ഒരു വേശ്യയുടെ കഥ – 40(Last Part) 4090

Oru Veshyayude Kadha Part 40(Last part) by Chathoth Pradeep Vengara Kannur

Previous Parts

“പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ…..
ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും ……
മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..”

ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ ആകാശമുല്ല മരത്തിൻറെ ചില്ലകൾ പതിയെ ഉലഞ്ഞപ്പോൾ പൂക്കലകളിൽ വിടർന്നുനിന്നിരുന്ന ഒരു ആകാശമുല്ലപ്പൂവ് ആരോ സമ്മാനിക്കുന്നതുപോലെ അവളുടെ തലയിലേക്ക് ഞെട്ടറ്റു വീണു ……
പിന്നെ അവിടെനിന്നും അവളുടെ ചുമലിലൂടെ അയാളുടെ നെഞ്ചിലേക്കും……
അവിടെ നിന്നും പിന്നെയും താഴേക്കു തെന്നിനീങ്ങിയ ശേഷം അയാളുടെ ഒക്കത്തുള്ള മോളുടെ മടിയിൽ വിശ്രമിക്കുകയും ചെയ്തു……!

“ആകാശമുല്ല പൂവ്…..!
മായമ്മയുടെ പ്രണയം പോലെ വാടികൊഴിഞ്ഞുവീണുകഴിഞ്ഞാലും സുഗന്ധം പരത്തുന്ന പൂവ്……!
മായമ്മയുടെ തലയിൽ വീണശേഷം എന്റെ നെഞ്ചിലൂടെ മോളുടെ മടിയിലെത്തിയിരിക്കുന്ന ….
ഈ പൂവ് അനിയേട്ടന്റെ സമ്മതവും സമ്മാനവുമാണ് .
അതുകൊണ്ട് ……
പ്രണയത്തിന് വാടാതെ സുഗന്ധമുള്ള ഈ പൂവും ഇന്നത്തെ നമ്മുടെ ദിവസത്തിനു സാക്ഷിയാകട്ടെ…….”

മോളുടെ മടിയിൽ വീണുകിടക്കുന്ന ആകാശമുല്ല പൂവെടുത്തു മണത്തുനോക്കിയശേഷം ഇണചേർന്നു കിടക്കുന്ന കരിനാഗങ്ങളെപ്പോലെ മെടഞ്ഞിട്ടിരിക്കുന്ന അവളുടെ നീണ്ടമുടിയുടെ ഇടയിൽ തിരുകിയശേഷം അവളെയും ചേർത്തുപിടിച്ചുകൊണ്ടു കാറിനടുത്തേക്കു നടക്കുമ്പോഴാണ് അവളുടെ ചെവിയിൽ അയാൾ മന്ത്രിച്ചത്.

അനന്തരം മായമ്മ ……
●●●●●●●●●●●●●●

“എനിക്കു പേടിയാവുന്നു അവിടെ കുറെ ആൾക്കാരൊക്കെ കാണുമോ ……”

വണ്ടിയോടിക്കുന്ന അയാളുടെ മടിയിലേക്കും തൻറെ മടിയിലേക്കും മാറിമാറി ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന മോളെ പിടിച്ചു മടിയിൽ അടക്കി നിർത്തുന്നതിടയിലാണ് അവൾ ചോദിച്ചത് .

65 Comments

  1. Kk യിൽ റെക്കമന്റു ചെയ്തു വന്നൊണ്ട് വായിച്ചതാ.. ശരിക്കും വായിച്ചില്ലേൽ നഷ്ടം ആയേനെ.. അത്രയും മനോഹരം..

    ജോലിക്കിടയിൽ ആരും കാണാതെ മൊബൈലിൽ വായിച്ചു തീർത്തു..

    Hats off to the writter ???

