ഒരു വേശ്യയുടെ കഥ – 22 4008

അനിലേട്ടൻ ഒരു പെണ്ണായിരിക്കണം…….
അപ്പോഴറിയാം ഇതുപോലുള്ള അവസ്ഥയെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നതെന്നു………
ഞാൻ വരാം പക്ഷേ അനിലേട്ടൻ എനിക്കൊരു വാക്കു തരണം ……..”

സഹികെട്ടു സമ്മതിക്കുന്നതു പോലെ പറഞ്ഞുകൊണ്ട് കണ്ണുകളുയർത്തി അയാളുടെ നേരെ നോക്കിയപ്പോൾ എന്താണെന്ന അർത്ഥത്തിൽ അയാൾ ചിരിച്ചു ……!

“ഞാൻ ഒറ്റയ്ക്കൊന്നും അയാളുടെ ക്യാമ്പിലേക്കു പോകില്ല …….
കൂടെ അനിലേട്ടനും വരണം .
പക്ഷേ അയാളുമായി വഴക്കുണ്ടാക്കുവാനോ…. ബഹളം വയ്ക്കാനോ ഒന്നും പാടില്ല …..
അങ്ങനെ പറഞ്ഞുകൊണ്ട് എന്റെ തലയിൽ തൊട്ടു സത്യം ചെയ്താൽ മാത്രമേ ഞാൻ വരൂ….!”

തന്റെ വലതു കയ്യിൽ പിടിച്ചു അവളുടെ തലയിൽ വെച്ചുകൊണ്ടു അപേക്ഷിക്കുന്നതുപോലെ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് ചിരിയാണ് വന്നത്.

” എൻറെ പൊന്നുമായമ്മേ……
അല്ലെങ്കിലും മായയെ ആ ദുഷ്ടന്റെ ക്യാബിനിലേക്ക് ഒറ്റയ്ക്കയക്കുമെന്ന് നിനക്കു തോന്നിയിരുന്നോ……
ഷോപ്പിനുള്ളിൽ കയറിയശേഷം മായമ്മ എങ്ങോട്ടു പോയാലും ഒരു നിഴലു പോലെ ഞാനും കൂടെയുണ്ടാവും കെട്ടോ…..
പിന്നെ ഇതിന്റെ പേരിൽ ഞാനയാളോട് അടിയും ബഹളവും കൂടിയാൽ അതിന്റെ ദോഷം മായയ്ക്കു തന്നെയാണെന്ന് എനിക്കറിയില്ലേ അതുകൊണ്ട് അതൊന്നും പേടിക്കേണ്ട ധൈര്യമായി എൻറെ കൂടെ വന്നോളൂ…….”

തലയിൽ നിന്നെടുത്ത കൈകൊണ്ടു തന്നെ അവളുടെ ചെവിയിൽ പിടിച്ചു വലിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്.

” നരസിംഹത്തിലെ മോഹൻലാലിനെപ്പോലെ അവൻറെ കാബിൻ തല്ലിത്തകർത്തുകൊണ്ടു അകത്തു കയറിശേഷം മേശയിലൊക്കെ ചാടിക്കയറികൊണ്ട് അവനുമായി ഞാൻ സ്റ്റണ്ടു നടത്തുമെന്നാണോ് മായ കരുതിയത്…..”

വേറെ നിർവാഹമില്ലാത്ത പോലെ ഭയന്നരണ്ട മുഖഭാവത്തോടെ
കാറിൽ നിന്നിറങ്ങുന്ന അവളെ നോക്കിയാണ് ചിരിച്ചുകൊണ്ട് മനപൂർവം അയാൾ ചോദിച്ചത്.

കരയുകയാണോ ചിരിക്കുകയാണോയെന്ന് തിരിച്ചറിയാൻ പറ്റാതെ ഭാവത്തിലുള്ള നോട്ടം മാത്രമായിരുന്നു അതിനുള്ള് മറുപടി .

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.