന്ന് എനിക്കറിയി..

    മയമ്മ എന്നും മനസിലുണ്ടാകും.

  5. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  6. നിരീക്ഷകൻ

    ഹർഷൻ പറഞ്ഞപ്പോഴാണ് ഈ നോവൽ തിരഞ്ഞത്. ഇന്നലെ വൈകിട്ട് മുതൽ ഇന്ന് ഒന്നര വരെ ഒറ്റയിരുപ്പിൽ വായിച്ചു. ഉറങ്ങിയിട്ടില്ല. വാക്കുകൾ കൊണ്ട് ബോറഡിപ്പിക്കുന്നില്ല. നന്ദി.

    1. Correct aanu .. broo..???

  7. വിശ്വാമിത്രൻ

    ആദ്യം തന്നെ ഒരു സോറി
    ഈ കഥ വായിക്കാതെ പോയതിനു…
    ഇന്നാ ഫുൾ ആക്കിയേ
    അതിമനോഹരം… ??????♥️♥️♥️♥️♥️???????

  8. Supr ayitundd broo innane ee katha fullum vayach theertha th onnum parayanilla… Manoharam??

  9. പറയാൻ വാക്കുകൾ കിട്ടുന്നില്ല…. അത്രയ്ക്ക് മനോഹരം.. ❤️❤️❤️❤️❤️

  10. ഇത് വയിക്കാൻ വൈകിയതിൽ ഖേദിക്കുന്നു

    അത്ര മനോഹര കാവ്യം സമ്മാനിച്ചിനു നന്ദി ❤❤❤❤❤❤❤❤❤

  11. കഥയുടെ പേര് കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നിയതാണ് പിന്നെ കമ്പിക്കുട്ടനിൽ കുറച്ച്പേര് comments ചെയ്തത് കണ്ട് കഥ സൂപ്പർ ആണന്ന്.
    അങ്ങനെ വായിച്ച് നോക്കിയപ്പോൾ പിന്നെ വായിക്കാതിരിക്കൻ ഉള്ള നിമിഷത്തെ ഓർത്ത് വിഷമവും ആയി
    ഇത്ര നല്ല കഥയാണല്ലോ മിസ്സ് ആക്കി കളഞ്ഞത്. എന്റെ bro ഒരു രക്ഷയും ഇല്ല അത്രയ്ക്ക് ഇഷ്ടം ആയി വേറെ ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????

  12. Priyapetta kalakara thankalude srishti ethramathram manassine sadinichaenne enikke mathram ariyukayullu… Thudakkam muthal rathri 11 manikkane 1 part start cheyyunnath pinne pularche 6 mani ayapol part 31 ethi iniyum urakkam oyichal shariyacilla enne karuthi onne oragi pinne 9 manikkane enneettath pinne kurach programs ullath kond pinne 12 maniikane veendum vayich thudagiyath avasanam ariyan vendi enikkundaya akansha ath onne mathram ane eene otta dhivasam kond vayipich theerthath oru pidi nalla kadhakalumayi thirich varattte ennne ashamnsikkunnu with faithfully your fan boy?? ezrabin???? ????

  13. എന്തൊരു കഥയാണ് എന്റെ മനുഷ്യാ!
    വായിക്കുന്നതിനിടയിൽ പല തവണ എന്റെ കണ്ണു നിറഞ്ഞു
    മായമ്മ അത്ര മേൽ എന്നെ സ്വാധീനിച്ചിരുന്നു
    എന്നാലും ക്ലൈമാക്സ്‌ ഇത്ര ഫാസ്റ്റ് ആക്കി നിർത്തേണ്ടി ഇരുന്നില്ല വേറെ ഒന്നും കൊണ്ടല്ല തീർന്നു പോവരുതേ എന്ന് ആഗ്രഹിച്ചു വായിച്ച ഒരു കഥയാണിത്

  14. ഇത് എത്രത്തോളം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് ഞാൻ പ്രെത്യേഗം പറയണ്ട കാര്യം ഇല്ലല്ലോ..ഇതിലെ ആദ്യത്തെ ഭാഗം മുതലേ ഇൗ കഥ വായിക്കാൻ ഓരോ ദിവസവും പല തവണ ഇൗ സൈറ്റ് എടുത്ത് നോക്കുന്ന ആളുകൾ വരെ ഉണ്ട്..അവരൊക്കെ ഇൗ കഥയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ ആ കമന്റ്സ് തന്നെ മതിയാവും.അവരെ ഓക്കേ വച്ച് നോക്കിയാൽ ഇപ്പൊ വന്നു അഭിപ്രായം പറയുന്നതിൽ അർഥം ഇല്ല എന്നാലും പറയാം.

