ഒരു വേശ്യയുടെ കഥ – 4 3938

Oru Veshyayude Kadha Part 4 by Chathoth Pradeep Vengara Kannur

Previous Parts

“പണമുണ്ടാക്കാനായി ഞാൻ ഈ വൃത്തികെട്ട തൊഴിൽ കണ്ടെത്തിയിട്ടു ഒരുപാട് കാലമായെന്നു നിങ്ങളൊക്കെ ധരിക്കുന്നുണ്ടാകും അല്ലെ…..”

തന്നെ പൊതിഞ്ഞുപിടിച്ചിരുന്ന അയാളുടെ പനിച്ചൂടുള്ള കൈകൾ പതിയെ അടർത്തിമാറ്റി കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം.

മുന്നെത്തന്നെ സംശയം തോന്നിയിരുന്നതുകൊണ്ട് അതിനയാൾ മറുപടിയൊന്നും പറഞ്ഞില്ല.

“ഞാൻ ഒരുമ്പെട്ടവളായി ഒരുങ്ങിയിറങ്ങി്യിട്ടിപ്പോൾ കൂടിക്കഴിഞ്ഞാൽ ഒരുമാസം അതിനപ്പുറമൊന്നുമായില്ല അതും ആഴ്ചയിൽ രണ്ടോമൂന്നോ ദിവസങ്ങളിൽ മാത്രവും….”

അവൾ തുടർന്നു പറയുന്നത് കേട്ടു.

“ഈയൊരു മാസത്തിനുള്ളിലാണോ മായ നേരത്തെ പറഞ്ഞിരുന്ന അനുഭവങ്ങൾ മുഴുവനും ഉണ്ടായത്…..”

അത്ഭുതത്തോടെയാണ് അയാൾ ചോദിച്ചത്.

“അതൊക്കെ ചെറിയ കാര്യങ്ങളല്ലേ അതിനേക്കാൾ എത്ര വലിയ ദ്രോഹങ്ങൾ ഒരുമാസത്തിനുള്ളിൽ ഞാനനുഭവിച്ചു കഴിഞ്ഞു…..
സ്വന്തം ഭാര്യയോട് കാണിക്കാൻ പറ്റാത്ത മനസിലുള്ള സാഡിസവും വൈകൃതങ്ങളും കാണിക്കാനാണ് പലരും ഞങ്ങളെ തേടി വരുന്നതെന്നാണ് പലപ്പോഴും എനിക്കു തോനിയത്…….
ഞങ്ങളോട് എന്തും ചെയ്യാമല്ലോ…….
ജീവിക്കുവാൻ സ്വന്തം ശരീരം വാടകയ്ക്ക് നൽകുവാൻ വിധിക്കപ്പെട്ട ഗതികെട്ടവരാണല്ലോ ഞങ്ങൾ……
കസ്റ്റമർമാരെ തൃപ്തിപ്പെടുത്തുവാൻ എന്നെപ്പോലുള്ളവർ എന്തു ത്യാഗവും സഹിക്കുമെന്നു നിങ്ങളെപ്പോലുള്ളവർക്ക് കൃത്യമായും അറിയാം….”

ഞാൻ നേരത്തെ പറഞ്ഞില്ലേ മൂക്കറ്റം കള്ളു കുടിച്ച് ഒന്നുംസാധിക്കാൻ പറ്റാതെ വന്നപ്പോൾ മൂത്രം കുടിപ്പിച്ചു ആത്മസായൂജ്യമടഞ്ഞ ഒരാളുടെ കഥ ……
അന്ന് ഞാൻ എല്ലാം അവസാനിപ്പിക്കണം എന്ന് കരുതിയതാണ് പക്ഷേ എൻറെ ഒന്നരലക്ഷം രൂപയുടെ അത്യാവശ്യം ഓർത്തപ്പോൾ……”

പറഞ്ഞുകൊണ്ട് അവൾ നിറകണ്ണുകളോടെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്നരലക്ഷം രൂപയുടെ അത്യാവശ്യമെന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ അവൾ തന്നെ പറയട്ടെ എന്നുകരുതി മൗനം പാലിച്ചു.

“ഒന്നര ലക്ഷം രൂപയല്ലേ അത് ഏതെങ്കിലും ബന്ധുക്കളോ മറ്റോ തൽക്കാലം തന്നു സഹായിക്കില്ലേ……”

കിടക്കയിൽനിന്നും എഴുന്നേറ്റു പോയി മുഖം കഴുകികൊണ്ടിരിക്കുന്ന അവളെ നോക്കിയാണ് അയാൾ ചോദിച്ചത് .

“ഒന്നരലക്ഷമോ….

4 Comments

  1. പാവം പൂജാരി

    വായിക്കാൻ വൈകിപ്പോയി.
    വ്യത്യസ്തമായ എന്നാൽ ഹൃദയ സ്പർശിയായ കഥ. ഈ സൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേഴുതിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു കഥ.
    അഭിനന്ദനങ്ങൾ ♥️♥️

  2. ഒറ്റപ്പാലം കാരൻ

    ??

Comments are closed.