ഒരു വേശ്യയുടെ കഥ – 4 3938

അതിനനുസരിച്ച് അമ്മയെ വിറളി പിടിപ്പിക്കുവാനും കല്ലെറിയാനും ഭ്രാന്തുള്ളവരെ കൂടുതൽ ഭ്രാന്തൻമാരാക്കുവാനും കുറെ ജന്മങ്ങൾ ചുറ്റും നിൽക്കുന്നുമുണ്ട്.. ….!

നിങ്ങൾ ഒന്നാലോചിച്ചു നോക്കണം പുരുഷന്മാരാടക്കമുള്ള കാണികളുടേയും ക്ലാസ്സിലെ കൂട്ടുകാരുടെടെ മുന്നിൽ വച്ച് അമ്മയെ അങ്ങനെ കാണേണ്ടി വന്ന പെണ്കുട്ടിയായ എന്റെ അവസ്ഥ.. !

പക്ഷേ ഞാൻ അവിടെ നിന്ന് ഒഴിഞ്ഞുമാറിയൊന്നും ഇല്ല കേട്ടോ…
ഞാൻ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു സാരി വലിച്ചു താഴ്ത്തി.. അന്ന് ഞാൻ അവസാനിപ്പിച്ചു എൻറെ വിദ്യാഭ്യാസം.. എസ്എസ്എൽസി പരീക്ഷ എഴുതിയില്ല..

“ഇതൊക്കെ സത്യമാണോ മായേ…..”

അവൾ പറഞ്ഞു നിർത്തിയശേഷം അന്ധാളിപ്പോടെയാണ് ചോദിച്ചത്.

“ആരും വിശ്വസിക്കില്ല……!
ഞാനെപ്പോഴും ഓർക്കും ഞാനമ്മയുടെ വയറിനുള്ളിൽ വളരുന്ന കാര്യം കുറച്ചുമുന്നെ എന്റെ മുത്തശ്ശനും മുത്തശ്ശിയും അറിഞ്ഞിരുന്നെങ്കിൽ ഞാനെന്ന ഗതികെട്ട പാഴ്ജന്മം ഈ ഭൂമിക്കു ഭാരമായി ജനിക്കില്ലായിരുന്നു അല്ലെ…..”

ചോദിച്ചുകൊണ്ട് അവൾ കണ്ണീർച്ചിരിയോടെ അയാളെ നോക്കിയപ്പോൾ എന്തുമറുപടിയാണ് പറയേണ്ടതെന്നറിയാതെ അയാൾ പുതപ്പെടുത്തു മുഖത്തേക്ക് വലിച്ചിട്ടു.

തുടരും…..

4 Comments

  1. പാവം പൂജാരി

    വായിക്കാൻ വൈകിപ്പോയി.
    വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
    അഭിനന്ദനങ്ങൾ ♥️♥️

  2. ഒറ്റപ്പാലം കാരൻ

    ??

Comments are closed.