    കമ്പുകുട്ടൻ സൈറ്റിൽ നിന്നും ആണ് ഇൗ കഥയുടെ പേര് കിട്ടുന്നത്.അങ്ങനെ എന്റെ കൂട്ടുകാരൻ രാഹുൽ ഇത് വായിച്ചു.അത് കഴിഞ്ഞ് ആണ് ഞാൻ വായിക്കുന്നത്.ചില കഥകൾ തുടക്കം തന്നെ നമ്മുക്ക് വായിച്ച് പോവാൻ ഒട്ടും താല്പര്യം തോന്നാത്ത പോലെ ആണ് എനിക്ക് ഫീൽ ചെയ്യുക.പക്ഷേ ഇൗ കഥ ആദ്യത്തെ ഭാഗത്ത് ആദ്യമായി തന്റെ കൂടെ ഒരു രാത്രി കിടക്ക പങ്കിടാൻ വരുന്ന സ്ത്രീയുടെ ഓരോ ചലനവും,അവളുടെ രൂപവും ,കഷ്ടപ്പാട് കാരണം ഒട്ടും താല്പര്യം ഇല്ലാതെ ആണ് അവള് ഇതിന് വന്നത് ഓക്കേ അവളുടെ ഓരോ നീക്കത്തിൽ നിന്നും മനസ്സിലാക്കി തന്നു.പിന്നെ ഓരോ സമയവും ഓരോ ആളുകളുടെ അനുസ്മരിപ്പിക്കുന്ന വിധം സംസാരിച്ചു,പ്രവർത്തിച്ചു,അതൊക്കെ മായ എന്ന പാവം,ഒരു കുട്ടിടെ മനസ്സ് മാത്രം ഉള്ള,ഒരുപാട് സങ്കടം സഹിച്ച് ജീവിക്കുന്ന അവളോട് ഒരു ഇഷ്ടമോ,ഒരുതരം ആകർഷണമോ ഓക്കേ തോന്നാൻ കാരണമായി..

    പിന്നെ ഉള്ള എല്ലാ ഭാഗത്തും ഇയാളെ സ്വീകരിക്കുമോ അതോ ഇല്ലയോ എന്ന് അറിയാനും..അതേപോലെ അവളുടെ ജീവിതസാഹചര്യം ഓക്കേ മുഴുവൻ ആയും അറിയാൻ ആയി വായന.സത്യം എന്തെന്നാൽ ആദ്യ ഭാഗം ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയതിനു ശേഷം പിന്നെ ബാക്കി ഉള്ള കാര്യങ്ങളിൽ ശ്രേധ കൊടുക്കാൻ സാധിച്ചത് ഇതിലെ ഓരോ ഭാഗവും അവസാനിച്ച ശേഷം അടുത്ത ഭാഗത്തെ ആദ്യ പേജ് എടുക്കുന്ന ആ ഒരു സമയം മാത്രം ആണ്..ഇതിന്റെ pdf ഉണ്ടായിരുന്നു എങ്കിൽ ബാക്കി ഒന്നും നോക്കാതെ ഒറ്റ ഇരിപ്പിൽ ഇരുന്നു വായിച്ച് തീർത്തെന്നും വന്നെനേ.അത്രക്ക് അങ്ങ് മനസ്സില് ഇടം പിടിച്ച് പോയി.

    മരിച്ചു കഴിഞ്ഞും തന്റെ പാതിയെ ഇത്ര കണ്ട് സ്നേഹിക്കാനും കഴിയും എന്ന് ഇതിലെ മായമ്മ കാണിച്ച് തന്നു.അതേപോലെ ഒരു സ്ത്രീയുടെ പരിശുദ്ധി അവളുടെ ശരീരത്തിൽ അല്ലെന്നും അദ്ദേഹവും കാണിച്ച് തന്നു.സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ് ഉണ്ടെങ്കിൽ അത് മാത്രം മതി.അതേപോലെ ഒന്നും ആലോചിക്കാതെ നമ്മൾ പൊതുവെ ഉപയോഗിക്കുന്ന ചില പദങ്ങൾ ഓക്കേ എത്രത്തോളം സങ്കടം ഉണ്ടാക്കുന്നത് ആണെന്നും.ഒരാളും സ്വന്തം ഇഷ്ടപ്രകാരം അല്ല ഇൗ തൊഴിലിൽ ഇറങ്ങുന്നത് എന്നും അറിയാമായിരുന്നു എങ്കിലും അതൊക്കെ ഒന്നുകൂടെ ഓർമിപ്പിച്ചു.

