ഒരു വേശ്യയുടെ കഥ – 4 3856

പിന്നെ മരിച്ചത് അറിഞ്ഞതിനുശേഷം മകന്റെ ബോഡിക്കുവേണ്ടി അവകാശം പറയുവാൻ അച്ഛനും സഹോദരങ്ങളും വന്നിരുന്നത്.
പക്ഷേ ….
അനിയേട്ടൻ റെ കൂട്ടുകാർ എൻറെ കൂടെ ഉറച്ചു നിന്നതുകൊണ്ട് ബോഡിയവർക്ക് കൊണ്ടുപോകാനായില്ല ……!
പിന്നെ വന്നതുമില്ല …..!

ദൂരെ നിരത്തിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളിലേക്ക് മിഴികൾ നട്ടുകൊണ്ടു ഒരു മന്ത്രണം പോലെ അവളുടെ മറുപടി കേട്ടു.

“മോളെ കാണാനും വന്നില്ലേ ……”
മോൾക്ക് വേണ്ടി അവകാശവാദമുന്നയിച്ചില്ലേ…..”

അത്ഭുതത്തോടെയാണ് തിരക്കിയത്.

” ഇല്ല വന്നില്ലെന്നു മാത്രമല്ല എന്റെ മോൾ അനിയേട്ടന്റെതല്ല എന്നാണവർ ഇപ്പോൾ പറഞ്ഞു നടക്കുന്നത് ……
എന്റെ അമ്മയെപ്പോലെ ആരുടെയോ ഗർഭം ധരിച്ചശേഷം ഞാൻ അനിയേട്ടനെ കെണിയിൽപ്പെടുത്തിയതാണു പോലും……..!

പറഞ്ഞ ശേഷം അവൾ വീണ്ടും വിതുമ്പികരയുവാൻ തുടങ്ങിയപ്പോൾ അയാൾ വീണ്ടും നിസഹായകനായി.

” .പാവം മായ ഈ പ്രായത്തിനുള്ളിൽ എന്തൊക്കെ അനുഭവിച്ചിരിക്കുന്നു ….”
അയാൾക്ക് അവളോട് വല്ലാത്ത അലിവും സഹതാപവും തോന്നി.

“മായയുടെ അനിയേട്ടന്റെ കുടുംബക്കാർ വലിയ പണക്കാർ ആണോ…….”

അയാൾ വീണ്ടും തിരക്കി .

വലിയ പണക്കാരോന്നുമല്ലെങ്കിലും പാവപ്പെട്ടവല്ല കുറെകൃഷിയൊക്കെയുണ്ട് …..”

” മോളുടെ അവകാശത്തിനുവേണ്ടി അങ്ങനെയാണെങ്കിൽ കേസുകൊടുത്തുകൂടെ…..”

“അവകാശത്തിനുവേണ്ടിയോ എന്തിന്……? എനിക്കും അനിയേട്ടനുമറിയാം എൻറെ മോൾ അനിയേട്ടന്റേത് മാത്രമാണെന്ന്……
പിന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഞാനെന്തിന് കേസിന് പോണം …..
എനിക്ക് എന്നെ അറിയാമല്ലോ പിന്നെ ഞാൻ ഇന്നേവരെ എവിടെയും ആരുടെമുന്നിലും ബലമായി അവകാശം സ്ഥാപിച്ചിട്ടില്ല എന്റെ മോൾക്കും അത് വേണ്ടെന്നു തന്നെയാണ് എന്റെ തീരുമാനം ……”

4 Comments

  1. പാവം പൂജാരി

    വായിക്കാൻ വൈകിപ്പോയി.
    വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
    അഭിനന്ദനങ്ങൾ ♥️♥️

  2. ഒറ്റപ്പാലം കാരൻ

    ??

Comments are closed.