ഒരു വേശ്യയുടെ കഥ – 4 3938

ഒരുദിവസം അനിയേട്ടന്റെ കൂട്ടുകാരനോട് എന്തെങ്കിലും ഒരു ജോലിയുടെ കാര്യം ശരിയാക്കിത്തരാമോയെന്നു ചോദിച്ചപ്പോൾ അവൻ തമാശ രീതിയിൽ എന്താണ് പറഞ്ഞതെന്നു നിങ്ങൾക്കു കേൾക്കണോ…….?

അവൾ കണ്ണുകൾ തുടച്ചുകൊണ്ടു അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പറയുവാൻ വേണ്ടി കണ്ണുകൾ അടച്ചുകാണിച്ചു.

” എന്തിനാണ് ജോലിക്കോക്കെ പോയി ഈ ശരീരത്തിന്റെ ഭംഗികളയുന്നത് ചില നീക്കുപോക്കുകൾ നടത്തുവാൻ തയ്യാറായാൽ എൻറെയും മോളുടെയും അമ്മയുടെയും കാര്യങ്ങൾ അയാൾ ഇരുചെവിയറിയാതെ അല്ലലില്ലാതെ നോക്കിക്കൊള്ളാമെന്ന്…….!

ഞങ്ങളുടെ കല്യാണം കല്യാണം നടത്തിതന്നതൊക്കെ ആ കൂട്ടുകാരൻ മുൻകൈയെടുത്തായിരുന്നു .
അതുകൊണ്ട് അനിയേട്ടൻ എപ്പോഴും പറയും “നിന്റെ കാര്യങ്ങളിൽ നല്ല ഉത്തരവാദിത്തമുള്ള സഹോദരനെപ്പോലെയാണ്് അയാളെന്നു……!”

പക്ഷെ …….
പാവം അനിയേട്ടന് മരിക്കുന്നതുവരെ അറിയില്ലല്ലോ അയാളുടെ ഉള്ളിൽ ഇങ്ങനെയൊരു മോഹമുണ്ടെന്നും പെങ്ങളുടെ കൂടെ കിടക്കുവാൻ ആങ്ങള അളിയൻ മരിക്കുവാൻ കാത്തിരുന്നതാണെന്നും……”

ആശുപത്രിയുടെ മൂന്നാം നിലയിലെ മുറിയുടെ നീല ജനാല വിരി നീക്കി പുറത്തേക്ക് നോക്കികൊണ്ട് അയാൾക്ക് മുഖം കൊടുക്കാതെയായിരുന്നു അവൾ പറഞ്ഞു കൊണ്ടിരുന്നത്.

അതൊക്കെ കേട്ടപ്പോൾ ഇതൊക്കെ യഥാർത്ഥത്തിൽ നടന്നതാണോ അല്ലെങ്കിൽ സിനിമയോ എന്നൊക്കെയാണ് അയാൾ ചിന്തിച്ചുകൊണ്ടിരുന്നത്.

“അങ്ങനെ അയാൾക്കൊരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ മായക്ക് അയാളെ വിവാഹം കഴിക്കാമായിരുന്നില്ലേ ……
അതുമാത്രമല്ല മായ ഇപ്പോൾ ചെറിയ പ്രായമല്ലേ എപ്പോഴായാലും ഒരു കൂട്ടിനൊരാൾ വേണം…….
എന്തൊക്കെപ്പറഞ്ഞാലും സ്വന്തം ആങ്ങളയെന്നുമല്ലല്ലോ ……..
ജീവിതം സുരക്ഷിതമാകുമായിരുന്നെങ്കിൽ അയാൾ അതിനു തയ്യാറായ സ്ഥിതിക്ക് അതായിരുന്നു നല്ലത്……”

അയാൾ പതിയെ തന്റെ അഭിപ്രായം പറഞ്ഞതും അവൾ ദേഷ്യത്തോടെ അയാളുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി .

“രണ്ടു കുട്ടികളും ഭാര്യയുമുള്ള അയാൾ എന്നെ ഭാര്യയാകാനല്ല ക്ഷണിച്ചത് പകരം അയാൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ വന്നു കാമം തീർത്തു പോകാനുള്ള ഒരു വെപ്പാട്ടിയായിട്ടാണ് ……!

4 Comments

  1. പാവം പൂജാരി

    വായിക്കാൻ വൈകിപ്പോയി.
    വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
    അഭിനന്ദനങ്ങൾ ♥️♥️

  2. ഒറ്റപ്പാലം കാരൻ

    ??

Comments are closed.