    മായ ഇനി മുതൽ സ്വന്തം ഭാര്യ ആയിരിക്കും,ആരുടെ മുമ്പിലും തല കുനികേണ്ടി വരില്ല,അതേപോലെ അനിമായ മോൾ സ്വന്തം മോളും,അമ്മ പണ്ട് വിട്ട് പോയ അമ്മയ്ക്ക് പകരം ആവും എന്നും അയാൾക്ക് ഉറപ്പുണ്ട്.
    സത്യം പറഞ്ഞാല് കൂടുതൽ ഇഷ്ടം തോന്നുന്നത് അയാളുടെ ആ നല്ല മനസ്സിനോട് ആണ്.പണത്തിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്ന എന്നാല് തനിക് പ്രിയപ്പെട്ടവരെ എന്തേലും കാരണത്താൽ വേധനിപിച്ചാൽ അവരെ കൊല്ലാൻ വരെ മടിക്കാത്ത ഒരു മനുഷ്യൻ.ഓരോ കഥയിലും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട് പോകുന്നത് സ്ത്രീ കഥാപാത്രത്തെ ആണ്.ഇത് മായയുടെ കഥയാണ് എങ്കിലും മായയുടെ അത്ര തന്നെ അയാളെയും ഇഷ്ടപ്പെടുന്നു..

    കൂടുതൽ പറയേണ്ട ആവശ്യം ഇല്ലല്ലോ..ഇത് എനിക്ക് വളരെ വളരെ ഇഷ്ടമായി.പിന്നെ ഇൗ കഥ കഥകൾ.com ആയത് കൊണ്ട് തന്നെ ഇതിൽ വേറെ പോരായ്മ ഒന്നും പറയാനും ഇല്ല.എഴുത്തിന്റെ തുടക്കത്തിലേ ഉള്ള ഓരോ കുറവും പരിഹരിച്ചു അവസാന ഭാഗം ഓക്കേ ആയപ്പോൾ ഒരു നല്ല എഴുത്തിന്റെ രീതിയിൽ എത്തി.കഥയുടെ കാര്യത്തിൽ ഒന്നും പറയാനില്ല.പിന്നെ ഇടയ്ക്ക് അവസാന ഭാഗം ആയപ്പോൾ മനസ്സ് ശേരിയല്ലത്ത കൊണ്ട് എഴുതിയതിൽ എന്തോ പോരായ്മ ഉണ്ടെന്ന് പറഞ്ഞല്ലോ..കഥയിൽ ലയിച്ച് ഇരുന്ന കൊണ്ട് ആണോ എന്ന് അറിയില്ല എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല.

    ഇൗ കഥ ഇനി എന്നും മനസ്സിൽ ഉണ്ടാവും.ഒരുപാട് സ്നേഹം മാത്രം തരാനെ സാധിക്കൂ.ഒരുപാട്
    ഒരുപാട് സ്നേഹത്തോടെ❤️?

  15. നിരഞ്ജൻ

    മനോഹരം

    അവിചാരിതം ആയിട്ടാണ് ഇന്ന് ഈ കഥവായിച്ചുതുടങ്ങിയത് രണ്ടു ദിവസത്തേക്കഥ രണ്ടുയുഗം പോലെയാണ് വായിച്ചുതീർത്തത് എത്രമനോഹരമായിട്ടാണ് ഓരോവരിയും ഓരോവികാരവും എഴുതിവച്ചിരിക്കുന്നത്

  16. Ntha paryaa…kadha theernnapo ullil oru vigal…mayamma…avale vellathe agoot eshta pett poyi

  17. ഒരുപാടു ഒരുപാട് ഇഷടമായി ഈ കഥ. എങ്ങാനും വായിക്കാതെ പോയിരുന്നു എങ്കിൽ.. ഹ്ഹോ… ഒരു. വല്ലാത്ത തീരാ നഷ്ടമായ് പോയേനെ.
    സ്നേഹപൂർവ്വം
    സംഗീതാ