  2. Malakhaye Premicha Jinn❤

    Kk yil link kandappo veruthe kayari nokiyada. Niraashappedendi vannilla kidilan story aayirunnu. Nammude koootathil orupaad maayamaar undaakum allle. Angane undaakaathirikkan praarthilkkam.

    With Love❤❤

  3. super story
    ithrayum kaalam ithokke kaanathe poyi
    ethayalum ipolenkilum kandallo

    veendum varika suhrthe

  4. ഇത്രേം കിടിലൻ സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ചു തന്നതിന് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ. Kambistories. Com ളെയും kadhakal. Com ലെയും പ്രണയ kadhakal മാത്രം തിരഞ്ഞെടുത്തു വായിക്കുന്ന ഒരാളാണ് ഞാൻ. ഇന്നെലെയാണ് kk യിലെ കമന്റ്സ് നിന്നും ഈ കഥയെ കുറിച്ച് അറിയുന്നത്. എന്റെ മനസ്സിൽ favourite ലിസ്റ്റിൽ ഉണ്ടായിരുന്ന almost എല്ലാ കഥകളെയും നിഷ്പ്രഭമാക്കി ഈ സ്റ്റോറി മനസ്സിലങ്ങനെ തറഞ്ഞു കേറി.ക്ലൈമാക്സ്‌ എത്തിയപ്പോൾ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും പൊട്ടിക്കരഞ്ഞു പോയി. കൂടുതൽ പറയാനില്ല. എജ്ജാതി ഫീൽ. മായമ്മയും അനിയേട്ടനും അനിലേട്ടനും അനിമായയും മനസ്സിൽ പതിഞ്ഞു. ഒരുപാട് സ്നേഹത്തോടെ..

  5. ഈ കഥയുടെ മൂന്നോ നാലോ ഭാഗം- കൃത്യമായി പറഞ്ഞാൽ മായ അനിലിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് അയാളുടെ പേഴ്‌സ് എടുത്തു പുറത്തേക്ക് പോയ വരെ- ഇവിടെ നിന്നാണോ അതോ വേറെ എവിടെ നിന്നാണോ എന്നറിയില്ല, വായിച്ചതാണ്. അന്ന് അതിന്റെ അടുത്ത പാർട് വായിക്കാൻ കിട്ടിയില്ല. എന്നാലും രണ്ടു വര്ഷത്തിനിപ്പുറം ആ കഥയും കഥാപാത്രങ്ങളും സംഭവങ്ങളും എന്താണ് സംഭവിച്ചത് എന്ന ആകാംക്ഷയും മനസിൽ ഉണ്ടായിരുന്നു. പിന്നെ പിന്നെ മറ്റു തിരക്കുകളിൽ ആയി കഥയുടെ പേര് മറന്നു പോയി.. ഈ അടുത്താണ് വീണ്ടും ഒരാൾ പറഞ്ഞു ഞാൻ വായിക്കാൻ തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോൾ അന്ന് ഞാൻ വായിക്കാൻ ആഗ്രഹിച്ച അതേ കഥ..
    മായയുടെയും അനിലിന്റെയും വികാര വിചാരങ്ങൾ അതേ പോലെ അനുഭവിച്ചു കൊണ്ടാണ് വായിച്ചത്. ഓരോ ഭാഗം കഴിയുമ്പോഴും മനസ് നിറഞ്ഞിട്ടേ ഉള്ളൂ.. ഇന്ന് വരെ ഓണ്ലൈൻ കഥകൾക്ക് മനസിൽ കൊടുത്തിരുന്ന റാങ്കിങ് തട്ടിത്തെറിപ്പിച്ചു കൊണ്ടാണ് എല്ലാ ഭാഗവും തീർന്നത്. ഈ കഥ ഇപ്പോഴും പലരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ട്. പക്ഷെ ഒരിക്കൽ ഈ സൈറ്റിലെ ഏറ്റവും മികച്ച കഥയായിട്ട് എല്ലാവരാലും പറയപ്പെടും…
    നിങ്ങളാണ് യഥാർത്ഥ മാന്ത്രികൻ.. വാക്കുകൾ കൊണ്ട് മനസ് നിറക്കാൻ കഴിയുന്ന മാന്ത്രികൻ..❤️

