എനിക്കോ……
ബന്ധുക്കൾ തരുമെന്നോ……!”
അവൾ സ്വയം പരിഹസിക്കുന്നത് കണ്ടു.
” എൻറെ അനിയേട്ടൻ മരിച്ചതിനുശേഷം താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതായി……
മൂന്നു മാസം കഴിഞ്ഞതിനു ശേഷം വീടിൻറെ ഉടമസ്ഥൻ എന്നോട് എന്താണ് പറഞ്ഞതെന്ന് അറിയാമോ……..?
മുഖം കഴുകിയശേഷം കണ്ണാടിയിൽ നോക്കി മുടി തടവിയൊതുക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം.
” നിങ്ങൾ വാടക തന്നില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല മാസത്തിൽ ഒന്നോ രണ്ടോ തവണ അയാളുമായി അഡ്ജസ്റ്റ് ചെയ്താൽ മതിയെന്ന് ……..!
അയാളാണ് ആദ്യമായി എന്നോട് ഇതു പോലുള്ള ഒരു അഡ്ജസ്റ്റ്മെന്റിൻറെ കാര്യം ആദ്യമായി സംസാരിക്കുന്നതു……..
കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോകുകയല്ല ശരിക്കും അത്ഭുതപ്പെടുകയാണ് ചെയ്തത് എൻറെ അനിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ അയാളങ്ങനെ എന്നോട് പറയുമായിരുന്നോ……?
എന്നോട് അങ്ങനെ ചോദിക്കാൻ അയാൾക്ക് ധൈര്യം ഉണ്ടാകുമായിരുന്നോ…….?
“എന്നിട്ടോ ……”
പെട്ടെന്നയാൾ ആകാംക്ഷയോടെ ഇടയിൽ കയറി ചോദിച്ചു.
“എന്നിട്ടെന്താ……
പിറ്റേന്നു തന്നെ ഞങ്ങൾ പൊളിഞ്ഞുവീഴാറായ ഞങ്ങളുടെ സ്വന്തം വീട്ടിലേക്കു താമസം മാറി…..
സ്വന്തം വീട് പൊളിഞ്ഞു വീഴാറായതുകൊണ്ടു അതു പൊളിച്ചുമാറ്റി പുതിയതെടുക്കുവാൻ അനിയേട്ടനു പ്ലാനുണ്ടായിരുന്നു അങ്ങനെയാണ് വാടക വീട്ടിലേക്ക് താമസം മാറിയത്…..”
“പിന്നീടെന്നോട് ഇതേ അഡ്ജസ്റ്റ്മെന്റിന്റെ കാര്യം പറയുന്നത് അനിയേട്ടൻ കൂടപ്പിറപ്പിനെ പോലെ കൊണ്ടുനടന്ന കൂട്ടുകാരിൽ ഒരാളാണ്…….!
അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയതും.
അനിയേട്ടൻ മരിച്ചശേഷം ഏകദേശം ആറുമാസത്തോളം കൈയിലുള്ള ഇത്തിരി തരിസ്വർണ്ണമായ ഒരു ചെറിയ മൊട്ടുകമ്മലും മോളുടെ വളയും അരഞ്ഞാണവും എന്റെ വെള്ളിപാദസരവുമൊക്കെ വില്പന നടത്തിയാണ് ഞങ്ങൾ ജീവിച്ചുപോയിരുന്നത് അതിനിടയിൽ അനിയേട്ടൻ കൂട്ടുകാരൊക്കെ ഇടയ്ക്കിടെ വരുകയും വല്ലതും സഹായിക്കുകയും ഒക്കെചെയ്യും ……
??
വായിക്കാൻ വൈകിപ്പോയി.
വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
അഭിനന്ദനങ്ങൾ ♥️♥️
??????
??