ഒരു വേശ്യയുടെ കഥ – 4 3856

അയാൾ ചെല്ലും ചെലവും തന്നു വളർത്തുന്ന അയാളുടെ സ്വന്തം വെപ്പാട്ടി……!
അതിനപ്പുറം അതിനു വേറൊരു അർത്ഥമൊന്നുമില്ല …….
ഇന്നലെവരെ പെങ്ങളെയെന്ന് വിളിച്ചുകൊണ്ട് പെങ്ങളായി കണ്ട് നടന്നിരുന്ന അയാൾക്ക് ഇന്നെന്നെ വെപ്പാട്ടിയായി കാണാനാകുമെങ്കിൽ നാളെ എന്റെ മോൾ വളർന്നുകഴിഞ്ഞാൽ അവളോടും കാമം തോന്നില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ……..?”

അവളുടെ തീപാറുന്ന നോട്ടത്തിനും ചാട്ടുളി പോലെയുള്ള ചോദ്യത്തിനും മുന്നിൽ അയാൾ നിശബ്ദനായി പോയി.

“അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ ഈ പറഞ്ഞതിന് എന്താണ് അർത്ഥം ചെറുപ്പക്കാരിയായ ഒരു പെണ്ണിനെ ജീവിക്കാൻ ആണിന്റെ ചൂട് കിട്ടിയേ തീരൂ എന്നാണോ……
എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല …… എൻറെ അനിയേട്ടനെ മാത്രം ഓർത്തുകൊണ്ട് മോളെയും നോക്കി മരിക്കുന്നതുവരെ ജീവിക്കണം തന്നെയാണ് ഞാൻ തീരുമാനിച്ചിരുന്നത് .
പക്ഷേ ……..
അതിനിടയിൽ ഒന്നര ലക്ഷം രൂപ അതൊരു ചോദ്യചിഹ്നം ആയപ്പോഴാണ് ഞാൻ ഈ മാർഗ്ഗം തിരഞ്ഞെടുത്തത് .
എനിക്കറിയാം ഇത് ശരിയല്ല എൻറെ മോളുടെ ഭാവിയെകൂടി ഇപ്പോഴത്തെ എന്റെ വൃത്തികെട്ട ജീവിതം ബാധിക്കുമെന്നു….

പക്ഷേ ഞാനെന്റെ ജീവിതകാലം മുഴുവനുമോ അല്ലെങ്കിൽ വയസ്സത്തിയായി ശരീരം ചുക്കിച്ചുളിയുന്നതുവരെയോ ഒന്നും ഇതുതന്നെ തുടർന്നുകൊണ്ടുപോകാനൊന്നും ആഗ്രഹിക്കുന്നില്ല…..

ഒന്നര ലക്ഷം രൂപയായി കഴിഞ്ഞാൽ ഞാനെന്റെ നാട്ടിലേക്ക് തന്നെ തിരിച്ചുപോകും അവിടെയെന്തെങ്കിലും ജോലി ചെയ്തു എൻറെ മോളെയും നോക്കി ജീവിക്കും…..

അതുവരെ ഇവിടെയുള്ള ഈ ജീവിതം നാട്ടിലുള്ള ആരും അറിയാതിരിക്കണമെന്നും അമ്മയുടെ ജീവിതത്തിലെ കറുത്ത ദിവസങ്ങൾ എന്റെ മോൾ ഒരിക്കലും അറിയാതിരിക്കട്ടെ എന്നും മാത്രമാണ് ഇപ്പോഴത്തെ പ്രാർത്ഥന…..”

പറഞ്ഞശേഷം ഒരു ദീർഘനിശ്വാസം മുതിർത്തുകൊണ്ടു സാരി തലപ്പുയർത്തി മുഖം തുടയ്ക്കുന്നതും മൂക്കുചീറ്റുന്നതും കണ്ടു.

“മായയുടെ അനിയേട്ടൻ എങ്ങനെയാണ് മരിച്ചുപോയത് ……..”

ചോദ്യം കേട്ടതും അവൾ ഒരു നിമിഷം അയാളെയൊന്ന് തിരിഞ്ഞു നോക്കി .

” മഞ്ഞപ്പിത്തം പിടിപെട്ടാണ് അനിയേട്ടൻ മരിച്ചത്…….

4 Comments

  1. പാവം പൂജാരി

    വായിക്കാൻ വൈകിപ്പോയി.
    വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
    അഭിനന്ദനങ്ങൾ ♥️♥️

  2. ഒറ്റപ്പാലം കാരൻ

    ??

Comments are closed.