ഒരു വേശ്യയുടെ കഥ – 22 4008

അയാളുടെ കൈകൾ പിടിച്ചുമാറ്റിക്കൊണ്ടു കുറ്റബോധം കലർന്ന ദൈന്യതയോടെയും നിസ്സഹായതയോടെയും അവൾ തേങ്ങി.

“മായ അവൻ ക്ഷണിച്ചയുടനെ സന്തോഷത്തോടെ അവന്റെ കൂടെ ഹോട്ടൽ മുറിയിലേക്ക് പോയതാണോ അല്ലല്ലോ അല്ലെ…..”

കണ്ണുകളിലേക്കു രൂക്ഷമായി നോക്കിക്കൊണ്ടു ചോദിച്ചപ്പോൾ നിഷേധ അർത്ഥത്തിൽ തലയാട്ടികൊണ്ടു അവൾ മുഖം കുനിച്ചു.

“ഒരു പാവപ്പെട്ട പെണ്ണിന്റെ ആവശ്യം മനസിലാക്കി അവൻ മുതലെടുപ്പു നടത്തിയതും പോരാ…..
കാക്കയ്ക്ക് അരിയെറിഞ്ഞു കൊടുത്തതുപോലെ അവന്റെ കൂട്ടുകാരെക്കൂടി വിളിച്ചുവരുത്തി സൽക്കരിച്ചതും അവരുടെ കൂടെക്കൂടി പോകുവാൻ പറഞ്ഞതുമാണ് അവൻ ചെയ്തിരിക്കുന്ന ഏറ്റവും വലിയ തെറ്റ്…… !

അന്നവന്റെ കൂട്ടുകാരുടെ ഒരോരുത്തരുടെയും കൂടെ പോയിരുന്നില്ലെങ്കിൽ പിന്നെ മായ ഈ വഴി തെരെഞ്ഞെടുക്കുമായിരുന്നോ……”

തലകുനിച്ചു ഇരിക്കുകയായിരുന്ന അവളുടെ നെറ്റിയിൽ പിടിച്ചുയർത്തിയശേഷം കണ്ണുകളിലേക്ക്‌തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടാണ് അയാൾ വീണ്ടും ചോദിച്ചത്.

“ഇല്ല……”

ശീതകാറ്റിന്റെ മർമ്മരംപോലെയാണ് അവളുടെ മറുപടി.

“അതുകൊണ്ടാണ് ഞാൻ പറയുന്നത്……
മറ്റൊന്നിനും വേണ്ടിയല്ല……
മായയെ ഇനിയവൻ ഉപദ്രവിക്കാതിരിക്കുവാനും പിന്തുടരാതിരിക്കുവാനും …..
മായയുടെ കൂടെ ശക്തനായ ഒരാളുണ്ടെന്നു അവനു ബോധ്യപ്പെടണം……..
അവൻ മായയെ പറഞ്ഞു ഭീഷണിപ്പെടുത്തിയ ഫോട്ടോയെക്കാളും വിഡിയോവിനെക്കാളും അവന്റെ ജീവിതം തന്നെ തകർക്കുന്ന തെളിവുകൾ മായയുടെ കയ്യിലുണ്ടെന്നു അവൻ മനസിലാക്കണം…….
ചുരുക്കിപ്പറഞ്ഞാൽ മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കണമെന്ന് …..
മനസിലായോ…….”

അയാൾ പറയുന്നതുകേട്ടപ്പോൾ ഒന്നും മനസിലാകാതെ സാരിത്തുമ്പെടുത്തു കൈവിരലുകൾക്കിടയിൽ മാറിമാറി തിരുകിക്കൊണ്ടു അസ്വസ്ഥതയോടെ അയാളെ നോക്കി.

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.