  6. Pradeep chettoi
    Valare vaikippoi kadha vaayikkan
    Ippo thonnunnu arinjillarnenkil invane oru kadha vaikanulla velya avsrm nashtamayene.
    Kadha valre nannayittund
    Iniyum thudaruka❤❤❤❤??❤?❤

  7. പാഞ്ചോ

    Pradeep chetta.
    Story kanan thamasichupoyi..chilayidangalil sathyam paranjal kannu nanayichu maya..nannayittund ennu paranjaal kuranjupokum..ennal ee storykk arhikkunna prothsahanam kittiyittilla ennath vishamippikkunnu..

  8. ????????????

  9. priya pradeep chetta

    entha paryendathu ennariyilla athrakkum nalloru katha
    vayichirunu pakshe comment idaan vaikipoyathu aanu
    iniyum varika ithupole kathakalumayi

  10. Ippozhanu vayikan sadhichathu orupad orupad ishtapettu

    Ithupoloru nalla kadhaye ariyan ithrayum vaikiyathil manasthapam und ippozhengilum arinjathil santhoshavum

    Mayammaye orupad ishtapettu
    Jeevithathinte vedhanakalil mattuvayikalillathe chathikapettukondum nisahayathakondum ee vazhiyilethiya mayaye nenjod cherth nirthiya anilinod orupad madhipp thonnu ithrayum part undayittum pettann theernn poyallo enna dhugam mathram

    Mayammaye orupad Miss cheyyum

    Waiting for a sequel
    Avashyamillenn ariyam ennalum chumma

    Ee kadha iniyum aadhyam thott vayikan Naan iniyum ingott varum ethra vattam vayichalum mushiyilla

    By
    Ajay

  11. ബ്രോ …ഒരുപാട് വൈകി ഇന്നു എല്ലാ അദ്ധ്യായവും വായിച്ചയാളാണ് ഞാൻ.എന്താ പറയണ്ടത് ഒരു മഴ പെയ്തു തോർന്ന അവസ്ഥ ,സന്തോഷമോ സങ്കടമോ അറിയാത്ത അവസ്ഥ …വളരെ ഇഷ്ടമായി സഹോ..ഒരു വല്ലാത്ത ജീവിതം ..

  12. ഇതൊരു നോവൽ ആക്കി പബ്ലിഷ് ചെയ്യുമോ.

  13. കഥകൾ വായിക്കുന്ന ശീല൦ ചെറുപ്പ൦ മുതലേഎനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഏകദേശ൦ പതിനേഴു വർഷത്തോളമായി തിരക്കുപിടിച്ച ജീവിതത്തിൽ വായിക്കാനുള്ള സമയം ഇല്ലായിരുന്നു…ഇപ്പോൾ വളരെ യാദൃശ്ചികമായിട്ടാണ് ഞാ൯ നെറ്റിൽ ഈ കഥ കണ്ടത്. വെറുതേ രണ്ടുപേജ് വായിച്ചപ്പോൾതന്നെ കഥ വളരെ ഇഷ്ടപ്പെട്ടു.. ഒാരോ അദ്യായ൦ കഴിയുമ്പോഴും അടുത്ത് എന്താണ് എന്നറിയാനുള്ള ആകാ൦ഷയോടെയാണ് ഒാരോ അദ്യായവു൦ വായിച്ചത്. കഥയുടെ അവസാന൦ എങ്ങനെയാണ്.. എങ്ങനെയാണ് കഥ അവസാനിക്കുന്നത്… അതിയായ ആഗ്രഹത്തോടെയാണ് വായിച്ചത്. വളരെ.. വളരെ.. നന്നായിട്ടുണ്ട്.. എന്തു മനോഹരമായാണ് കഥ അവസാനിപ്പിച്ചത്. ഇനിയു൦ നിങ്ങളുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു

    1. Thanks Shibu. New Novel from the same author will be published this week

  14. Full pdf part idumo

  15. നല്ല കഥയായിരുന്നു എനിക്ക് കമന്റ്സ് ഒന്നും എഴുതാനറിയില്ല യാതർശികമായാണ് ഞാൻ ഈ കഥ വായിക്കുവാൻ തുടങ്ങിയത് വായിച്ചു കഴിഞ്ഞപ്പോൾ ഈ കഥയെ കുറിച്ച് ഒരു നല്ല വാക്കുപോലും പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ഒരു കമന്റ് പോസ്റ്റ് ചെയ്യാൻ തിരുമാനിച്ചത് കാരണം മായയെ എനിക്ക് അത്രയും ഇഷ്ടമായി ഈ കഥ വായിക്കുന്നവർക്ക് ഈ കഥയിലെ നല്ലവരായ എല്ലാ കഥാപാത്രങ്ങളേയും ഇഷ്ഠമാകും
    ഈ കഥ എഴിതിയ കഥാകൃത്തിന് എല്ലാ അശംസകളും നേരുന്നു ഇനിയും താങ്കൾക്ക ഇതുപോലെയുള്ള കഥകളെഴുതുവാൻ തോന്നട്ടേയെന്ന് ദൈവത്തോട് പ്രാർത്തിച്ചുകൊണ്ട് ഞാൻ നിറുത്തുന്നു

  16. Full Pdf post chyamo?

  17. Plkidu…powli..no words…..hts ff 2 d wrtr fr gvng sch a wndrfl stry….

  18. Thank you for this wonderful story

  19. Brother pls give pdf

  20. കിരണ്‍

    പ്രിയപ്പെട്ട പ്രദീപേട്ടാ

    എനിക്ക് ഏറെപ്രിയപ്പെട്ട കഥയാണ് മായമ്മയുടേത്. ഒരു ഏഴുമാസമുമ്പാണ് ഈ കഥ ശ്രദ്ധയില്‍ പെടുന്നത്. അന്നു മുതല‍്‍‍‍‍ ഇന്നു വരെ ഓരൊ ദിവസവും ഞാന്‍ സൈറ്റില്‍ കയറുമായിരുന്നു പുതിയ ഭാഗങ്ങള്‍ വന്നോ എന്നു നോക്കി. അത്രമാത്രം എന്നെ ആ കഥാപാത്രം ആകര്ഷിച്ചു. അത്ര മനോഹരമായിട്ടാണ് താങ്കള്‍ ഈ കഥയും കഥാപാത്രങ്ങളെയും ആവിഷ്കരിച്ചത്.
    ഇനി മായമ്മയുടെ സ്നേഹവും കരുതലും കുസൃതികളും അറിയാന്‍ കയ്യില്ല എന്നൊരു വിഷമം ഉണ്ടങ്കിലും, കഥ സുഖപരിവസായി ആയതില്‍ സന്തോഷം ഉണ്ട്.

    ഇനിയും പുതിയ കഥയും കഥാപാത്രങ്ങളായി ഈ വഴി വരണട്ടോ.

    എന്ന്
    കിരണ്‍

  21. Thank you… please continue writing

  22. WE miss u bro, ഈ നോവൽ ആദ്യം മുതൽ അവസാനം വരെ കാത്തിരുന്നു വായിച്ച ഒരാളാണ് ഞാൻ, ഇത്രയും കാത്തിരുന്ന ഒരു സ്റ്റോറി മുൻപ് ഉണ്ടായിട്ടില്ല, thanks bro for giving such a wonderful story

  23. Superb story.. Ellam kanmunnil nadakkunnathu pole oru feel.. Good writing. Keep it up…

Comments are closed.