  18. എന്ത് പറയണം എന്നറിയില്ല…. ആ വേശ്യയോട് എനിക്കും പ്രണയം തോന്നിപ്പോകുന്നു… ശരീരം അഴുക്കാണെന്നു സ്വയം വിധിയെഴുതി അവളുടെ മനസ്സിന്റെ നന്മയും ഭംഗിയും തള്ളിക്കളയുന്നു ഒരേ മനുഷ്യ സമൂഹം…

    മായയെയും അനിയേട്ടനെയും മരിച് പോയ അനിലേട്ടനെയും അനിമോളേയും അമ്മയെയും മുത്തശ്ശനും മുത്തശ്ശിയേയും ആന്റിയെയും ഒക്കെ പ്രണയിച്ചു പോവാ…. കഥയുടെ പേര് കേട്ട് പെൻഡിങ് ലിസ്റ്റിൽ അവസാനമായി വച്ച ഒരു കഥയാണ്….

    അതിൽ ഇന്ന് ഞൻ വിഷമിക്കുന്നു…

  19. കരയിച്ചു കളഞ്ഞല്ലോടാ ഉവ്വേ നീ 39മത്തെ പാർട്ടിൽ, അതും സങ്കടം കൊണ്ട് അല്ല, സ്നേഹം എന്നതിന്റെ അർഥം അല്ലെങ്കിൽ, എത്ര ആഴത്തിൽ ഒരു ഭാര്യക്ക് അവളുടെ ഭർത്താവിനെ സ്നേഹിക്കാൻ കഴിയും എന്ന് കാണിച്ചു തന്നു, മനസ് വിങ്ങി പൊട്ടി പോയി.

    // “ഈ വീട്ടിൽ അവളെന്തുണ്ടാക്കിയാലും ആ പാത്രത്തിൽ വിളമ്പി ഇവിടെ കൊണ്ടുവച്ചശേഷമേ അവൾ കഴിക്കുകയുള്ളൂ.എത്ര വട്ടം പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല അവൻ പോയപ്പോൾ മുതൽ തുടങ്ങിയ ശീലമാണ്.” //

    ഈ വാക്കുകൾ, ഇത് വായിച്ചു കഴിഞ്ഞു അവൾ അനിലേട്ടനു അടുത്ത ദിവസം കൊണ്ടുപോയി കൊടുത്ത് ഉപ്പുമാവ്, അത് അയാൾക്ക് അവൾ പോലും കഴിക്കാതെ കൊടുത്തെങ്കിലും അവളുടെ സ്നേഹത്തിന്റെ ആഴം കാണിച്ചു തന്ന വരികൾ ആയിരുന്നു അത്, അതുപോലേ മണ്മറഞ്ഞു പോയ തന്റെ പ്രാണൻ കഴിച്ചതിന്റെ ബാക്കി മാത്രമേ അവൾ അദ്ദേഹം അവളെ വിട്ടു പോയ അന്ന് തൊട്ട് കാഴ്ചാട്ടുള്ളു, അതിനു വേണ്ടി ആ ടിഫിൻ ബോക്സ്‌ അണിയേട്ടനെ അടക്കിയേക്കുന്ന സ്ഥലത്തിന് അടുത്ത കൊണ്ടുപോയി വെച്ചിട്ടു അതിന്റെ ബാകിയെ അവൾ കഴിക്കു, ഇതൊക്കെ വായിച്ച ആരാടോ കരയാത്ത, സഹിച്ചില്ല. മനസ്സ് വല്ലാണ്ട് ആയി പോയി, വാക്കുകൾ ഇല്ല വിവരിക്കാൻ ??

    ഒരു റൂമിൽ കണ്ടുമുട്ടി ഒടുവിൽ സ്വന്തം ജീവന്റെ പാതിയായി, അവൾ അനുഭവിക്കുന്ന എല്ലാം, അവൾ അനുഭവിച്ചതു എല്ലാം മനസിലാക്കി, അവളെ സ്വീകരിച്ചു, അവൾക്ക് വേണ്ടി അവളുടെ മകൾക്ക് വേണ്ടി ഒന്നും ചോദിക്കാതെ പറയാതെ പറയാതെ ചെയ്തു കൊടുത്തു, ആ മനസിനെ വിവരിക്കാൻ ആകില്ല.

