ഒരു വേശ്യയുടെ കഥ – 22 4008

” ഇപ്പോൾ ഞാൻ പറയുന്ന കാര്യം മായ അനുസരിച്ചില്ലെങ്കിൽ മായയുടെ വേറൊരു കാര്യത്തിലും ഞാൻ പിന്നെ ഒരിക്കലും ഇടപെടില്ല……
എന്നുകരുതി ഞാനവനെ വെറുതെ വിടുകയുമില്ല വണ്ടി ഇടിച്ചുകൊല്ലും ഞാനവനെ…….
ഇനിയുള്ള കാലം മായയ്ക്ക് വേണ്ടി മായയുടെ കൂടെ ജീവിക്കണമെന്നാണ് ഞാൻ കരുതിയിരുന്നത് …….
മായയ്ക്ക് അതിൽ താൽപര്യമില്ലാത്തതുകൊണ്ട് നിനക്ക് വേണ്ടി നല്ലൊരു കാര്യം ചെയ്തു ജയിലിൽ പോകുവാനും എനിക്കു മടിയൊന്നുമില്ല…..!
അങ്ങനെയെങ്കിലും മായയ്ക്കുവേണ്ടി ഞാൻ ജീവിക്കും ഇക്കാര്യത്തിൽ മായയ്ക്ക് യാതൊരു സംശയവും വേണ്ട ………’

അയാളുടെഅവസാന വാചകം കേട്ടപ്പോൾ അവൾ ഞെട്ടലോടെ തലയുയർത്തി ഭീതിയോടെ അയാളുടെ മുഖത്തേക്കു നോക്കി .

പകയോടെ പല്ലുകടിച്ചുകൊണ്ടു പറയുമ്പോൾ ആ കണ്ണുകളിലുണ്ടായ വന്യമായ തിളക്കവും മുഖത്തെ ഭാവവും കണ്ടപ്പോൾ ഒരു പക്ഷേ ഇപ്പോൾത്തന്നെ അയാളതു ചെയ്തേക്കുമെന്ന് അവൾക്ക് മനസ്സിലായി ……!

“ആരോടെങ്കിലുമുള്ള അമിതമായ സ്നേഹംകൊണ്ട് ചിലർക്കൊക്കെ ഭ്രാന്താകുമെന്നു കേട്ടിട്ടേയുള്ളൂ …….
കാണുന്നത് ഇപ്പോൾ ആദ്യമായാണ് ……
അതും അതിനൊക്കെ അർഹതയുള്ള ആരോടെങ്കിലും ആണെങ്കിൽ സാരമില്ല …….
ശരിക്കും ഈ അനിലേട്ടനു പ്രാന്തായി തുടങ്ങിയോ……..”

അയാളുടെ മുഖത്തേക്ക് പകച്ചുനോക്കി കൊണ്ട് തൊണ്ടയിടറിയാണ് അവൾ ചോദിച്ചത്.

” ആണെന്ന് കൂട്ടിക്കോളൂ ……
പക്ഷേ മായയെന്ത് തീരുമാനിച്ചു ……
അതാദ്യം പറയൂ…….”

ചോദിച്ചുകൊണ്ട് സ്നേഹാധിക്യത്തോടെ അയാൾ തടിയിൽ പിടിച്ചുയർത്തിയപ്പോൾ അതിൽ അവകാശത്തിന്റെ കരുത്തുണ്ടായിരുന്നെന്നു അവൾക്കുതോന്നി.

“ന്റമ്മോ……
ഈ അനിലേട്ടന്റെ ഒരു കാര്യം…….!
തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെയാണ് അനിയേട്ടൻ എന്നെക്കൊണ്ട് ഓരോന്നു ചെയ്യിക്കുന്നത്….

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.