ഒരു വേശ്യയുടെ കഥ – 22 4008

അയാൾ എന്തെങ്കിലും പറഞ്ഞപ്പോൾ അയാളെയും ഇങ്ങനെ ഉണ്ടകണ്ണുകൾ മിഴിച്ചുനോക്കികാണും …..
അയാളും മനുഷ്യനല്ലെ….
വേണ്ടത്ത്ത് തോന്നാതെ നിയന്ത്രിക്കുന്നതിനും ഒരു പരിധിയൊക്കെയില്ലേ…..”

അങ്ങനെമാത്രം പറയല്ലേ അനിലേട്ടാ…….”

ദൈന്യതയോടെ അയാളെ നോക്കിയശേഷമാണ് അപേക്ഷാഭാവത്തിൽ പറഞ്ഞത്.

“മായേ ആ പുതിയ ഫോൺ കയ്യിലെടുക്കണം കേട്ടോ ……”

തൻറെ പിറകെ വരുവാനായി കാറിൻറെ കണ്ണാടിയിൽ നോക്കി മുടിമാടിയൊതുക്കി കൊണ്ടിരുന്ന അവളെ നോക്കിയാണ് അയാൾ പറഞ്ഞത്.

” അതെന്തിനാണ് …..
ആ ഫോണിൽ സിം കാർഡൊന്നുമില്ലല്ലോ….”

സംശയത്തോടെ അയാളെ നോക്കിയാണ് ചോദ്യം.

” സിംകാർഡൊന്നും വേണമെന്നില്ല അതു മായയുടെ കയ്യിൽ കിടക്കട്ടെ ….
അതല്ലേ അതിന്റെയൊരു ഭംഗി……
ആരോ മായയുടെ പഴയ ഫോണിനെ കളിയാക്കാറില്ലേ…..
മായയ്ക്കും നല്ല ഫോണൊക്കെ കിട്ടിയെന്നു അവരൊക്കെ അറിയട്ടെ ……”

അയാൾ മറുപടി കൊടുത്തു.

“അയ്യോ അതൊന്നും വേണ്ട അനിലേട്ടാ….. എനിക്കു പൊങ്ങച്ചമാണെന്ന് എല്ലാവരും കരുതും…….
അതുകൊണ്ട് ഞാൻ ഫോണൊന്നും എടുക്കുകയില്ല …….”

ചെറിയ കുട്ടികളെ പോലെ നാണം കലർന്ന ചിരിയോടെയാണ് അവൾ പറഞ്ഞത്.

” അതെന്താ ഫോണെടുത്താൽ……
പൊങ്ങച്ചം കാണിക്കേണ്ട സ്ഥലങ്ങളിൽ അല്പം പൊങ്ങച്ചമൊക്കെയാകാം ……
അതിനൊന്നും യാതൊരു തെറ്റുമില്ല …..

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.