ഒരു വേശ്യയുടെ കഥ – 22 4008

ഇക്കാര്യം ഒഴികെ അനിയേട്ടൻ പറയുന്ന ഏതുകാര്യം വേണമെങ്കിലും ഞാൻ അനുസരിക്കാം……”

ഭയചകിതനായ മുഖത്തോടെ അയാളെ നോക്കിക്കൊണ്ടു അപേക്ഷാഭാവത്തിൽ അവൾ വീണ്ടും പറഞ്ഞു .

“ഞാൻ പറയുന്ന വേറൊരു കാര്യവും മായ അനുസരിച്ചില്ലെങ്കിലും സാരമില്ല ……
പക്‌ഷേ……
ഇക്കാര്യം മാത്രം അനുസരിക്കണം അനുസരിച്ചേ പറ്റൂ……!

അയാളും പിടിവാശിയിൽ ഉറച്ചുനിന്നു.

” വേണ്ട….
പ്ലീസ് …..
അനിലേട്ടാ പ്ലീസ് ……”

അയാളുടെ പിടിവാശി കണ്ടതോടെ അവൾ വീണ്ടും അയാക്കുനേരെ കൈകൾകൂപ്പി …..!

“എൻറെ കുട്ടി…..
നീ എന്തിനാണംവനെ ഇങ്ങനെ ഭയപ്പെടുന്നതെന്നു എനിക്കു മനസിലാകുന്നില്ല….
നീയല്ലല്ലോ അവനല്ലേ നിന്നോട് പൊറുക്കുവാൻ പറ്റാത്ത തെറ്റുചെയ്തത് ……
അവനല്ലേ നിന്നെ പേടിക്കേണ്ടത് ഒന്നോർത്തുനോക്കൂ ……”

അവളുടെ കൂപ്പുകൈകൾ പിടിച്ചുമാറ്റി കവിളിൽ അരുമയോടെ തഴുകി കൊണ്ടാണ് അയാൾ പറഞ്ഞത് .

“ഒന്നാലോചിച്ചാൽ എൻറെടുത്തും തെറ്റില്ലേ അനിലേട്ടാ……
ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് പറഞ്ഞയുടനെ ഞാൻ പേടിച്ചു വിറച്ചുകൊണ്ടു അയാളുടെ ഇഷ്ട്ടത്തിനു വഴങ്ങി കൊടുക്കുവാൻ പാടില്ലായിരുന്നു……
അതുപോട്ടെ……
അയാൾ പറഞ്ഞപ്പോൾ അയാളുടെ കൂട്ടുകാരുടെ കൂടിയെങ്കിലും ഞാൻ പോകരുതായിരുന്നു……
നീ എന്റെ കൂടെ വന്നത് ഞാൻ ഭീഷണിപ്പെടുത്തിയിട്ടാണെങ്കിൽ എന്റെ കൂട്ടുകാരുടെകൂടെ പോയതെങ്ങനെയാണെന്നു എന്നോടു ചോദിച്ചാൽ എനിക്കെന്താണ് സമാധാനം പറയുവാനുള്ളത്…….”

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.