ഒരു വേശ്യയുടെ കഥ – 40(Last Part) 4217

എൽ കെ ജി യും യു കെ ജി യും ഇംഗ്ലീഷ് മീഡിയമൊന്നും വേണ്ട കെട്ടോ…….
നമുക്ക്‌ അംഗൻവാടിയും സാധാരണ സ്കൂളും മതി……
എങ്കിൽ മാത്രമേ സഹജീവികളോട് സ്നേഹമുള്ള മനുഷ്യപറ്റുള്ള കുട്ടികളായി വളരൂ……..
ഇപ്പോൾ ചില ആൾക്കാരൊക്കെ വരുന്നതല്ലേ അതുകൊണ്ട് തൽക്കാലം മായമ്മയുടെ മാല മോളുടെ കഴുത്തിലിട്ടു കൊടുക്കൂ
പുറത്താരോ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ പുറത്തേക്കിറങ്ങി പോകുന്നതിനിടയിലാണ് അയാൾ ഓർമപ്പെടുത്തിയത് .

★★★★★★★★★★★

ഒരുപൂമ്പാറ്റയെ പോലെ വീടുമുഴുവൻ പറന്നുനടക്കുകയായിരുന്നു അനിമോളെ തൊട്ടും തലോടിയും മണപ്പിച്ചും …..
മായമ്മയെയും അമ്മയെയും പരിചയപ്പെട്ടും കുശലം പറഞ്ഞും ഭക്ഷണം കഴിച്ചശേഷം അയൽക്കാരും കൂട്ടുകാരുമൊക്കെ മടങ്ങിത്തുടങ്ങിയിരുന്നു.

ഏറ്റവുമവസാനം രേഷ്മയുടെ കൂടെ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് അവളുടെ അടുത്തു നിൽക്കുകയായിരുന്നു അയാളെ ആൻറി കൈമാടിവിളിച്ചുകൊണ്ടു മാറ്റിനിർത്തി സംസാരിച്ചത്.

“അതേ…..
കാര്യമെല്ലാം ശരിതന്നെ……
പക്ഷെ ചിലർക്കൊക്കെ ഉർവ്വശി ശാപം ഉപദ്രവവുമാകാറുണ്ട് ……
ഇതും അതുപോലെ സംഭവിക്കരുത്…. ഇത്രയുംകാലം അലഞ്ഞുതിരിഞ്ഞു നടന്നതുകൊണ്ട് ബിസിനസിൽ ശ്രദ്ധിക്കുകയോ മര്യാദയ്ക്ക് ഓഫീസിൽ വരികയോ ചെയ്യാറില്ല….. ഇനിമുതൽ ഭാര്യയോടുകൂടെ വീടിനുള്ളിൽ തന്നെയാകുമോ….. !
അടുത്താഴ്ച മുതൽ കൃത്യമായി ഓഫീസിൽ വന്നേക്കണം പറഞ്ഞേക്കാം ……”

മറുപടിയായി അയാൾ ചിരിച്ചുകൊണ്ട് തലചൊറിഞ്ഞതേയുള്ളൂ.

★★★★★★★★★★★★★

” ഞാൻ അവനോടൊരു കാര്യം പറഞ്ഞിട്ടുണ്ട് …. മോൾ അതൊന്നും കാര്യമാക്കണ്ട കേട്ടോ…..
ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാണ് മോളെ….
ഞാനങ്ങനെ പലതും അവനോടു പറയും
അവൻ ഞാൻ പ്രസവിക്കാത്ത മോനാണ് …..
അതുകൊണ്ട് എന്തുകേട്ടാലും മോൾ കാര്യമാക്കാരുത് കെട്ടോ……”

65 Comments

  1. അപാരിചിതന്റെ കമന്റ്‌ ബോക്സിൽ കണ്ടു വന്നതാ. വായിക്കാൻ വായിക്കിയതിൽ ഒരുപാട് സങ്കടം തോന്നുന്നു.
    മായ അനിൽ എന്നിവർ മനസിൽ പതിഞ്ഞു പോയി.
    ❤❤

  2. Dear
    Very Good

  3. Super story…..Innanu vaayichathu. Iniyum ezhuthanam…..

  4. രണ്ടു ദിവസം മുൻപാണ് പഴയ കഥകൾ വെറുതെ എടുത്ത് നോക്കിയത്. ടൈറ്റിൽ കണ്ടപ്പോൾ വായിക്കാൻ തോന്നി. ഇന്നത്തോടെ കഥ വായിച്ചു തീർത്തു. നല്ല കഥ, പക്ഷേ അധികം ആരും ഈ കഥ വായിച്ചതായി തോന്നുന്നില്ല. പളയ കഥ ആയത് കൊണ്ടാവാം. വായിച്ചു കഴിഞ്ഞപ്പോൾ ഇത് ഇനിയും മുന്നോട്ട് പോയിരുന്നെങ്കിൽ എന്ന് തോന്നി. സീസൺ 2 വിനായി കാത്തിരിക്കുന്നു

  5. കൂട്ടുകാരൻ ചാറ്റിനിടയിൽ പറഞ്ഞു തന്ന കഥകളിൽ രണ്ടാമത്തെ കഥയാണിത്.

    അന്ന് വായിക്കുന്ന സമയം ലൈക്ക്,കമെന്റ് ഇവയൊന്നും ഇടാൻ സമയം കിട്ടിയിരുന്നില്ല.

    വൈകിയതിൽ ക്ഷമിക്കുക ?.

    നല്ലൊരു റിയൽ ലൈഫ്, പ്രണയം, വിരഹം എല്ലാം കാട്ടി തന്നിരുന്നു അന്ന്.

    ആദ്യം മുതൽ അവസാനം വരെയും ഒരു പോരായ്മപോലുമില്ലാതെയാണ് ചങ്ങാതി, വിവരിച്ചത്.

    കൂടുതൽ കഥകളുമായി വരാൻ സാധിക്കട്ടെ.

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ????

    eppo njan ee kadha vayichu thirthu

    nalla kadha

  7. Ee kadhakku entha ithra views kuravu koora kadhakalkkvare nalla views und ivde? very very underrated

  8. രുദ്രതേജൻ

    ഇന്നാണ് വായിച്ചു കഴിഞ്ഞത്. തൃപ്തിയായി മനസിന് .ഒരുപാട് വൈകിപ്പോയി വായിക്കാൻ മനസറിഞ്ഞു വായിച്ചു

  9. ഒറ്റ ഇരുപ്പിനു വായിച്ചു ? വൈകി പോയി ?..

    1. ഇപ്പോഴാണോ വായിക്കുന്നെ…

Comments are closed.