ഒരു വേശ്യയുടെ കഥ – 4 3938

അന്നുതന്നെ അഡ്മിറ്റ് ചെയ്യുകയും രണ്ടാമത്തെ ദിവസം തന്നെ മഞ്ഞപ്പിത്തമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. അതീവഗുരുതരാവസ്ഥയിലാണെന്നും എത്രയും വേഗം വിദഗ്ധചികിത്സ വേണമെന്നും അവിടെയുള്ള ഡോക്ടർമാർ പറഞ്ഞുകൊണ്ടാണ് നേരെ ഇവിടെ മംഗലാപുരത്തെ ഈ ഹോസ്പിറ്റലിൽ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തത് .

പക്ഷേ അപ്പോഴേക്കും ഒരുപാട് വൈകിപ്പോയി വൃക്കയുടെയും കരളിന്റെയും പ്രവർത്തനം താറുമാറായിരുന്നു .ഇവിടെയെത്തി ആറാമത്തെ ദിവസം എന്നെയും മോളെയും തനിച്ചാക്കികൊണ്ട് അനിയേട്ടൻ പോയി…….”

പറഞ്ഞുകഴിഞ്ഞതും മഴപെയ്യുന്ന പോലെ അവൾ പൊട്ടിക്കരഞ്ഞു.

” അനിയേട്ടൻ വെറും പനി എന്നു പറഞ്ഞു ഡോക്ടറെ കാണാൻ കൂട്ടാക്കാത്തതുകൊണ്ടാണ് ഞാൻ ഇന്ന് ഈ അവസ്ഥയിലായിപോയത് അതുകൊണ്ടാണ് പനിപിടിച്ചു വിറച്ചുകിടന്നിരുന്ന നിങ്ങളെ ഞാൻ നിർബന്ധിച്ച് ഹോസ്പിറ്റലിൽ കൊണ്ടുവന്നത് …….
അല്ലാതെ വേറെ ഒന്നുമല്ല .

എനിക്കിപ്പോൾ ആർക്കെങ്കിലും പനി വന്നു കേൾക്കുമ്പോൾ പേടിയാണ് ……
എനിക്കെന്റെ അനിയേട്ടനെ ഓർമ്മവരും…. അനിയേട്ടന്റെ അവസാന ദിവസങ്ങൾ ഓർമ്മവരും …….”

പറഞ്ഞുകഴിഞ്ഞതും കുപ്പിച്ചില്ലു ചിതറുന്നതുപോലെ വീണ്ടും വിങ്ങിപ്പൊട്ടി കരഞ്ഞതും ഒന്നിച്ചതായിരുന്നു.

“മായേ മഴ പ്ലീസ് ഇങ്ങനെ കരയല്ലേ ……’

അവളുടെ അയാളുടെ വാക്കുകളൊന്നും അവൾ കേൾക്കുന്നില്ലെന്ന് തോന്നി.
എഴുന്നേറ്റു പോയി അവളെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടു ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു.
കട്ടിലിൽനിന്നും പതിയെ നിരങ്ങി കാൽനിലത്തുകുത്തി എഴുന്നേൽക്കുവാൻ നോക്കിയെങ്കിലും …….
“വയ്യ…….തലനിവർത്തുമ്പോൾ അസഹ്യമായ തലവേദന…..
എഴുന്നേറ്റു നിൽക്കുവാൻ പറ്റുന്നില്ല…..!

കാരഞ്ഞുതീർത്തുകൊണ്ടു അവളുടെ മനസിലെ കാറ്റുംകോളും അടങ്ങിയെന്നു തോന്നിയശേഷമാണ് വീണ്ടും ചോദിച്ചത്.

“എന്നിട്ട് അനിയേട്ടൻ മരിച്ചപ്പോഴും അയാളുടെ ബന്ധുക്കളൊന്നും വന്നില്ലേ…..”

” സീരിയസായി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അറിയിച്ചിരുന്നെങ്കിലും ആരും വന്നില്ല …..

4 Comments

  1. പാവം പൂജാരി

    വായിക്കാൻ വൈകിപ്പോയി.
    വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
    അഭിനന്ദനങ്ങൾ ♥️♥️

  2. ഒറ്റപ്പാലം കാരൻ

    ??

Comments are closed.