ഒരു വേശ്യയുടെ കഥ – 4 3938

ആദ്യമൊന്നും മനസ്സിലാക്കാനായില്ല കരളിനും വൃക്കയ്ക്കുമെല്ലാം ബാധിച്ചശേഷമാണ് ഡോക്ടറെ കാണിച്ചത്…….”

തൊണ്ടയിടറിയത് കാരണം തുടരാനാകാതെ ഒരു നിമിഷം നിർത്തിയശേഷം ജനാലവിരികൊണ്ടു കണ്ണുകൾ തുടയ്ക്കുന്നത് കണ്ടു.

“അതെന്തുപറ്റി ഡോക്ടറെ കാണുവാൻ എന്താണിത്രയും വൈകിപ്പോയത് …….”

അവൾ മനോനില വീണ്ടെടുത്ത ശേഷമാണ് തിരക്കിയത്.

“ഇടയ്ക്കിടെ പനി വരുയിരുന്നു ഹോസ്പിറ്റലിൽ പോകുവാൻ പറഞ്ഞാൽ പോകില്ല …….
ഞാൻ നിർബന്ധിച്ചാൽ എന്നെ വഴക്കു പറയും. അനിയേട്ടന് വാശിയായിരുന്നു എന്നെ വിവാഹം കഴിച്ചതു കാരണം അനിയേട്ടനെ ഒഴിവാക്കിയ വീട്ടുകാരെ ജീവിച്ചുകാണിക്കണമെന്നും…..
ജയിച്ചു കാണിക്കണമെന്നും ……

ഒരു ദിവസംപോലും അവധിയെടുക്കാതെ ചെറിയ കോൺക്രീറ്റ് വർക്കുകൾ ചെയ്താണ് ജീവിച്ചു കൊണ്ടിരുന്നത് ….
അതിനിടെ അല്പസ്വല്പം മദ്യപിക്കുകയും ചെയ്യും……
മദ്യപിച്ചാലും കുഴപ്പമൊന്നും ഇല്ല കേട്ടോ…… മദ്യപിക്കുമ്പോൾ എന്നോട് ഒരുപാട് സ്നേഹം കൂടും ….
അടുക്കളപ്പണി മുതൽ തുണി കഴുകാൻ വരെ എന്നെ സഹായിക്കും .
അങ്ങനെയാണ് ശീലം …..
അമ്മയുണ്ട് എന്നു പോലും ഓർക്കാതെ പരിസരബോധമില്ലാതെ എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെചെയ്യും …..”

അവളുടെ അനിയേട്ടനെ കുറിച്ചോർത്തപ്പോൾ സങ്കടത്തിനിടയിലും ഭർത്താവിനെ ഓർത്തതുകൊണ്ടാകണം ഏതോ പ്രകാശത്തിൽ അവളുടെ മുഖം ദീപ്തമാകുന്നത് കണ്ടു……!

ഇടയ്ക്കിടെ പനി വന്നപ്പോഴൊക്കെ ഡോക്ടറെ കാണിക്കുവാൻ ഞാൻ പറയുമായിരുന്നു .
പക്ഷേ……
പോയില്ല എവിടുന്നെങ്കിലും പാരസെറ്റമോൾ ഗുളിക വാങ്ങിക്കൊണ്ടുവന്നു കഴിച്ചു കൊണ്ടു ഡോക്ടറെ കാണിച്ചെന്നും സാദാപനിയാണെന്നും എന്നോട് നുണ പറയും എന്നാൽ പനിയുടെ കൂടെ
ഇടയ്ക്കിടെ ഛർദ്ദിയും പിന്നെ വിളർച്ചയും കണ്ടു തുടങ്ങിയപ്പോഴാണ് ഞാൻ തന്നെനിർബന്ധിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയത് .

4 Comments

  1. പാവം പൂജാരി

    വായിക്കാൻ വൈകിപ്പോയി.
    വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
    അഭിനന്ദനങ്ങൾ ♥️♥️

  2. ഒറ്റപ്പാലം കാരൻ

    ??

Comments are closed.