    അതുപോലെ തന്നെ അനിൽ എന്നാ മനുഷ്യനെ മാറ്റി എടുത്ത മായമ്മയെ ഒരിക്കലും മറക്കില്ല, എന്റെ നില പക്ഷി എന്നാ Ne-Naയുടെ കഥയിലെ ജീനക്ക് ശേഷം എന്റെ മനസ് കീഴടക്കിയ ഏക സ്ത്രീ രൂപം അത് മായമ്മ എന്നാ മായ ആണ്, തന്റെ ശരീരം കാശുകൊടുത്തു അനുഭവിച്ച മനുഷ്യൻ, തന്നോട് ആദ്യം കണ്ട് നിമിഷം വേശ്യ പണി ചെയ്യാതെ നല്ല ആരോഗ്യം ഉണ്ടല്ലോ വേറെ പണി എടുത്തു ജീവിച്ചുകൂടെ എന്ന് ചോദിച്ചു പുച്ഛിച്ച മനുഷ്യനെ, തന്നെ കൊണ്ട് ആവുന്നത് പോലെ ആശുപത്രിയിൽ എത്തിച്ചു ശുശ്രുഷിച്ചത്, ഒരു ദിവസം അയാൾക്ക് വേണ്ടി ചിലവഴിച്ചു ഒരു ഭാര്യയെ പോലെ നോക്കി, ഒന്നും തിരിച്ചു കിട്ടില്ല എന്നാ ഉറപ്പ് ഉണ്ടായിട്ടും.

    ഇതിനൊക്കെ അല്ലെ ഒരു കംപ്ലീറ്റ് സ്ത്രീ അല്ലെങ്കിൽ ഉത്തമ സ്ത്രീ എന്നൊക്കെ പറയുന്നത്, ഒന്നും തിരിച്ചു കിട്ടില്ല എന്ന് കരുതി ശുശ്രുഷിക്കുന്ന ഒരാളെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം ❤️?

    മറക്കില്ല, ഒരിക്കലും മറക്കില്ല, മായയെയും, പിന്നെ ജീവിതത്തിലെ സ്റ്റീയറിങ് നമ്മുടെ കയ്യിൽ ആണ്, അത് എപ്പോ തിരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണെന്ന് തിരിച്ചു അറിഞ്ഞു സ്വന്തം ജീവിതം മാറ്റി മറിച്ച അനിലേട്ടനെയും, പിന്നെ സ്വന്തം ഭാര്യയെ ജീവന് തുല്യം സ്നേഹിച്ചു ഒടുവിൽ മരണശേഷവും അവളെ താൻ എത്രത്തോളം സ്നേഹിച്ചു എന്ന് അവളുടെ അന്ധമായ സ്നേഹത്തിലൂട ഭൂമിയിൽ ഇല്ലെങ്കിലും അത് തനിക്ക് കിട്ടുന്നുതു മറ്റുവളരെ അല്ബുധപെടുത്തിയ അനിയേട്ടനേയും, ഒരിക്കലും മാറിക്കില്ല ഞാൻ ???

    എന്റെ ഹൃദയം ഞാൻ നൽകുന്നു ടിന്റു, ഞങ്ങൾക്ക് ഈ കഥ സമ്മാനിച്ചതിന് ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  20. സൂർ ദാസ്

    വാക്കുകൾക്ക് അതീതമായ ഭംഗിയുണ്ട്…
    അഭിനന്ദനങ്ങൾ

  21. ഒന്നും പറയാനില്ല മനോഹരം ? ? ?.
    ഞാൻ വായിച്ചതില്‍ വെച്ച് ഏറ്റവും മികച്ച പ്രണയ കഥകളില്‍ ഒന്ന്. ഒരിക്കിലും മറക്കില്ല.
    ഇതിന്റെ pdf കിട്ടിയാല്‍ നന്നായിരിക്കും.

  22. Dear brother, it was a good thing that I read this novel late, otherwise would have died waiting for each part. Was stuck to the screen till I finished reading all the parts. Hats off to you…

    Love and respect…
    ❤️❤️❤️???

  23. എനിക്ക് enthezhuthittum ഒരു തൃപ്തി akunnillado. വളരെ nannaittund

  24. വളരെ ഇഷ്ടപ്പെട്ടു പക്ഷെ ആർക്കോ വേണ്ടി ഓടിച്ചു നിർത്തിയ പോലെ അവസാന ഭാഗം ആയിപ്പോയി

  25. ഖൽബിന്റെ പോരാളി ?

    വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു….

    അതി മനോഹരമായ ഒരു പ്രണയ കാവ്യം ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി… ?❤️

Comments are closed.